മലയാളിക്ക് ഏറെ ഇഷ്ടമുളള സീരിയൽ താരം ആണ് മൃദുല വിജയ്. മൃദുല വിവാഹം കഴിഞ്ഞിരുന്നത് സീരിയൽ താരം യുവയെയാണ്. അഭിനയ മികവ് കൊണ്ട് സീരിയൽ പ്രേക്ഷകർക്ക് ഇടയിൽ തങ്ങളുടേതായ ഇടം നേടിയ ആളുകൾ ആണ് യുവയും അതുപോലെ മൃദുലയും.
കൃഷ്ണ തുളസി എന്ന സീരിയൽ വഴി ആണ് മൃദുല എന്ന താരത്തിനെ പ്രേക്ഷകർ തിരിച്ചറിഞ്ഞു തുടങ്ങുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയൽ വഴി ആണ് യുവയും മൃദുലയും തമ്മിലുള്ള വിവാഹം നടക്കുന്നത് 2021 ൽ ആണ്.
വിവാഹവും അതിനു ശേഷം ഉള്ള എല്ലാ വിശേഷങ്ങളും എല്ലാം ഇരുവരും സോഷ്യൽ മീഡിയയിൽ കൂടി പങ്കുവെക്കാറുണ്ട്. ഇരുവരുടെയും ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയ എന്നും ഏറ്റെടുക്കാറും ഉണ്ട്.
ഇൻസ്റ്റാഗ്രാം വഴി ആണ് കൂടുതൽ സജീവമായത് എങ്കിൽ കൂടിയും പിന്നീട് മൃദുല വിജയ് യൂട്യൂബ് ചാനൽ തുടങ്ങുന്നതും മികച്ച സ്വീകരണം ആണ് ലഭിക്കുന്നത്. വിവാഹം കഴിഞ്ഞു അടുത്ത് തന്നെ മൃദുല വിജയ് ഗർഭിണി ആകുകയും താൽക്കാലികമായി അഭിനയ ലോകത്തിൽ നിന്നും ഇടവേള എടുക്കുകയും ചെയ്തിരുന്നു.
ഇപ്പോൾ മൃദുല തന്റെ സീമന്ത വീഡിയോ ആയി ആണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. ഏഴാം മാസത്തിൽ ആണ് സീമന്ത ചടങ്ങ് നടത്തിയത്. സ്വർണാഭരണ ഭൂഷിയായി യുവ സമ്മാനിച്ച സാരിയും അടുത്താണ് മൃദുല എത്തിയത്.
സീമന്തം ചടങ്ങിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. സീരിയൽ രംഗത്തെ സഹപ്രവർത്തകർ അടക്കം നിരവധി ആരാധകർ യുവയ്ക്കും മൃദുലയ്ക്കും ആശംസകളുമായി രംഗത്ത് വരുന്നുണ്ട് . മൃദുവിന്റെ കുഞ്ഞാവയെ കാണാൻ കാത്തിരിക്കുന്നു എന്നും നിരവധി കമെന്റുകൾ വീഡിയോക്ക് താഴെ വരുന്നുണ്ട്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…