മലയാളത്തിൽ ഏറ്റവും കൂടുതൽ താതമൂല്യമുള്ള നടനാണ് മോഹൻലാൽ. വമ്പൻ ആരാധകർ ഉള്ള താരത്തിന്റെ ഓരോ വിവരങ്ങളും അറിയാനും അന്വേഷിക്കാനും ആരാധകർക്ക് ഏറെ പ്രിയമാണ് താനും. വാച്ചുകളിൽ വല്ലാത്തൊരു ഭ്രമമുള്ളയാൾ ആണ് മോഹൻലാൽ.
മമ്മൂട്ടിക്ക് ഇഷ്ടം പുത്തൻ ഗാഡ്‌ജെറ്റുകൾ ആണെങ്കിൽ ദുൽഖർ സൽമാനും പൃഥ്വിരാജ് ആസിഫ് അലി ഒക്കെ വാഹന പ്രേമികളാണ്. കഴിഞ്ഞ ദിവസം മോഹൻലാലിന്റെ അടുത്ത സുഹൃത്ത് സമീർ ഹംസ പങ്കു വെച്ച വീഡിയോ വമ്പൻ വൈറൽ ആയിരുന്നു.
മോഹൻലാൽ സൈക്ലിംഗ് നടന്ന വീഡിയോ ആണ് വൈറൽ ആയത്. പ്രായം അറുപത്തിന് മുകളിൽ എത്തിയപ്പോൾ ആരോഗ്യത്തിൽ മോഹൻലാൽ നൽകുന്ന കരുതലിന് ഒപ്പം മോഹൻലാൽ ഉപയോഗിച്ച സൈക്കിൾ ഏതാണ് എന്നും അതിന്റെ വിലയും അന്വേഷിച്ചു ആരാധകർ തന്നെ രംഗത് വന്നിരുന്നു.
ജർമൻ വാഹന നിർമാതാക്കൾ ആയ ബി എം ഡബ്ള്യുവിന്റെ എം സൈക്കിൾ ആണ് മോഹൻലാൽ ഉപയോഗിക്കുന്നത്. ക്രൂസ് എം ബൈക്കിന്റെ മൂന്നാം സീരിസ് ആണ്. ഏകദേശം 1.60 ലക്ഷം ആണ് ഈ സൈക്കിളിന്റെ വില. നാലാം തലമുറ ഇപ്പോൾ വിപണിയിൽ ഇറങ്ങിയിട്ടുണ്ട്.
ബിഎംഡബ്ല്യു ലൈഫ് സ്റ്റൈൽ നിരയിലാണ് സൈക്കിളുകൾ വരുന്നത്. എം സൈക്കിളുകളിൽ ഏറ്റവും കൂടുതൽ വിലയുള്ളത് മാറ്റ് ബ്ലാക് മോഡലിനാണ്. മാറ്റ് ബ്ലാക്ക് നിറവും ചുവന്ന വീലുകളുമുള്ള സൈക്കിളാണ് മോഹൻലാലും ഉപയോഗിക്കുന്നത്.
അലുമിനിയം ഫ്രെയിമിലാണ് നിർമാണം. 26 ഇഞ്ച് മുൻ സസ്പെൻഷൻ, റിമോട്ട് ലോക്ക്ഔട്ടോഡു കൂടിയ എസ്‌ആർ സൺടൂർ ഇസഡ്സിആർ മുൻ ഫോർക് എന്നിവ സൈക്കിളിലുണ്ട്.
വ്യത്യസ്ത 30 ഗിയർ കോംബിനേഷനുകളുണ്ട് ഈ മോഡലിന്. ചുവന്ന നിറത്തിലുള്ള റിം ആണ് ഉള്ളത്. മുന്നിൽ 180 എംഎം ഡിസ്ക് ബ്രേക്കുള്ള സൈക്കിളിന്റെ ഭാരം 14.8 കിലോഗ്രാമാണ്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…