തെന്നിന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന നായികയായി സായി പല്ലവി മാറിക്കഴിഞ്ഞു. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്തു നിവിൻ പൊളി നായകനായി എത്തിയ പ്രേമം എന്ന ചിത്രത്തിൽ മൂന്നു നായികമാരിൽ ഒരാൾ ആയിരുന്നു സായി.
മലർ മിസ് എന്ന കഥാപാത്രം സായിക്ക് നേടിക്കൊടുത്ത മൈലേജ് ചെറുത് ഒന്നുമല്ല. മലയാളത്തിൽ നിവിൻ പൊളി കൂടാതെ ദുൽഖറിനെയും ഫഹദ് ഫാസിലിന്റെയും നായികായിട്ടുണ്ട്.
തമിഴിൽ സൂര്യയുടെയും ധനുഷിന്റേയും നായികായിട്ടുള്ള സായി പല്ലവി തെലുങ്കിലും സിനിമകൾ ചെയ്തിട്ടുണ്ട്. ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ തീരെ ഇഷ്ടമില്ലാത്ത അതുപോലെ അമിതമായ മേക്കപ്പ് ഇഷ്ടമില്ലാത്ത താരംകൂടിയാണ് സായി പല്ലവി.
സായി പല്ലവി സെൻതാമരൈ എന്നാണ് സായിയുടെ മുഴുവൻ പേര്. തമിഴ്നാട്ടിൽ കോട്ടഗിരി എന്ന സ്ഥലത്തു സായി പല്ലവി ജനിക്കുന്നത്. അഭിനയ രംഗത്തും നൃത്തരംഗത്തും പ്രവർത്തിച്ച സായി പല്ലവി ഒരു ഡോക്ടറാണ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും തിളങ്ങിയ താരം ആണ് സായി പല്ലവി.
പ്രേമത്തിന്റെയും ഫിഡയിലെയും അഭിനയത്തിൽ കൂടി ഫിലിം ഫെയർ അവാർഡ് അടക്കം നേടിയ താരം മാരി 2, എൻ ജി കെ അതിരൻ എന്നി ചിത്രങ്ങളിൽ കൂടിയും ശ്രദ്ധ നേടി. എന്നാൽ അഭിനയത്തിനൊപ്പം ഡാൻസിൽ കൂടി തിളങ്ങിയിട്ടുള്ള താരം സിനിമകളിൽ അഭിനയിക്കുമ്പോൾ ചില നിബന്ധനകൾ വെക്കുന്നത് പലപ്പോഴും നിർമാതാക്കൾക്ക് തലവേദന സൃഷ്ടിക്കാറുണ്ട്.
ഇത്തരത്തിൽ ഉള്ള നിബന്ധനകൾ താരത്തെ പലപ്പോഴും അഹങ്കാരി എന്നുള്ള വിളി വരെ എത്തിച്ചിട്ടുണ്ട്. മേക്കപ്പ് അധികം ചെയ്യാൻ താല്പര്യം കാണിക്കാത്ത താരം പലപ്പോഴും പല നിബന്ധനകളും വെക്കാറുണ്ട്. ഇപ്പോൾ തെലുങ്കിൽ നാഗചൈതന്യയുടെ നായികയായി എത്തിയിരിക്കുകയാണ് സായി.
ലൗ സ്റ്റോറി എന്നാണ് ചിത്രത്തിന്റെ പേര്. ഇരുവരും ഒന്നിച്ചുള്ള ഒരു ചുംബന രംഗവും സിനിമയിൽ ഉണ്ട്. ഈ ചുംബന രംഗം വന്നതോടെ ആണ് സിനിമക്ക് വേണ്ടി ചുംബിക്കില്ല എന്നുള്ള നിലപാട് സായി പല്ലവി മാറ്റിയോ എന്നുള്ള ചോദ്യവുമായി നിരവധി ആളുകൾ എത്തിയത്.
എന്നാൽ വിമർശകർക്ക് കൃത്യമായ മറുപടി നൽകി താരം തന്നെ എപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. ശേഖർ കമലു സംവിധാനം ചെയ്ത ചിത്രം സെപ്റ്റംബർ 24 നു ആണ് റിലീസ് ചെയ്തത്. റൊമാന്റിക് ലവ് സ്റ്റോറി ആണ് സിനിമ പറയുന്നത്.
സിനിമക്ക് സമ്മിശ്ര പ്രതികരണം വരുമ്പോഴും സായി പല്ലവിയുടെ ചുംബനരംഗത്തെ കുറിച്ചുള്ള ചോദ്യങ്ങൾ വലിയ ചർച്ച തന്നെയായി. എന്നാൽ ലവ് സ്റ്റോറിയിലെ ചുംബന രംഗം എഡിറ്റ് ചെയ്ത് വെച്ചതാണെന്ന് പറയുകയാണ് സായി പല്ലവി. ഒരു ഓണ്ലൈൻ മാധ്യമത്തിൽ നൽകിയ പ്രതികരണത്തിലാണ് സിനിമയെ കുറിച്ച് നടി വ്യക്താക്കുന്നത്.
‘ഞാൻ കിസ് ചെയ്യുന്ന രംഗങ്ങളിൽ അഭിനയിച്ചിട്ടില്ല. അത്തരം രംഗങ്ങളോട് താല്പര്യവുമില്ല. ഇഷ്ടമില്ലാത്ത കാര്യം ചെയ്യാനായി സംവിധായകൻ എന്നെ നിർബന്ധിച്ചതും ഇല്ല.
നാഗചൈതന്യയെ ഞാൻ ചുംബിച്ചിട്ടില്ല അത് വെറും ക്യാമറ ട്രിക്കാണെന്നാണ് നടി പറയുന്നത്. ഈ സിനിമയെ കുറിച്ച് പറഞ്ഞ സമയത്ത് തന്നെ ചുംബന രംഗങ്ങളിൽ അഭിനയിക്കില്ലെന്ന് സംവിധായകനോട് വ്യക്തമാക്കിയിരുന്നു. സായി പല്ലവി പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…