വിവാദവും കേസും നിലനിൽക്കുമ്പോൾ തന്നെ താര സംഘടനായ അമ്മയുടെ ജനറൽ ബോഡി മീറ്റിങ്ങിൽ നടനും നിർമാതാവുമായ വിജയ് ബാബു പങ്കെടുത്തതിൽ മോഹൻലാൽ അതൃപ്തി അറിയിച്ചതായി ഇപ്പോൾ റിപ്പോർട്ടുകൾ പുറത്തു വരുന്നത്.
വിജയ് ബാബുവിന് യോഗത്തിൽ പങ്കെടുക്കണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ തന്നെ മാറി നിൽക്കണം എന്ന് പറയണമായിരുന്നു എന്ന് മോഹൻലാൽ പറഞ്ഞു എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. റിപ്പോർട്ടർ ടിവി ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടത്.
വിവാദങ്ങളും കേസും നില നിലനിൽക്കുമ്പോൾ തന്നെ വിജയ് ബാബു അമ്മയുടെ യോഗത്തിൽ എത്തിയത് വിമർശനത്തിന് ഇടയാക്കി എന്നും കഴിഞ്ഞ ദിവസം നടന്ന എസ്‌സിക്യൂട്ടീവ് യോഗത്തിൽ വിലയിരുത്തിയതും റിപ്പോർട്ട് ഉണ്ട്. അതെ സമയം കഴിഞ്ഞ ദിവസം ഗണേഷ് കുമാർ എം എൽ എ നൽകിയ കത്തിന് രേഖാമൂലം മോഹൻലാൽ മറുപടി നൽകും എന്ന് എസ്‌സിക്യൂട്ടീവ് അംഗമായ ബാബു രാജ് അറിയിച്ചു.
കൂടാതെ ഇന്നലെ നടന്ന യോഗത്തിന്റെ തീരുമാനങ്ങൾ വാർത്ത കുറിപ്പിൽ കൂടി അറിയിക്കും. അതുപോലെ തന്നെ വിജയ് ബാബു യോഗത്തിലേക് വരുന്ന വീഡിയോ മാസ്സ് ഇൻട്രോ എന്ന പേരിൽ അമ്മയുടെ യൂട്യൂബ് ചാനലിൽ അപ്പ്ലോഡ് ചെയ്തവരെയും മോഹൻലാൽ വിളിച്ചുവരുത്തി ശകാരിച്ചു എന്ന് റിപ്പോട്ടുകൾ പറയുന്നു.
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…