മോഹൻലാലും ശ്രീനിവാസനും വേർപിരിയാൻ കാരണം; ആ സത്യം വെളിപ്പെടുത്തി ആലപ്പി അഷറഫ്..!!

മലയാളത്തിലെ ഏറ്റവും നല്ല ഒട്ടേറെ സിനിമകൾ പിറന്ന കോമ്പിനേഷൻ ആണ് മോഹൻലാൽ – ശ്രീനിവാസൻ കൂട്ടുകെട്ട്. മോഹൻലാൽ അഭിനേതാവ് എന്ന നിലയിൽ തിളങ്ങിയപ്പോൾ സർവ്വ മേഖലയിലും കൈവെച്ച ആൾ ആണ് ശ്രീനിവാസൻ. നടനായും അതോടൊപ്പം തന്നെ മികച്ച തിരക്കഥകൃത്ത് കൂടിയാണ് ശ്രീനിവാസൻ. മോഹൻലാലിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങൾക്ക് വേണ്ടി കഥ എഴുതിയിട്ടുണ്ട് ശ്രീനിവാസൻ.

മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു , സന്മനസ്സുള്ളവർക്ക് സമാധാനം , ഹെലോ മൈ ഡിയർ റോങ് നമ്പർ , നാടോടിക്കാറ്റ് , വെള്ളാനകളുടെ നാട് അങ്ങനെ പോകുന്നു ലിസ്റ്റ്. മോഹൻലാലിന് വേണ്ടി ഉദയനാണ് താരം എന്നാണ് ചിത്രം ഒരുക്കിയ ശ്രീനിവാസൻ. എന്നാൽ അതിന്റെ രണ്ടാം ഭാഗത്തിൽ സ്വയം നായകൻ ആകുകയും അതോടപ്പം തന്നെ തിരക്കഥ ഒരുക്കുകയും ചെയ്തു. മോഹൻലാലിനെ ആഴത്തിൽ കളിയാക്കുന്ന ഒട്ടേറെ രംഗങ്ങൾ കോർത്തിണക്കിയ ചിത്രം വമ്പൻ പരാജയം ആയി എങ്കിൽ കൂടിയും മോഹൻലാലിന് വേണ്ടി പിന്നീട് ശ്രീനിവാസൻ തിരക്കഥ എഴുതിയില്ല എന്നുള്ളതാണ് മറ്റൊരു സത്യം. ആ സംഭവത്തെ കുറിച്ച് ആലപ്പി അഷറഫ് പറയുന്നത് ഇങ്ങനെ..

തനിയാനാലും തലപോനാലും..
പറയാനുള്ളത് പറയുന്നാളാണ് നടൻ ശ്രീനിവാസൻ. ശ്രീനി നല്ലൊരു അഭിനേതാവും കഥാകൃത്തും മത്രമല്ല നല്ലൊരു ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയാണ്. സാക്ഷാൽ മമ്മൂട്ടിക്ക് ഒരു മാടപ്രാവിന്റെ കഥ എന്ന ചിത്രത്തിൽ ശബ്ദം നല്കിയത് ശ്രീനിവാസനാണ്. ഞാൻ നിർമ്മിച്ച് പ്രിയദർശൻ സംവിധാനം ചെയ്ത ‘ഒരു മുത്തശ്ശി കഥ’ യിൽ തമിഴ് നടൻ ത്യാഗരാജനും ശ്രീനിയായിരുന്നു ശബ്ദം നല്കിയത്. കഥാപ്രസംഗ കുലപതി സംബശിവൻ നായകനായ പല്ലാങ്കുഴി എന്ന സിനിമയിൽ സംബശിവൻ ശ്രീനിയിലൂടെയാണ് സംസാരിച്ചത്.

ക്ഷുഭിത യവ്വനത്തിന്റെ ഹിന്ദി സിനിമാ കാലഘട്ടത്തിൽ , നിസ്സാഹയനിർദ്ധന യവ്വനത്തിന്റെ പ്രതീക്ഷകളുടെ കഥ പറഞ്ഞ ഒരു കൂട്ടുകെട്ടായിരുന്നു മോഹൻ ലാൽ ശ്രീനിവാസൻ കൂട്ട്കെട്ട്. മലയാള ചലച്ചിത്രലോകം കണ്ട ഏറ്റവും മികച്ച രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമ ശ്രീനിവാസന്റെ തൂലികതുമ്പിൽ നിന്നും ജന്മം കൊണ്ടതാണ്. കൂട്ടുകെട്ടിന് അപ്പുറം സ്വന്തം മേൽവിലാസം സ്വയം രൂപപ്പെടുത്തിയെടുത്ത ആൾകൂടിയാണ് ശ്രീനി.

