തെന്നിന്ത്യൻ സിനിമ ലോകത്തിൽ ഏറ്റവും വലിയ വാർത്ത ആയ വിവാഹ മോചനം ആയിരുന്നു നടൻ നാഗ ചൈതന്യയും അതുപോലെ നടി സാമന്തയും തമ്മിൽ ഉണ്ടായിരുന്നത്. ഏറെ കാലങ്ങൾ നീണ്ടു നിന്ന പ്രണയത്തിന്റെ ഒടുവിൽ ആയിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത്.
എന്നാൽ നാല് വർഷങ്ങൾ നീണ്ടു നിന്ന വിവാഹം ജീവിതം ഇരുവരും അവസാനിപ്പിക്കുക ആയിരുന്നു. വിവാഹ മോചനത്തിന് പിന്നാലെ സിനിമയിൽ കൂടുതൽ സജീവമായി സാമന്ത. എന്നാൽ നാഗ ചൈതന്യ ജീവിതത്തിൽ ആദ്യ നാളുകളിൽ അത്രക്കും ശുഭകരമല്ല എന്ന തരത്തിൽ ആയിരുന്നു വാർത്തകൾ എത്തിയത്.
2017 ആയിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത്. 2021 ഒക്ടോബറിൽ ഇരുവരും വിവാഹ മോചനം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വിവാഹ മോചനത്തിന് കാരണം സാമന്തക്ക് പുതിയ പ്രണയം ഉണ്ടായത് ആയിരുന്നു എന്നൊക്കെ വാർത്തകൾ ഉണ്ടായിരുന്നു.
എന്നാൽ അതിനെ എല്ലാം മറികടന്ന് നാഗ ചൈതന്യ പ്രണയത്തിൽ ആണെന്ന് ഉള്ള വാർത്തകൾ ആണ് ഇപ്പോൾ എത്തുന്നത്. ശോഭിത ധൂപാലിയ ആണ് നാഗയുടെ പുത്തൻ കാമുകി. ദേശിയ മാധ്യമങ്ങൾ ആണ് ചില റിപ്പോർട്ട് വെച്ച് ഇരുവരും പ്രണയത്തിൽ ആണെന്ന് കണ്ടെത്തി ഇരിക്കുന്നത്.
കുറച്ചു നാളുകൾക്കു മുന്നേ ഹൈദരാബാദിൽ പുത്തൻ വീട് വാങ്ങിയിരുന്നു നാഗ ചൈതന്യ. ഇവിടേക്ക് നാഗ ചൈതന്യ ശോഭിതയെ ക്ഷണിച്ചിരുന്നു എന്നും അവർ എത്തി എന്നും വാർത്തകൾ ഉണ്ട്. കൂടാതെ ശോഭിത നായികാ ആയി എത്തുന്ന മേജർ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ സമയത്തിൽ ശോഭിത താമസിച്ച ഹോട്ടലിൽ നാഗ ചൈതന്യയെ കണ്ടിരുന്നു എന്നും പറയുന്നു.
കൂടാതെ ശോഭിത അടുത്ത സുഹൃത്തുക്കൾ മാത്രമായി തന്റെ ജന്മദിനം നടത്തിയത് ഹൈദരാബാദ് വെച്ചായിരുന്നു. അതിൽ പ്രധാന മായി എത്തിയത് നാഗ ആയിരുന്നു എന്നും പറയുന്നു. ശോഭിത എന്ന താരം മലയാളികൾക്ക് ഏറെ സുപരിചിതമാണ്.
നിവിൻ പൊളി ചിത്രം മൂത്തോനിൽ കൂടി മലയാളത്തിൽ എത്തിയ താരം ദുൽഖറിന്റെ സൂപ്പർ ഹിറ്റ് ചിത്രം കുറിപ്പിലെ നായിക കൂടി ആണ്. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത രമൺ രാഘവ് 2.0 എന്ന ചിത്രത്തിൽ കൂടി ആണ് ശോഭിത അഭിനയ ലോകത്തിലേക്ക് എത്തുന്നത്. ഇരുവരും പ്രണയത്തിൽ ആണെന്ന് വാർത്തകൾ വരുമ്പോഴും മൗനത്തിൽ ആണ് താരങ്ങൾ.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…