മലയാളത്തിൽ ഏറ്റവും വലിയ മുതൽ മുടക്കിൽ മരക്കാർ എത്തിയപ്പോൾ റിലീസ് ചെയ്തു ആദ്യ മണിക്കൂറുകൾ മുതൽ മോശം റിവ്യൂസ് ആണ് സോഷ്യൽ മീഡിയ പരന്നത്. സിനിമ കാണാതെ ആണ് ഇത്തരത്തിൽ ഉള്ള വിമർശനങ്ങൾ കൂടുതലും വന്നത് എന്ന വാദം ആയിരുന്നു മോഹൻലാൽ ആരാധകർ ഉന്നയിച്ചത്.
മോഹൻലാലിൽ നിന്നും മാസ്സ് മസാല ചിത്രങ്ങൾ കാണാൻ കൊതിക്കുന്ന ആരാധകർക്ക് അതൊന്നും നൽകാത്ത ചിത്രം ആയി മരക്കാർ എത്തിയപ്പോൾ ആദ്യ ആരാധകർ ഷോ കഴിഞ്ഞു വന്നു ഫാൻസിന്റെ വരെ മനസ്സ് ചത്തപോലെ ആയിരുന്നു. രാത്രി 12 മണിക്ക് ആദ്യ ഷോ തുടങ്ങി ചിത്രത്തിന് നേരം വെളുത്ത് 6 മണി ആയപ്പോൾ തന്നെ ബുക്ക് മൈ ഷോ റേറ്റിങ് 60 ൽ ആയിരുന്നു.
എന്നാൽ കുടുംബ പ്രേക്ഷകർ എത്തിയതോടെ ചിത്രത്തിന്റെ ബുക്ക് മൈ ഷോ റേറ്റിങ് 10 ദിവസം കഴിയുമ്പോൾ 75 ശതമാനം ആയി മാറിയിരുന്നു. ചിത്രം തീയറ്ററിൽ ഉള്ള പ്രദർശനങ്ങൾ അവസാനിച്ചു എങ്കിൽ കൂടിയും ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ചിത്രത്തിന് ഗംഭീര അഭിപ്രായം ആണ് കേൾക്കുന്നത്.
എന്നാൽ തന്റെ ചിത്രത്തിനെ അതിരൂക്ഷമായ ഡീഗ്രേഡിങ് നടത്തിയ ആളുകൾക്ക് എതിരെ കടുത്ത ഭാഷയിൽ തന്നെ മോഹൻലാൽ മറുപടി പറഞ്ഞത്. കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞ വാക്കുകൾ ഇങ്ങനെ…
‘രണ്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം മരക്കാർ തിയേറ്ററിൽ റിലീസ് ചെയ്യാൻ സാധിച്ചു എന്നത് വലിയ അംഗീകാരമായി കാണുന്നു. ഇപ്പോൾ തിയേറ്റർ റിലീസിന് ശേഷം ആമസോണ് പ്രൈം വഴി ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് മരക്കാർ എത്തിക്കുകയാണ്. അത് തന്നെ വലിയൊരു അംഗീകാരമാണ്.
ഈ സിനിമ മലയാളം മാത്രമല്ല തമിഴ് തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിലും നമ്മൾ ഡബ്ബ് ചെയ്തിരുന്നു. അപ്പോൾ ഇന്ത്യ മുഴുവനും ഉള്ള ആളുകളും ലോകം മുഴുവനും ഉള്ള ആളുകളും ഈ സിനിമ കാണാൻ പോകുന്നു എന്നുളളത് തന്നെ വലിയ കാര്യമാണ്. തീർച്ചയായും മരക്കാറിനെ കുറിച്ച് ഏറ്റവും നല്ല കമന്റുകളാണ് ഞങ്ങൾക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്.
തുടക്കത്തിൽ സിനിമ കാണാത്ത ഒരുപാട് പേർ മരക്കാറിനെ കുറിച്ച് മോശം അഭിപ്രായം പറഞ്ഞിരുന്നു. അതിനെ കുറിച്ച് വലിയ ചർച്ചകൾ നടന്നു. സിനിമയെ കുറിച്ച് ഒരു നിരൂപണം നടത്താൻ അർഹതയില്ലാത്തവരാണ് അത്തരം കാര്യങ്ങൾ പറഞ്ഞത്. ഞങ്ങളൊക്കെ പത്ത് നാൽപ്പത് വർഷമായി സിനിമയിൽ നിൽക്കുന്ന ആളുകളാണ്.
ഒരു സിനിമയുടെ എഡിറ്റിനിങ്ങിനെ കുറിച്ചും ക്യാമറ മ്യൂസിക്ക് എന്നിവയെ കുറിച്ച് അർഹതയുള്ളവർ പറഞ്ഞാൽ നമുക്ക് അത് സമ്മതിക്കാം. പക്ഷെ അങ്ങനെയല്ലാത്ത ഒരുപാട് പേർ ഈ സിനിമയെ കുറിച്ച് കമന്റുകൾ പറഞ്ഞു.
പക്ഷെ സിനിമ കണ്ടവർക്കാർക്കും അത്തരം അഭിപ്രായങ്ങളോട് യോജിക്കാൻ കഴിയില്ല. അത് തന്നെയാണ് വലിയ അംഗീകാരം. മരക്കാറിനെ ഒരുപാട് പ്രേക്ഷകർ നെഞ്ചോട് ചേർത്തു എന്നതിൽ സന്തോഷമുണ്ട്.’.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…