തെന്നിന്ത്യൻ സിനിമയിൽ വലിയ ആരാധകർ നിന്നുമുള്ള താരമാണ് ആണ് നമിത. മേനിയഴകുകൊണ്ട് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ നമിതയ്ക്ക് ഇപ്പോൾ നാൽപ്പത് വയസ്സാണ് പ്രായം. പലപ്പോഴും സിനിമ താരങ്ങൾ നേരിടേണ്ടി വരുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഗോസിപ്പുകൾ.
നമിതയെ ചുറ്റിപ്പറ്റി നിരവധി ഗോസിപ്പുകൾ തമിഴ് സിനിമ ലോകത്തിൽ പ്രചരിച്ചിരുന്നു. എന്നാൽ അതിൽ നമിതയെ ഏറ്റവും കൂടുതൽ തളർത്തിയത് മുതിർന്ന തമിഴ് തെലുങ്ക് നടൻ ശരത് ബാബു ആയിട്ടുള്ള പ്രണയം ആയിരുന്നു.
ഇരുവരും പ്രണയത്തിൽ ആണെന്നും ഒരുമിച്ച് ഡേറ്റിങ്ങിൽ ആണെന്നും വാർത്തകൾ വന്നു. നമിതയെക്കാൾ മുപ്പത് വയസോളം കൂടുതൽ ഉള്ളയാൾ ആണ് ശരത് ബാബു. ഡേറ്റിങ്ങിൽ ഉള്ള ഇരുവരും ഉടൻ തന്നെ വിവാഹം കഴിക്കുമെന്ന വാർത്ത കാട്ട് തീ പോലെയാണ് സിനിമ മേഖലയിൽ അടക്കം പരന്നത്.
എന്നാൽ ഈ വിവാദങ്ങൾ ചൂടോടെ നിൽക്കുമ്പോൾ നമിത പ്രതികരിച്ചത് താൻ പ്രണയിക്കുന്ന വീരേന്ദ്ര ചൗധരിയെ വിവാഹം കഴിച്ചുകൊണ്ട് ആയിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞു വർഷങ്ങൾ കഴിഞ്ഞു എങ്കിൽ കൂടിയും ഇന്നും ആ വിവാദം നമിതയെ വേട്ടയാടുകയാണ്. അവസാനം അതിനുള്ള പ്രതികരണം നടത്തിയത് ഭർത്താവ് തന്നെ ആയിരുന്നു.
‘വിവാഹ ശേഷം നമിത എനിക്കൊപ്പമാണ് ജീവിക്കുന്നത്. ഇതൊന്നും അവൾ കാര്യമാക്കുന്നില്ല. എന്തുകൊണ്ടാണ് അങ്ങനൊരു ഗോസിപ്പ് ഉണ്ടായതെന്ന് ഞങ്ങൾക്ക് അറിയില്ല. ശരത് ബാബു ആരാണെന്ന് പോലും ഞങ്ങൾക്ക് അറിയില്ല. ഞങ്ങളതൊന്നും കാര്യമാക്കിയെടുത്തിട്ടില്ല.
ഈ ഗോസിപ്പുകൾ അദ്ദേഹത്തേയും ബാധിക്കുന്നുണ്ടാകും. അദ്ദേഹം മുതിർന്ന വ്യക്തിയാണ്. മുതിർന്ന നടനാണ്. അദ്ദേഹത്തിന് ഒരു ബന്ധമുണ്ടെന്ന് ഗോസിപ്പുണ്ടാക്കുന്നത് തെറ്റാണ്. ഇത് വ്യക്തി ജീവിതങ്ങളെ ബാധിക്കുന്ന കാര്യമാണ്’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ഗോസിപ്പുകൾ കൂടുതൽ മുറുകിയപ്പോൾ നമിതയും ഇതേ പ്രതികരണം ആയിരുന്നു നടത്തിയത്. നേരത്തെ നമിതയും ഗോസിപ്പുകളെക്കുറിച്ച് പ്രതികരിച്ചിരുന്നു. ‘ശരത് ബാബു ആരാണെന്ന് പോലും എനിക്കറിയില്ല. എങ്ങനെയാണ് മാധ്യമങ്ങളിൽ ഇങ്ങനൊരു ഗോസിപ്പ് ഉടലെടുത്തത് എന്നെനിക്ക് അറിയില്ല.
എന്നേക്കാൾ ഇരട്ടിപ്രായമുള്ളൊരു വ്യക്തിയെ ഞാൻ വിവാഹം കഴിക്കുമെന്നത് തീർത്തും തെറ്റായ വാർത്തയാണ്: എന്നായിരുന്നു അന്ന് നമിത പറഞ്ഞത്. ഗോസിപ്പുകൾ പലപ്പോഴും താരങ്ങൾക്ക് ഇതുപോലെ തലവേദനകൾ സൃഷ്ടിക്കാറുണ്ട്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…