നടിമാർക്ക് എതിരെയും പെണ്കുട്ടികൾക്ക് എതിരെയും സൈബർ ആക്രമണവും അശ്ളീല കമന്റുകളും അയക്കുന്നത് ആദ്യ സംഭവമല്ല. കുറച്ച് ആഴ്ചക്ക് മുമ്പാണ് നടി ഇഷ തലവാറിനെ ഒരു രാത്രി ചെലവിടാൻ ക്ഷണിച്ചത്.
എന്നാൽ ഇപ്പോഴിതാ വീണ്ടും ഒരു മലയാളി നടികൂടി, അശ്ലീല കമന്റ് നേരിടുന്നത്. മലയാളികളുടെ പ്രിയ നടി നമിത പ്രമോദിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലേക്ക് ആണ് അലക്കാത്ത ഒരു ടീ ഷർട്ട് അയച്ചു തരാമോ എന്ന് യുവാവ് മെസേജ് അയച്ചത്.
സിദ്ദിഖ് എന്ന പേരിൽ ഉള്ള അക്കൗണ്ടിൽ നിന്നാണ് അശ്ലീല കമന്റ് എത്തിയത്, അതിന് നമിത നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു.
“ഞാൻ ഇത് തീർച്ചയായും സ്റ്റാറ്റസ് ആയിട്ട് ഇടാൻ പോവുകയാണ്. അങ്ങനെ എല്ലാ സ്‌ത്രീകളും അവരുടെ അലക്കാത്ത വസ്ത്രങ്ങൾ താങ്കൾക്ക് നൽകുന്നതായിരിക്കും. യാതൊരു ചിലവുമില്ലാതെ ഇതുപോലൊരു ക്ലീൻ ഇന്ത്യ ചലഞ്ചിന് മുൻകൈ എടുത്ത താങ്കൾക്ക് ഒരായിരം നന്ദി. നിങ്ങളുടെ പ്രവർത്തനം അഭിനന്ദനം അർഹിക്കുന്നു. എനിക്ക് താങ്കളുടെ അഡ്രസ്സ് ദയവായി അയച്ചു തരിക.”
ലോക വ്യാപകമായി മീ റ്റു ചലഞ്ച് അടക്കം നടക്കുന്ന ഈ കാലഘട്ടത്തിൽ നടികൾ തങ്ങൾക്ക് എതിരെ വരുന്ന പോസ്റ്റുകൾ പരസ്യപ്പെടുത്തി ശ്രദ്ധ നേടുകയാണ്. നമിതക്ക് പിന്തുണയുമായി നിരവധി ആളുകൾ ആണ് കമെന്റ്ലൂടെ പിന്തുണ നൽകിയിരിക്കുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…