നടനും എം എൽ എയുമായ മുകേഷും ഭാര്യ മേതിൽ ദേവികയുമായി വേർപിരിയുന്നു എന്ന് റിപോർട്ടുകൾ. മലയാളികൾക്ക് ഏറെ സുപരിചിതൻ ആയ നടൻ ആണ് മുകേഷ്. കൊല്ലം എം എൽ എ കൂടി ആകാൻ ഉള്ള ഭാഗ്യം ലഭിച്ച ആൾ ആണ് മുകേഷ്.
ആദ്യ വിവാഹം സരിതയും ആയി ആയിരുന്നു. തുടർന്ന് ഇരുവരും വിവാഹ മോചനം നേടുകയും നർത്തകി ആയ മേതിൽ ദേവികയെ മുകേഷ് വിവാഹം കഴിക്കുകയും ചെയ്തു. ഏറെ കാലങ്ങൾക്ക് വിദേശത്ത് വെച്ച് ഒരു സ്റ്റേജ് ഷോയിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്.
തുടർന്ന് ആറേഴു വർഷങ്ങൾക്ക് ശേഷം ആയിരുന്നു ഇവരും വിവാഹം കഴിക്കുന്നത്. പ്രണയമോ അറേഞ്ചിടോ ആണെന്ന് പറയാൻ കഴിയാത്ത ഒരു വിവാഹമായിരുന്നു തങ്ങളുടേത് എന്ന് മേതിൽ ദേവിക നേരത്തെ പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയത്തിലേക്ക് മുകേഷ് പോയപ്പോൾ തനിക്ക് അതിൽ വല്ലാത്ത വിഷമം തോന്നി.
കാരണം താൻ ഒരിക്കലും ഒരു പൊളിറ്റിഷ്യനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നില്ല എന്ന് പറയുന്നു. മുകേഷേട്ടൻ രാഷ്ട്രീയത്തിലേക്ക് വന്നപ്പോൾ ആദ്യം എനിക്ക് കുറച്ചു വിഷമമൊക്കെ തോന്നി. എന്തിനാ പിന്നെ കല്യാണം കഴിച്ചതെന്ന് തോന്നി. എനിക്ക് ഒരു പൊളിറ്റീഷ്യനെ കല്യാണം കഴിക്കാൻ ഒട്ടും താൽപര്യം ഉണ്ടായിരുന്നില്ല.
അതെന്റെ അജൻഡയിലില്ല. ഒരു ദാമ്പത്യ ജീവിതമെന്ന് പറയുമ്പോൾ ഒരുമിച്ചുണ്ടാവുക എന്നതാണ് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യം. പക്ഷേ ഇപ്പോ ഒരു ജനപ്രതിനിധിയാകുന്നത് ഭർത്താവാകുന്നതിനെക്കാൾ വലിയ കാര്യമാണെന്ന് ഇപ്പോഴെനിക്ക് മനസിലായിയെന്ന് ദേവിക നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ഇപ്പോൾ ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടെന്നും വിവാഹ മോചനത്തിമായി മേതിൽ ദേവിക ഹർജി നൽകി എന്നുമാണ് പ്രമുഖ യൂട്യൂബ് ചാനൽ റിപ്പോർട്ട് ചെയ്യുന്നത്. മുകേഷും ദേവികയും ഏറെ നാളുകൾ ആയി വേര്പിരിഞ്ഞു ആണ് കഴിയുന്നത് എന്നും മേതിൽ ദേവിക ഇപ്പോൾ അമ്മക്കൊപ്പം പാലക്കാട് ഉള്ള തന്റെ കുടുംബ വീട്ടിൽ ആണ് താമസിക്കുന്നത് എന്ന് ചാനൽ റിപ്പോർട്ടിൽ പറയുന്നു.
മുകേഷിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ആണ് വിവാഹ മോചന ഹർജിയിൽ ഉള്ളതെന്നും വാർത്ത ചാനൽ നേരത്തെ അരിഞ്ഞത് ആണെന്നും എന്നാൽ ഔദ്യോഗിക സ്ഥിരീകണം ലഭിക്കുന്നതിന് വേണ്ടിയാണ് ഇത്രയും ദിവസം കാത്തിരുന്നത് എന്നും പറയുന്നു.
മുകേഷും ഭാര്യ മേതിൽ ദേവികയുമായി 22 വയസ്സിന്റെ വ്യത്യാസം ഉണ്ട്. കൂടാതെ മുകേഷിന്റെ ആദ്യ വിവാഹം നടി സരിതയുമായി ആയിരുന്നു. ഈ ബന്ധത്തിൽ രണ്ടു മക്കൾ ഉണ്ട് മുകേഷിന്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…