മലയാള സിനിമയെ നശിപ്പിക്കുന്നത് മോഹൻലാൽ എന്ന മഹാനടൻ ആണെന്ന് എം ഇ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ രംഗത്ത്. മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് ഉണ്ടായ വിവാദങ്ങൾ ആസ്പദമാക്കി ആണ് ഫസൽ ഗഫൂറിന്റെ പ്രസ്‌താവന.
പെരിന്തൽമണ്ണ എം ഇ എസ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ മീഡിയ സ്റ്റുഡിയോ സൈക്കോളജി ലാബ് ഉത്ഘാടനം ചെയ്യുന്ന വേളയിൽ ആണ് ഫസൽ ഗഫൂറിന്റെ പ്രസ്താവന. മലയാള സിനിമയുടെ ബഫൂൺ ആണ് മോഹൻലാൽ. അയാളാണ് മലയാള സിനിമ നശിപ്പിക്കുന്നത്.
പ്രിൻസിപ്പലിന്റെ റൂമിലേക്ക് കുട്ടികൾ പോകുന്നത് പോലെയാണ് മുഖ്യമന്ത്രിയെ കാണാൻ മരക്കാർ റിലീസ് ആയി ബന്ധപ്പെട്ട വിഷയത്തിൽ മോഹൻലാൽ പോയത്. പിന്നീട് എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. ചെയ്യുന്ന സിനിമയുടെ കഥയോ തിരക്കഥയോ ഒന്നും മോഹൻലാലിന് അറിയില്ല.
ചൂടപ്പം പോലെ സിനിമകൾ ചെയ്തു ഇറക്കുകയാണ്. ഓരോ പത്ത് പതിനഞ്ച് ദിവസങ്ങൾ കൊണ്ടാണ് ഓരോ സിനിമയും ചെയ്തു പൂർത്തി ആകുന്നത്. മരക്കാർ ഒടിടിയിൽ വരുന്നതുമായി ബന്ധപ്പെട്ട ചർച്ചയിൽ മുഖ്യമന്ത്രി അടക്കം ഒട്ടേറെ ആളുകൾ ഇടപെട്ടു.
സംസ്ഥാന സർക്കാരിന് ലഭിക്കുമെന്ന് കരുതിയെ നികുതി നഷ്ടമാകുമോ എന്നുള്ള ഭയം ആണ് തീയറ്റർ റിലീസിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ഇത്തരത്തിൽ ഉള്ള വിലപേശലുകൾ കൊണ്ട് മലയാള സിനിമയെയും അതിന്റെ വ്യവസായത്തെയും മോഹൻലാൽ നശിപ്പിക്കുകയാണ് ചെയ്തത്.
ഒരു സിനിമ വരുന്നതുമായി ബന്ധപ്പെട്ട് എന്തിനാണ് ഇത്തരത്തിൽ ചർച്ചകൾ അടക്കം നടത്തുന്നത്. സിനിമ മേഖല ഇല്ലാതായി കഴിഞ്ഞാൽ സർക്കാർ നികുതി കുറയ്ക്കും എന്നും അദ്ദേഹം പറയുന്നു.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…