മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഷോ ആയിരുന്നു ബിഗ് ബോസ്. അഞ്ചാം സീസൺ ആരംഭിച്ച 30 ദിവസം കഴിയുമ്പോൾ ആറ് ആളുകളാണ് ഇതുവരെ ബിഗ്ബോസിൽ നിന്നും പുറത്തേക്ക് പോയിരിക്കുന്നത്.
ഈ ആഴ്ച വൈബർ ഗുഡ് ദേവുവും മനീഷയും ആണ് ബിഗ് ബോസ്സ് വീട്ടിൽ നിന്നും പുറത്തേക്ക് പോയത്. എന്നാൽ തന്റെ എവിക്ഷൻ അന്യായമാണ് എന്നായിരുന്നു പുറത്തു വന്ന ശേഷം ദേവു മാധ്യമങ്ങളോട് പറഞ്ഞത്.
ബിഗ് ബോസ് വൈൽഡ് കാർഡ് എൻട്രി ആയി ഇപ്പോൾ എത്തിയിരിക്കുന്നത് നടിയും അവതാരകയുമായ അനുജോസഫ് ആണ്. ബിഗ് ബോസിൽ ഇത്തവണ ശക്തമായ മൈൻഡ് ഗെയിം ആണ് നടക്കുന്നത്.
പുതുതായി ബിഗ് ബോസ് കൊടുത്ത ബഹിരാകാശനിടയിൽ ടാസ്ക് തുടങ്ങുന്നതിനു മുന്നേ തന്നെ മത്സരാർത്ഥികൾ തമ്മിൽ വീടിനുള്ളിൽ തർക്കങ്ങൾ ഉണ്ടായി. ഇതിനിടയിലാണ് നാദിറ അനുവിനോട് നീ അഖിലിന്റെ കാലുപിടിച്ചു മാപ്പ് പറ എന്ന വാക്ക് ഉപയോഗിച്ചത്.
എന്നാൽ ഈ വാക്കുകൾ അനു ജോസഫ് വളച്ചൊടിച്ചു എന്ന് വേണം പറയാൻ. തർക്കത്തിനിടയിൽ നാദിറ പറഞ്ഞത് ബിഗ് ബോസിലെ മറ്റു മത്സരാർത്ഥികൾ കേട്ടില്ലെങ്കിലും നാദിറ പറഞ്ഞത് തെറ്റായ പ്രയോഗം ആണെന്നും മാരാരുടെ കാലിന്റെ ഇടയിലേക്ക് പോയി മാപ്പ് പറയാൻ ആയിരുന്നു നാധിറ പറഞ്ഞത് എന്നായിരുന്നു അനുവിന്റെ വാദം.
ഈ വാക്കുകളിൽ അനു ജോസഫ് ഉറച്ചുനിൽക്കുകയും തുടർന്ന് കരയുകയും ആയിരുന്നു. അനൂ കരയാൻ തുടങ്ങിയത്തോടെ എല്ലാവരും അനുവിന്റെ ഭാഗത്തേക്ക് മാറുകയും റെനീഷ നിർബന്ധിച്ച് നാദിറയെ കൊണ്ട് അനുവിനോട് മാപ്പ് പറയുകയും ആയിരുന്നു.
താൻ അത്തരത്തിൽ ഒരു വാക്ക് പ്രയോഗിച്ചിട്ടില്ല എന്നും എന്നാൽ തന്റെ വാക്കുകളെ തെറ്റായി കാണുന്നുണ്ടെങ്കിൽ ഞാൻ അതിൽ മാപ്പ് പറയുകയാണ് എന്നായിരുന്നു നാദിറ പറഞ്ഞത്.
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…