Categories: Gossips

പ്രതിഫലം കൂട്ടിച്ചോദിച്ചു എന്ന് പറഞ്ഞു അമ്മ തന്നെയും വിലക്കിയിട്ടുണ്ട്; അത് സത്യംപോലും അറിയാതെ; നവ്യ നായർ താരസംഘടനയെ കുറിച്ച് പറയുന്നത് കേട്ടോ..!!

ഇഷ്ടം എന്ന മലയാള സിനിമയിൽ ദിലീപിന്റെ നായിക ആയിട്ട് ആയിരുന്നു നവ്യ നായർ എന്ന താരത്തിന്റെ അരങ്ങേറ്റം എന്നാൽ മലയാളികൾക്ക് അതിനു മുന്നേ നവ്യ എന്ന കലാകാരിയെ അറിയാം എന്നുള്ളതാണ് വാസ്തവം. സ്‌കൂൾ കലോത്സവത്തിൽ കലാതിലകമായി മാറിയ ആൾ ആയിരുന്നു നവ്യ അവിടെ നിന്നും ആയിരുന്നു താരം അഭിനയ ലോകത്തിലേക്ക് എത്തുന്നത്.

ഇഷ്ടം എന്നത് ആദ്യ ചിത്രമായിരുന്നു എങ്കിൽ കൂടിയും നവ്യ മലയാളി കുടുംബ പ്രേക്ഷകർക്ക് ഇഷ്ടമുള്ള താരമായി മാറിയത് നന്ദനം എന്ന ചിത്രത്തിൽ പ്രിത്വിരാജിന്റെ നായികയായി എത്തുന്നതിൽ കൂടി ആയിരുന്നു. 2001 ൽ അഭിനയ ലോകത്തിലേക്ക് എത്തിയ താരം മലയാളത്തിലെ സൂപ്പർ താരങ്ങൾക്ക് ഒപ്പം എല്ലാം അഭിനയിച്ചിട്ടുണ്ട്.

കൂടാതെ തമിഴിലും കന്നടയിലും താരം ഇഷ്ട കഥാപാത്രങ്ങൾ ചെയ്ത് ആരാധക ശ്രദ്ധ നേടിയിട്ടുണ്ട്. എന്നാൽ വിവാഹ ശേഷം മലയാള സിനിമ ലോകത്തിൽ നിന്നും മാറിയ താരം പിന്നീട് ഒരുത്തീ എന്ന ചിത്രത്തിൽ ആയിരുന്നു പത്ത് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നത്.

വി കെ പ്രകാശ് എന്ന ചിത്രത്തിൽ കൂടി ആയിരുന്നു തിരിച്ചുവരവ് എങ്കിൽ ഇപ്പോൾ നവ്യ രണ്ടാം ചിത്രത്തിലും അഭിനയിച്ചു കഴിഞ്ഞു. അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന ജനകീ ജാനേ എന്ന ചിത്രത്തിൽ കൂടിയാണ് നവ്യ വീണ്ടും ശ്രദ്ധ നേടുന്നത്. എന്നാൽ താരം ഇപ്പോൾ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

താര സംഘടനയായ അമ്മയിൽ നിന്നും തന്നെയും ഒരിക്കൽ വിലക്കിയിട്ടുണ്ടെന്നു താരം പറയുന്നു. എന്നാൽ അധികമാർക്കും അറിയാതെ പോയ സംഭവം ആയിരുന്നു എന്നും എന്നാൽ തകന്റെ ഭാഗം കേൾക്കാതെ ആയിരുന്നു അമ്മയിൽ നിന്നും വിലക്ക് വന്നത് എന്നും നവ്യ അഭിമുഖത്തിൽ പറയുന്നുണ്ട്.

ദിലീപ് നായകനായി എത്തിയ പട്ടണത്തിൽ സുന്ദരൻ എന്ന ചിത്രത്തിൽ അഭിനയിക്കുന്ന സമയത്ത് ആയിരുന്നു പ്രതിഫലം കൂട്ടിച്ചോദിച്ചു എന്ന് പറഞ്ഞുകൊണ്ട് തനിക്ക് വിലക്ക് ഉണ്ടായത്. അന്ന് പട്ടണത്തിൽ സുന്ദരൻ എന്ന ചിത്രത്തിൽ അഭിനയിക്കുന്ന സമയത്തിൽ താൻ പ്രതിഫലം കൂട്ടിച്ചോദിച്ചു എന്ന് പറഞ്ഞുകൊണ്ട് നിർമാതാവ് തനിക്കെതിരെ അമ്മയിൽ പരാതി നൽകി.

തുടർന്ന് തനിക്ക് വിലക്ക് വന്നു. അന്ന് തന്നെ കളിയാക്കി ആളുകൾ ബാൻഡ് ക്വീൻ എന്നൊക്കെ വിളിക്കുമായിരുന്നു. എന്നാൽ താൻ അങ്ങനെ സത്യത്തിൽ പ്രതിഫലം ഒന്നും കൂട്ടിചോദിച്ചില്ല എന്നും അതൊരു വ്യാജ വാർത്ത ആയിരുന്നു എന്നും നവ്യ നായർ പറയുന്നു.

താൻ സിനിമയിൽ അഭിനയിക്കുന്നതിൽ പ്രതിഫലം കൂട്ടിചോദിച്ചിട്ടില്ല. പ്രതിഫലം ചോദിച്ചതല്ല പ്രശ്നമെന്ന് പിന്നീട് തെളിഞ്ഞു. പക്ഷെ തനിക്ക് വിലക്ക് വന്നു അതിനു ശേഷം ആയിരുന്നു അമ്മ തന്നോട് വിശദീകരണം കേട്ടത്. പ്രശ്നം എന്തായിരുന്നു എന്ന് കേട്ട് കഴിഞ്ഞപ്പോൾ തനിക്ക് എതിരെയുള്ള വിലക്ക് അമ്മ നീക്കുക ആയിരുന്നു. എന്നാൽ അത്തരത്തിൽ ഒരു ബാൻ തനിക്ക് ഉണ്ടായത് പലർക്കും അറിയില്ല എന്നും നവ്യ നായർ പറയുന്നു.

News Desk

Recent Posts

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

1 day ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

2 weeks ago

ബാംഗ്ലൂരിലും തമിഴ്‌നാട്ടിലും വമ്പൻ ബുക്കിംഗ്; മൂന്നാം വാരത്തിലും പാൻ ഇന്ത്യൻ വിജയം തുടർന്ന് ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…

2 weeks ago

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് – ധ്യാൻ ശ്രീനിവാസൻ ചിത്രം ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ പൂജ

ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…

2 weeks ago

ഞാൻ കണ്ടതാ സാറെ സിനിമയുടെ ടീസർ പുറത്തിറങ്ങി..!!

ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…

3 weeks ago

അനുഷ്ക ഷെട്ടി- ക്രിഷ് ജാഗർലാമുഡി ചിത്രം ‘ ഘാട്ടി’ ഫസ്റ്റ് ലുക്ക് പുറത്ത്

ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…

4 weeks ago