Categories: Gossips

ഇതുപോലെ ആളുകളെ പറ്റിച്ചു ക്യാഷ് ഉണ്ടാക്കല്ലേ; മോഹൻലാലിനെതിരെ ശാന്തിവിള ദിനേശ്; ഫഹദ് ഫാസിലിനെ കണ്ട് പഠിക്കാനും നിർദ്ദേശം..!!

കഴിഞ്ഞ നാല് പതിറ്റാണ്ടുകൾ ആയി മലയാളി സിനിമക്ക് താങ്ങും തണലുമായി നിൽക്കുന്ന താര വിസ്‌മയം ആണ് മോഹൻലാൽ. ചെയ്യാത്ത വേഷങ്ങൾ ഇല്ല. നേടാത്ത പ്രശംസകളും.

സിനിമയിൽ അഭിയാക്കുമ്പോൾ തങ്ങളുടെ മാർക്കെറ്റ് വാല്യൂ കൂടുന്നതിന് അനുസരിച്ച് പല ഉൽപ്പന്നങ്ങളുടെയും കമ്പനികൾ താരങ്ങളുടെ പരസ്യങ്ങൾ തേടി എത്താറുണ്ട്. അത്തരത്തിൽ മലയാളത്തിൽ ഏറ്റവും കൂടുതൽ പരസ്യങ്ങൾ ചെയ്യുന്ന താരം മോഹൻലാൽ തന്നെയാണ്.

ഇലക്ടോണിക് ഉൽപ്പന്നങ്ങളുടെയും വസ്ത്രങ്ങളുടെയും തേയിലയുടെയും കറി പൗഡറുളടെയും എല്ലാം പരസ്യം മോഹൻലാൽ ചെയ്യുന്നുണ്ട്. അതോടൊപ്പം കേരളത്തിൽ അറിയപ്പെടുന്ന ഒരു ധനകാര്യ സ്ഥാപനത്തിന്റെ പരസ്യവും മോഹൻലാൽ ചെയ്യുന്നുണ്ട്.

നിമിഷ നേരം കൊണ്ട് വീട്ടിൽ വന്നു ലോൺ നൽകും എന്നും എല്ലാം പരസ്യത്തിൽ പറയുന്നുണ്ട് എങ്കിൽ കൂടിയും അതൊന്നും ലഭിക്കാറില്ല എന്നാണ് പറയുന്നത്. ഇതിന്റെ തെളിവുകൾ സഹിതം ഓഡിയോ ക്ലിപ്പ് ആയി ആയിരുന്നു ശാന്തിവിള ദിനേശ് എത്തിയത്.

മോഹൻലാൽ അഭിനയിക്കുന്ന ജനങ്ങൾ പോകണം എന്ന് ആവശ്യപ്പെടുന്ന ധന കാര്യാ സ്ഥാപനത്തിൽ 50000 രൂപ ആവശ്യപ്പെട്ട് സ്വർണ്ണം പണയം വെക്കാൻ എത്തിയ ആൾക്ക് അത് ലഭിച്ചില്ല എന്നും പകൽ കൊള്ളയാണ് നടക്കുന്നത് എന്നും പറയുന്നു.

ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനൽ വഴി ആയിരുന്നു ഇത് പുറത്തു വിട്ടത്. ഇത്തരത്തിൽ ഉള്ള കപടമായ പരസ്യങ്ങളിൽ മോഹൻലാൽ അഭിനയിക്കരുത് എന്നും ഇത്തരത്തിൽ നിങ്ങൾ പറയുന്നത് വിശ്വസിക്കുന്ന ആരാധകർ ചതിക്കപ്പെടുകയാണ് എന്നും ശാന്തിവിള ദിനേശ് പറയുന്നു.

സിനിമയിൽ സരോജ് കുമാർ ചെയ്യുന്നത് പോലെ പപ്പടം കയറ്റി അയച്ചും മറ്റും പല പല താരങ്ങളും പണം ഉണ്ടാക്കുന്നുണ്ടാവാം. എന്നാൽ നിങ്ങളെ സ്നേഹിക്കുന്ന വിശ്വസിക്കുന്ന ആരാധകരെ പറ്റിക്കാതെ ഇരിക്കുക. മോഹൻലാലിന് കേരളം കൊടുക്കുന്ന ഒരു വലിയ സ്ഥാനം ഉണ്ട്.

അത് ഒരിക്കലും കളയരുത് എന്നും ഇത്തരം പരസ്യത്തിൽ അഭിനയിച്ചാൽ അതെല്ലാം നഷ്ടം ആകും എന്നും ദിനേശ് പറയുന്നു. വലിയ ജോലിയിൽ ഇരുന്ന വിദ്യാഭ്യാസം ഉള്ള ആൾ തന്നെ അല്ലെ മോഹൻലാൽ എന്നും അച്ഛനെ പോലെ ഒരു സർക്കാർ ജോലി ആയിരുന്നു എങ്കിൽ കൂടി പോയാൽ മാസം ഒരു ലക്ഷം രൂപ ആണ് സമ്പാദിക്കുന്നത് എന്നാൽ അതിന്റെ ഒട്ടേറെ മടങ് സമ്പാദിക്കുന്ന ആൾ അല്ലെ.

താങ്കൾ ഇത്തരത്തിൽ ഉള്ള പരസ്യങ്ങൾ അഭിനയിക്കരുത് എന്നുമാണ് ശാന്തിവിള ദിനേശ് പറയുന്നത്. ഇത് കൂടാതെ ഫഹദ് ഫാസിൽ അഭിനയിച്ച ഒരു പരസ്യത്തെ കുറിച്ചും ശാന്തിവിള ദിനേശ് പറയുന്നുണ്ട്. ഒരു എണ്ണയുടെ പരസ്യത്തിൽ അഭിനയിച്ചതിന് ഫഹദ് ഫാസിലിനെയും അതിന്റെ അണിയറ പ്രവർത്തകരെയും ആണ് താരം അഭിനന്ദിക്കുന്നത്.

എണ്ണയുടെ പരസ്യമാണെങ്കിലും മികച്ച സന്ദേശം നൽകി കൊണ്ടാണ് പരസ്യം ഉണ്ടാക്കി ഇരിക്കുന്നത്. പരസ്യത്തിന്റെ അവസാനം മാത്രമാണ് ഉൽപ്പന്നം കാണിക്കുന്നത്. ജനങ്ങൾക്ക് നല്ല നല്ല സന്ദേശം നൽകുന്ന ഇത്തരത്തിൽ ഉള്ള പരസ്യത്തിൽ വേണം നിങ്ങളെ പോലുള്ള താരങ്ങൾ അഭിനയിക്കേണ്ടത്.

ഇനിയെങ്കിലും ജനങ്ങളെ വഞ്ചിക്കുന്ന ഇത്തരം സ്ഥാപനങ്ങളുടെയോ ഉൽപ്പന്നങ്ങളുടെയോ പരസ്യത്തിൽ നിങ്ങൾ അഭിനയിക്കരുത് എന്നും ആണ് ദിനേശ് വിഡിയോയിൽ കൂടി പറയുന്നത്. ”ലാലിന്റേയും ഫഹദിന്റേയും വ്യത്യാസം ഇതാണ് വിശ്വസിക്കുന്ന പ്രേക്ഷകരെ വഞ്ചിക്കുന്ന പരസ്യങ്ങളിൽ” എന്നാണ് ശാന്തിവിള ദിനേശ് തന്റെ വീഡിയോയ്ക്ക് നൽകിയ ഹെഡിങ്.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

3 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

3 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago