ഇന്നവൾ അക്കിനേനി കുടുംബത്തിന്റെ ഭാഗമല്ല. തന്റെ മകനെ വേണ്ടന്ന് വെച്ച് അവൾ പോയി. എല്ലാം കാണാൻ നാഗാർജുന ഉണ്ടായി. എന്നാൽ വിവാഹ മോചനത്തിലും പരസ്പരം ചെളി വാരിയെറിയുന്നവർക്ക് മുന്നിൽ വ്യത്യസ്തമായ മുഖമായി മാറി സാമന്തയും നാഗ ചൈതന്യയും.
കഴിഞ്ഞ പത്ത് വര്ഷമായി തങ്ങൾ സൗഹൃദത്തിൽ ആയി. ഭാര്യ ഭർത്താവ് ബന്ധം ഇല്ലായെങ്കിൽ കൂടിയും ആ സൗഹൃദം എന്നും ഉണ്ടാവും എന്നുള്ള കുറിപ്പുമായി ഇരുവരും എത്തിയത്. നിരവധി ആളുകൾ വിമർശിച്ചും പിന്തുണച്ചും രംഗത്ത് വന്നു.
മലയാളികൾക്ക് നാഗ ചൈതന്യയെ അത്ര സുപരിചതമല്ല എങ്കിൽ കൂടിയും മലയാളത്തിൽ അഭിനയിക്കാത്ത സാമന്തയെ ഏറെ ഇഷ്ടമാണ്. ഏറെനാളത്തെ പ്രണയത്തിന് ശേഷം ആയിരുന്നു ചായിയും സാമും വിവാഹം കഴിക്കുന്നത്.
വിവാഹ ജീവിതത്തിന് നാല് വർഷത്തിലേക്ക് എത്തുമ്പോൾ വിവാഹ മോചനത്തിലേക്ക് ഇരുവരും എത്തിയത്. ഇരുവരും ട്വിറ്ററിലും അതുപോലെ ഇൻസ്റ്റഗ്രാമിലും കുറിപ്പിൽ കൂടി ആണ് ഇക്കാര്യം അറിയിച്ചത്. തെലുങ്കിലെ ഏറ്റവും വലിയ കുടുംബം ആണ് അക്കിനേനി.
അവിടെ നിന്നും ഒരാൾ വിവാഹ മോചനത്തിലേക്ക് എത്തുമ്പോൾ കുടുംബ മഹിമക്ക് തന്നെ വലിയ കോട്ടം തട്ടുന്ന ഒന്നാണ്. വിവാഹം വേർപിരിയാതെ ഇരിക്കാൻ നാഗാർജുന പല തരത്തിൽ ഉള്ള ശ്രമങ്ങൾ നടത്തി എങ്കിൽ കൂടിയും പരാജയമായിരുന്നു ഫലം.
എന്നാൽ ഇത്രയും വലിയ അപമാനത്തിൽ നിൽക്കുമ്പോഴും മരുമകൾക്ക് ആശ്വാസം നൽകുന്ന വാക്കുകൾ ആണ് നാഗാർജുന ട്വിറ്ററിൽ കൂടി നൽകിയത്.
“വളരെ വിഷമത്തോടെ ഞാൻ ഇത് പറയട്ടെ സാമന്തയും ചൈതന്യയ്ക്കും ഇടയിൽ നടന്നത് വളരെ ദൗർഭാഗ്യകരമാണ്.
ഒരു ഭാര്യക്കും ഭർത്താവിനും ഇടയിൽ നടക്കുന്ന കാര്യങ്ങൾ എല്ലാം അവരുടെ പേഴ്സണൽ കാര്യങ്ങൾ ആണ്. സാമന്തയും ചൈതന്യയും എനിക്ക് പ്രിയപ്പെട്ടവരാണ്.
സാമന്തയുടെ ഒപ്പം ചിലവഴിച്ച എല്ലാ നിമിഷവും ഞാനും എൻറെ കുടുംബവും എല്ലാകാലവും ഓർത്തു വയ്ക്കും! ദൈവം രണ്ടു പേരെയും അനുഗ്രഹിക്കട്ടെ അവർക്ക് ശക്തി പകരട്ടെ” – ഇതായിരുന്നു നാഗാർജുന ട്വിറ്ററിൽ കുറിച്ചത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…