ആഡംബര വിവാഹത്തിന് സാക്ഷിയായി ചെന്നൈ മഹാബലിപുരം. ഇന്ത്യൻ സിനിമ ലോകം കണ്ട ഏറ്റവും വലിയ വിവാഹം ആയിരുന്നു ഇന്ന് നടന്നത്.
ഏറെ കാലങ്ങൾ നീണ്ടു നിന്ന പ്രണയത്തിനും അതിന് ശേഷം ലിവിങ്ങ് ടുഗതർ ജീവിതത്തിൽ നിന്നും ഔദ്യോഗികമായി ഇപ്പോൾ നയനും വിഘ്‌നേശ് ശിവനും ഒന്നിച്ചിരിക്കുകയാണ്. മാധ്യമങ്ങൾക്ക് പ്രവേശനം ഇല്ലാതെ ആയിരുന്നു വിവാഹം.
ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രം വന്ന വിവാഹത്തിൽ ഒട്ടേറെ സൂപ്പർ താരങ്ങൾ എത്തിയിരുന്നു. രജനികാന്ത് , വിജയ് സേതുപതി , ഷാരൂഖ് ഖാൻ , കമൽ ഹസൻ , സൂര്യ , ദിലീപ് , ആര്യ , കാർത്തി ഒപ്പം മുഖ്യമന്ത്രി എം കെ സ്റ്റാലിൻ എന്നിവരും ഹൈന്ദവ ആചാരങ്ങൾ പ്രകാരം നടന്ന വിവാഹത്തിൽ പങ്കെടുത്തു.
വിവാഹ ചടങ്ങുകളുടെ ചിത്രീകരണ പ്രദർശന അവകാശം നെറ്റ്ഫ്ലിക്സിനാണ്. ചലച്ചിത്ര സംവിധായകൻ ഗൗതം വാസുദേവ മേനോനാണു നെറ്റ്ഫ്ലിക്സിനായി വിവാഹ ചടങ്ങുകൾ സംവിധാനം ചെയ്യുന്നത്. വിവാഹ വേദിക്ക് പുറത്തു കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
വിജയ് സേതുപതി ശിവകാർത്തികേയൻ സാമന്ത ഉൾപ്പെടെയുള്ളവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. അതിഥികൾക്കു പോലും മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്തുന്നതിൽ വിലക്കുണ്ട്.
വരന്റെയും വധുവിന്റെയും ഫോട്ടോകൾ പതിപ്പിച്ച വാട്ടർ ബോട്ടിലുകൾ അതിഥികൾക്കായി ഒരുക്കിയിട്ടുണ്ട്. വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് വിലയേറിയ സമ്മാനങ്ങളും തയാറാക്കിയിരുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…