കഴിഞ്ഞ നാൽപ്പത് വർഷമായി അഭിനയ ലോകത്തിൽ സജീവമായി നിൽക്കുന്ന താരമാണ് ബൈജു സന്തോഷ്. രണ്ടു മുഖങ്ങൾ എന്ന ചിത്രത്തിൽ കൂടി 1981 ൽ തന്റെ പതിനൊന്നാം വയസിൽ ബാലതാരമായിട്ട് ആയിരുന്നു ബൈജു അഭിനയ ലോകത്തിലേക്ക് എത്തുന്നത്.
ബലൂൺ എന്ന ചിത്രത്തിൽ 1982 ൽ മുകേഷിന് വേണ്ടി ഡബ്ബ് ചെയ്തതും ബൈജു ആയിരുന്നു. ബൈജു എന്ന നടൻ ശ്രദ്ധിക്കപ്പെടുന്ന ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത മണിയൻപിള്ള അഥവാ മണിയൻപിള്ള എന്ന ചിത്രത്തിൽ കൂടി ആയിരുന്നു.
നിരവധി ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചിട്ടുള്ള ബൈജു മലയാളത്തിൽ ബാലതാരമായി എത്തി ഇന്നും അഭിനയ ലോകത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യുന്ന ചുരുക്കം ചില നടന്മാരിൽ ഒരാളാണ്. ഒട്ടേറെ ബാലതാരവേഷങ്ങൾ ചെയ്തിട്ടുള്ള ബൈജു പിന്നെ സഹ നടനായും നായകനായും എല്ലാം മലയാള സിനിമയിൽ തിളങ്ങിയിട്ടുണ്ട്.
നിരവധി ചിത്രങ്ങളിൽ കോമഡി വേഷങ്ങൾ ചെയ്തിട്ടുള്ള താരം തനിക്ക് നെഗറ്റീവ് വേഷങ്ങൾ ചെയ്യാൻ ഏറെ ഇഷ്ടമാണ് എന്നും പറയാറുണ്ട്. ഇപ്പോൾ ക്യാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ബൈജു തന്റെ സുഹൃത്തുക്കളും മലയാള സിനിമ താരങ്ങളും രാഷ്ട്രീയ പ്രവർത്തകരും ആയ ആളുകളെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്.
സുരേഷ് ഗോപിയെ കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെ ആയിരുന്നു, സുരേഷ് ഗോപി എം പി ആയിരുന്ന സമയത്തിൽ അദ്ദേഹത്തിന്റെ ഫണ്ട് ഉപയോഗിച്ച് ഒരുപാട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതുകൂടാതെ അദ്ദേഹം സ്വന്തം കയ്യിൽ നിന്നും പണം ഉപയോഗിച്ച് ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഇതൊക്കെ ചെയ്തത് അദ്ദേഹത്തിന്റെ നല്ല മനസ്സ് കൊണ്ട് മാത്രമാണ്. അദ്ദേഹം ഇത്തവണയും തിരഞ്ഞെടുപ്പിൽ മത്സരിക്കുമല്ലോ..
ജയിക്കുമോ ഇല്ലയോ എന്ന് നമ്മൾക്ക് നോക്കാം. അദ്ദേഹം ജയിച്ചാൽ ആ ജില്ലക്ക് ഒട്ടേറെ ജനങ്ങൾ ഉണ്ടാവും. സെൻട്രൽ മണ്ഡലത്തിൽ ബിജെപി വരും എന്നാണ് ഞാൻ കരുതുന്നത്. അദ്ദേഹം ജയിച്ചാൽ തൃശൂർ ജില്ലയിൽ ഒട്ടേറെ ഗുണങ്ങൾ ഉണ്ടാവും. ജയിക്കാൻ എല്ലാ സാധ്യതയുമുള്ള ആൾ കൂടിയാണ്.
ഇത്തവണയും ജനിയിച്ചില്ല എങ്കിൽ ഇനി ഒരിക്കലും മത്സരിക്കരുത് എന്ന് ഞാൻ അദ്ദേഹത്തിനോട് പറഞ്ഞിട്ടുണ്ട്. ഇത് അവസാനത്തെ മത്സരം ആയിരിക്കണം എന്ന് ഞാൻ അദ്ദേഹത്തിനോട് പറഞ്ഞു. തോറ്റാൽ ഇനി മത്സരിക്കില്ല എന്ന് അദ്ദേഹം എന്നോട് പറഞ്ഞത്.
തുടർന്ന് ബൈജു പറഞ്ഞത് ഇന്നസെന്റിനെ കുറിച്ച് ആയിരുന്നു. ഇന്നസെന്റ് ചേട്ടൻ മത്സരത്തിൽ വെറുതെ നിന്നത് ആയിരുന്നു. ജയിക്കുമെന്ന് അദ്ദേഹം ഒരിക്കലും വിചാരിച്ചില്ല. പക്ഷെ അദ്ദേഹം ജയിച്ചു. അതിനു ശേഷം ആയിരുന്നു ശരിക്കും അദ്ദേഹം പെട്ടുപോയത്.
സത്യത്തിൽ അദ്ദേഹം ജയിക്കരുത് എന്ന് മനസ്സിൽ കരുതിയ ആളാണ് ഞാൻ. ഒരുപക്ഷേ ഞാൻ പറയുന്നത് അദ്ദേഹം കേട്ടാൽ അദ്ദേഹം പറയും ഇവൻ എങ്ങനെയാണ് എന്റെ മനസ്സ് വായിച്ചതെന്നു. അതുപോലെ ഞാനും മുകേഷും നല്ല അടുപ്പമുള്ള സുഹൃത്തുക്കളാണ്. രണ്ടാം തവണ അദ്ദേഹം മത്സരിച്ചപ്പോൾ പ്രവർത്തനം കൂടുതൽ കാര്യക്ഷമാക്കണം എന്നായിരുന്നു ഞാൻ അദ്ദേഹത്തിനോട് പറഞ്ഞത്.
കാരണം ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. സിനിമയും രാഷ്ട്രീയവും ഒന്നിച്ച് കൊണ്ടുപോയാൽ നമ്മൾ പെട്ടന്ന് മരിച്ച് പോകും. സിനിമ, അഭിനയം, അഭിമുഖങ്ങൾ, ചാനൽ പരിപാടികൾ, എല്ലാം കഴിഞ്ഞു പൊതുപ്രവർത്തനം കൂടി കഴിഞ്ഞാൽ പിന്നെ ആരോഗ്യം ഉണ്ടാവില്ല. ബൈജു സന്തോഷ് പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…