Categories: Gossips

മോഹൻലാലിന്റെ ബറോസിൽ നിന്നും പൃഥ്വിരാജ് പിന്മാറി; ഇനി ഈ ചിത്രത്തിൽ അഭിനയിക്കില്ല എന്ന് താരം..!!

നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന 3 ഡി ചിത്രം ബറോസിൽ നിന്നും നടൻ പൃഥ്വിരാജ് സുകുമാരൻ പിന്മാറി. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിൽ പൃഥ്വിരാജ് അഭിനയിച്ച രംഗങ്ങൾ മാറ്റും. സിനിമ തിരക്കുകൾ മൂലം ഡേറ്റ് ക്ലാഷ് ആയതുകൊണ്ട് ആണ് പൃഥ്വിരാജ് ചിത്രത്തിൽ നിന്നും പിന്മാറിയത് എന്നാണ് അറിയുന്നത്.

ബറോസ് എന്ന മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിലവിൽ ചിത്രീകരണം നടത്തിയ രംഗങ്ങൾ വീണ്ടും ഷൂട്ട് ചെയ്യുമെന്ന് മോഹൻലാൽ നേരത്തെ പറഞ്ഞിരുന്നു. നിലവിൽ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന ചിത്രത്തിൽ അഭിനയിച്ചു വരികയാണ് പൃഥ്വിരാജ്.

ഡിസംബർ 26 നാണ് ബറോസ് വീണ്ടും ഷൂട്ടിങ് തുടങ്ങിയത്. എന്നാൽ കടുവ ലൊക്കേഷനിൽ ഉള്ള പ്രിത്വിരാജിന് മോഹൻലാൽ ചിത്രത്തിൽ ജോയിൻ ചെയ്യാൻ കഴിയില്ല. കടുവക്ക് രണ്ട് മാസത്തോളമുള്ള വലിയ ഷെഡ്യൂൾ ആണ് ഉള്ളത്.

ഈ ചിത്രത്തിന് ശേഷം ബ്ലെസി സംവിധാനം ചെയ്യുന്ന ആട് ജീവിതം എന്ന ചിത്രത്തിൽ ആയിരിക്കും പൃഥ്വിരാജ് അഭിനയിക്കുക. ഇതിനു വേണ്ടി ശാരീരിക മാറ്റങ്ങൾ നടത്താനുള്ള ശ്രമത്തിൽ ആയിരിക്കും പൃഥ്വിരാജ്. പൃഥ്വിരാജ് കൂടാതെ പ്രധാന വേഷം ചെയ്യുന്ന പെൺകുട്ടിയും ചിത്രത്തിൽ ഉണ്ടാവില്ല.

ഷെയ്‌ല മാക് കഫ്രി എന്ന പെൺകുട്ടിയെ ആയിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ ചിത്രം കൊറോണമൂലം ഷൂട്ടിംഗ് നിന്നതോടെ ആണ് പെൺകുട്ടിക്ക് ഉണ്ടായ ശാരീരിക മാറ്റങ്ങൾ ആണ് കുട്ടിയെ മാറ്റാനുള്ള കാരണം. നിധി കാക്കുന്ന ഭൂതവും ഒരു പെൺകുട്ടിയും തമ്മിൽ ഉള്ള കഥയാണ് ചിത്രം.

ഭൂതമായി എത്തുന്നത് മോഹൻലാൽ ആണ്. ഷെയ്‌ല ആണ് കൊച്ചുകുട്ടിയുടെ വേഷത്തിൽ ആദ്യം തീരുമാനിച്ചിരുന്നത്. മുംബൈ സ്വദേശി മായാ ആണ് ഇപ്പോൾ ഷെയ്ല ചെയ്ത വേഷത്തിൽ എത്തുന്നത്. ചിത്രത്തിൽ ബറോസ് എന്ന ടൈറ്റിൽ റോളിൽ എത്തുന്നത് മോഹൻലാൽ തന്നെയാണ്.

സ്പാനിഷ് അഭിനേത്രി പാസ് വേഗ സ്പാനിഷ് നടൻ റാഫേൽ അമർഗോ എന്നിവർ പ്രധാന കഥാപാത്രമായി സിനിമയിലുണ്ടാകും. വാസ്‌കോ ഡ ഗാമയുടെ റോളിലാണ് റഫേൽ അമർഗോ അഭിനയിക്കുന്നത്. വാസ്‌കോ ഡ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ.

ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്മ്മാണം. വാസ് ഗോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഭൂതം യഥാർത്ഥ അവകാശിക്കായി നാന്നൂറ് വര്ഷം ആയി കാത്തിരിക്കുന്ന ഭൂതത്തിന്റെ അടുത്തേക്ക് ഒരു പെൺകുട്ടി എത്തുന്നതാണ് കഥ.

News Desk

Recent Posts

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

2 weeks ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

3 weeks ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

4 weeks ago

പതിമൂന്നാം ആഴ്ചയിലും നെറ്റ്ഫ്ലിക്സിൽ തരംഗമായി ദുൽഖർ സൽമാൻ ചിത്രം; അപൂർവ റെക്കോർഡുമായി ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…

1 month ago

തേജ സജ്ജ- കാർത്തിക് ഘട്ടമനേനി പാൻ ഇന്ത്യ ഫിലിം “മിറായി” റിലീസ് ഓഗസ്റ്റ് ഒന്നിന്

തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…

1 month ago

കെട്ടിപ്പിക്കാൻ തോന്നുന്ന ദിവസങ്ങളുണ്ട്, കുറെ കാലങ്ങളായി സിംഗാളാണ്; ഒറ്റക്കുള്ള ജീവിതത്തെ കുറിച്ച് പാർവതി തിരുവോത്ത്..!!

മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…

2 months ago