ഒറ്റക്കെത്തിയപ്പോൾ പിന്നീട് മോഹൻലാൽ ശ്രീനി കൂട്ടുകെട്ടിന് കരിനിഴൽ വീണു. ഉന്നത വിജയം കൈവരിച്ച ഉദയനാണ് താരത്തിലെ സൂപ്പർ സ്റ്റാർ സരോജ് കുമാറിന്റെ യാത്ര തനിച്ചാക്കിയപ്പോൾ… ബാക്കി ഞാൻ പറയണ്ടതില്ലല്ലോ. പ്രഥമദൃഷ്ട്യ അവർ തമ്മിലുള്ള സൗഹൃദം ഊഷ്മളമായിരുന്നെങ്കിലും അന്തർധാര അത്ര സജീവമായിരുന്നില്ലന്നു എന്നുവേണം കരുതാൻ. ഒരിക്കൽ അവസരം ലഭിച്ചപ്പോൾ ഞാനീ ക്കാര്യം ശ്രീനിയോട് തുറന്നു പറഞ്ഞു. സരോജ് കുമാറിന് കേണൽ പദവി ലഭിക്കുന്ന ഭാഗം മാത്രം ഒഴിവാക്കിയിരുന്നെങ്കിൽ ആ ചിത്രം ആരെയും വേദനിപ്പിക്കില്ലയിരുന്നു.

എന്റെ അഭിപ്രായത്തോട് ശ്രീനി പ്രതികരിച്ചത് ദീർഘമായ മൗനത്തിലൂടെയായിരുന്നു. ആരോഗ്യം ഭക്ഷണം രാഷ്ട്രീയം സാമ്പത്തികം … ശ്രീനി കൈവെക്കാത്ത മേഖലകൾ ഇനി ബാക്കിയില്ല. അണികളെ ബലി കൊടുത്ത് സ്വന്തം മക്കളെ ആദർശത്തിന്റെ വേലിക്കപ്പുറത്തേക്ക് പറത്തി വിടുന്ന ആധുനിക നേതാക്കളെ വരെ ശ്രീനി ഒളിയമ്പെയ്തിട്ടുണ്ടു. സമസ്ത മേഖലകളെയും ആക്ഷേപഹാസ്യത്തിന്റ മധുരത്തിൽ ചാലിച്ചവതരിപ്പിച്ചതിനാൽ നീരസം കാട്ടുന്നവരുമുണ്ടു ഒന്നു പറയാതെ വയ്യ സ്വന്തം അഭിപ്രായങ്ങൾ ഒളിയമ്പായി തൊടുത്തുവിടുന്ന ശ്രീനിയുടെ മികവ് ഒന്നുവെറെതന്നെ..

സിനിമയിലെ കുതികാൽ വെട്ട് പാര പണിയൽ അസൂയ കുശുമ്പ് അങ്ങിനെയൊന്നും ശ്രീനിയുടെ ഡിക്ഷനറിയിൽ പോലും കാണാൻ പറ്റില്ല. ചുരുക്കത്തിൽ ശ്രീനിയെ ഇങ്ങിനെ വിശേഷിപ്പിക്കാം.. നല്ല നടൻ നല്ല സംവിധായകൻ നല്ല തിരകഥാകൃത്ത് നല്ല ഡബ്ബിംഗ് ആർട്ടിസ്റ്റ് നല്ല ഒളിയമ്പെയ്ത്ത്കാരൻ അതാണ് നമ്മുടെ ശ്രീനി. അവസാനമായി മലയാളികൾ ആഗ്രഹിക്കുന്ന ഒന്നുകൂടി സ്നേഹപൂർവ്വം ചോദിക്കട്ടെ.. മോഹൻലാലും ശ്രീനിവാസനും ഒന്നിക്കുന്ന ഒരു പുതിയ ചിത്രം ഇനിയും മലയാളികൾക്കു പ്രതീക്ഷിക്കാമോ…?ആലപ്പി അഷറഫ്.

News Desk

Recent Posts

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

16 hours ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 week ago

പതിമൂന്നാം ആഴ്ചയിലും നെറ്റ്ഫ്ലിക്സിൽ തരംഗമായി ദുൽഖർ സൽമാൻ ചിത്രം; അപൂർവ റെക്കോർഡുമായി ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…

3 weeks ago

തേജ സജ്ജ- കാർത്തിക് ഘട്ടമനേനി പാൻ ഇന്ത്യ ഫിലിം “മിറായി” റിലീസ് ഓഗസ്റ്റ് ഒന്നിന്

തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…

3 weeks ago

കെട്ടിപ്പിക്കാൻ തോന്നുന്ന ദിവസങ്ങളുണ്ട്, കുറെ കാലങ്ങളായി സിംഗാളാണ്; ഒറ്റക്കുള്ള ജീവിതത്തെ കുറിച്ച് പാർവതി തിരുവോത്ത്..!!

മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…

1 month ago

അദ്ദേഹത്തിന് പുള്ളിക്കാരി ഒക്കെ ആണെങ്കിൽ ഞാൻ എന്ത് പറയാൻ; ഭർത്താവിനെ കുറിച്ച് വീണ നായർ..!!

സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…

1 month ago