Categories: Gossips

മൃഗങ്ങളെക്കാൾ മോശമായ പ്രവൃത്തി; ഇനിയൊരാളും ഇങ്ങനെ ചെയ്യാൻ ധൈര്യപ്പെടരുത്; നടിയുടെ വിഷയത്തിൽ മോഹൻലാൽ 2017 ൽ പറഞ്ഞത് ഇങ്ങനെ..!!

എന്തൊക്കെ വിഷയങ്ങൾ ഉണ്ടായാലും ആദ്യം മലയാള സിനിമ താരങ്ങൾക്ക് ഇടയിൽ കല്ലെറിയപ്പെടുന്നത് മോഹൻലാലിന്റെ നേരെയാണ്. ഇപ്പോൾ നടിയുടെ വിഷയത്തിൽ വീണ്ടും വാർത്തകളിൽ ഇടം നേടുമ്പോൾ മോഹൻലാൽ പ്രതികരിക്കാൻ വൈകി എന്ന തരത്തിൽ വിമർശനങ്ങൾ ഉണ്ടായിരുന്നു.

മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള നടൻ ആണ് മോഹൻലാൽ. അതോടൊപ്പം മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് കൂടി ആണ് മോഹൻലാൽ. തന്നിലേക്ക് എന്നും എപ്പോഴും അനാവശ്യമായ വിമർശനങ്ങൾ ഉണ്ടാകുമ്പോഴും ആവശ്യം ഉണ്ടെങ്കിൽ മാത്രം ആയിരുന്നു മോഹൻലാൽ പ്രതികരണം നൽകി ഇരുന്നത്.

അതുപോലെ പലപ്പോഴും ഇത്തരത്തിൽ ഉള്ള കല്ലേറുകൾക്ക് നേരെ മുഖം തിരിക്കുന്ന മോഹൻലാലിനെ ആണ് കാണുന്നത്. എന്നാൽ കൊച്ചിയിൽ നടിക്ക് ഉണ്ടായ വിഷയത്തിൽ അഞ്ചു വർഷങ്ങൾ കഴിയുമ്പോൾ വിചാരണയും പുനരന്വേഷണവും നടക്കുമ്പോൾ മോഹൻലാൽ ഒന്നും പ്രതികരിച്ചില്ല എന്നുള്ള വിമർശനങ്ങൾ വരുമ്പോൾ മോഹൻലാൽ 2017 ൽ പറഞ്ഞ വാക്കുകൾ ആണ് വീണ്ടും ശ്രദ്ധ നേടുന്നത്.

അന്ന് ഈ വിഷയത്തിൽ ഏറ്റവും രൂക്ഷമായ ഭാഷയിൽ ഉള്ള വിമർശനം നടത്തിയ ആൾ ആണ് മോഹൻലാൽ. അന്ന് മോഹൻലാൽ പറഞ്ഞത് ഇങ്ങനെ…

ഒരു സ്ത്രീയോട് നടന്ന ഈ ക്രൂ.ര.തയെക്കുറിച്ച് കേൾക്കുന്നത് ഏറ്റവും ദൗർഭാഗ്യകരമാണ്. ഇത്തരം പ്രവൃത്തികളെ എല്ലാവരും ശക്തമായി അപലപിക്കുക മാത്രമല്ല മൃഗങ്ങളേക്കാൾ മോശമായ ഈ കു റ്റ വാളികൾക്കെതിരെ മാതൃകാപരമായ ശിക്ഷ നൽകുകയും വേണം അങ്ങനെ ഞാൻ മനുഷ്യൻ എന്ന് പോലും വിളിക്കാത്ത സമാന ചിന്താഗതിക്കാരായ കഥാപാത്രങ്ങൾക്ക് ഇത് ഒരു പാഠമാണ്.

മെഴുകുതിരി പിടിക്കുന്നതും മെഴുകുതിരി കത്തിക്കുന്നതുമായ അനുഭാവികളാകുന്നത് നിർത്തി അത്തരം പ്രവൃത്തികളെക്കുറിച്ച് ചിന്തിക്കാൻ പോലും ഒരു ശരീരവും ധൈര്യപ്പെടാത്ത വിധത്തിൽ രാജ്യത്തെ നിയമം ശക്തിപ്പെടുത്തുമെന്ന് ഉറപ്പാക്കേണ്ട സമയമാണിത്. ഈ വിഷമഘട്ടത്തിൽ എന്റെ ഹൃദയം അവളോട് തുളുമ്പുന്നു. കാലതാമസം കൂടാതെ നീതി ലഭിക്കട്ടെ. – മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

7 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

7 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago