മഹാലക്ഷ്മി എന്ന പേരിൽ ഉള്ള നടിയെ അറിയുമോ എല്ലാവർക്കും ഒരു സംശയം കാണും എന്നാൽ മോഹിനി എന്ന നടിയെ സുപരിചിതയും ആണ്.
കോയമ്പത്തൂർ ഒരു ഭ്രാഹ്മണ കുടുംബത്തിൽ ജനിച്ച മഹാലക്ഷ്മിയാണ് മോഹൻലാൽ നായകനായി എത്തിയ നാടോടി എന്ന ചിത്രത്തിൽ കൂടി സിനിമയിലേക്ക് എത്തുന്നത്.
വിവാഹത്തിന് ശേഷം അമേരിക്കയിൽ സ്ഥിരതാമസം ആക്കിയ മോഹിനി അമേരിക്കൻ വ്യവസായി ആയ ഭാരത് പോളിനെയാണ് വിവാഹം കഴിക്കുന്നത്.
സിനിമയുടെ താരപ്രഭയിൽ നിൽക്കുമ്പോൾ ആയിരുന്നു മോഹിനി വിവാഹം കഴിക്കുന്നത്. തുടർന്ന് സിനിമ ജീവിതവും നാടും നഗരവും എല്ലാം ഉപേക്ഷിച്ചു അമേരിക്കയിലേക്ക് പോകുന്നത്.
ജീവിതം മുന്നോട്ട് പോകുമ്പോൾ അതിനിടയിൽ മനസ്സ് പലപ്പോഴും വഴുതി പോകുന്ന അവസ്ഥയിൽ ആയിരുന്നു മോഹിനി. എന്തിന് ഇങ്ങനെ ജീവിക്കണം എന്ന് പോലും തോന്നിയ നിമിഷങ്ങൾ മോഹിനിയുടെ ജീവിതത്തിൽ ഉണ്ടായി.
താൻ എന്താണെന്ന് പോലും മനസിലാക്കാൻ കഴിയാത്ത അവസ്ഥ. മനസ്സിനോടും ശരീരത്തോടും വെറുപ്പ് തോന്നിയ നിമിഷങ്ങൾ ആയിരുന്നു. ജീവിതം തന്നെ അവസാനിപ്പിക്കാനും ഭർത്താവിനെ ഉപേക്ഷിക്കാൻ പോലും താരം ആ സമയത്ത് ചിന്തിച്ചിരുന്നതായി പറയുന്നു.
എന്നാൽ പലപ്പോഴും തനിക്ക് സഹായം ആയത് പുസ്തകങ്ങൾ ആയിരുന്നു. വായന ആയിരുന്നു ഏക ആശ്വാസം. അങ്ങനെ താൻ വായിക്കുന്ന പുസ്തകങ്ങളുടെ കൂടെ ബൈബിളും താരം വായിക്കാൻ തുടങ്ങി.
പിന്നീട് നഷ്‌ടമായ സന്തോഷങ്ങളും ജീവിത സുഖങ്ങളും മനസ്സമാധാനവും നേടിയെടുക്കാൻ മോഹിനിക്ക് കഴിഞ്ഞു. എന്നാൽ തനിക്ക് ജീവിതം തിരിച്ചു തന്ന ബൈബിളിന്റെ വഴിയേ പോകാൻ ആയിരുന്നു മോഹിനി പിന്നീട് തീരുമാനിച്ചത്.
അങ്ങനെ 2006 ൽ ഭ്രാഹ്മണ ആയിരുന്ന മോഹിനി ക്രിസ്ത്യൻ മതം സ്വീകരിക്കുന്നത്. ക്രിസ്റ്റീന എന്ന പേരിലേക്ക് താരം മാറുകയും ചെയ്തു.
തുടർന്ന് സുവിശേഷ പ്രസംഗികയായി മാറി മോഹിനി. ഇന്ന് ജീവിതത്തിൽ താൻ ഏറെ സന്തോഷവതിയാണ് എന്നാണ് മോഹിനി പറയുന്നത്.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…