തെന്നിന്ത്യൻ സൂപ്പർ നായികയായി തുടരുന്ന താരം ആണ് നയൻതാര. നായികയായി തുടങ്ങിയ അഭിനയ ജീവിതത്തിൽ മലയാളത്തിൽ ശോഭിക്കാൻ കഴിയാത്ത താരം തമിഴകത്തേക്ക് എത്തിയപ്പോൾ തെന്നിന്ത്യൻ സിനിമ ലോകത്തിൽ ഏറ്റവും വിലയേറിയ താരമായി മാറിക്കഴിഞ്ഞിരുന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിൽ അഭിനയ ലോകത്തിൽ ഒരു നാടൻ പെൺകുട്ടിയായി എത്തിയ താരം ആണ് നയൻതാര.
മലയാളത്തിൽ ആദ്യ കാലങ്ങളിൽ അധികം ശോഭിക്കാൻ കഴിയാതെ പോയ താരത്തിന്റെ തലവര തെളിയുന്നത് ശരത് കുമാറിന്റെ നായികയായി അയ്യാ എന്ന ചിത്രത്തിൽ തമിഴിൽ എത്തിയതോടെ ആണ്. കാലങ്ങൾ കഴിയുമ്പോൾ മലയാളത്തിൽ ഉം തമിഴിലും തെലുങ്കിലും സജീവം ആയി മാറിയ താരം ഇന്ന് സൗത്ത് ഇന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ കൂടി ആണ്.
മലയാളത്തിൽ ആദ്യ ചിത്രത്തിൽ നായിക ആയി ആയിരുന്നു താരത്തിന്റെ അരങ്ങേറ്റം എങ്കിൽ കൂടിയും മോഹൻലാൽ ചിത്രം നാട്ടുരാജാവിൽ അടക്കം സഹ നടിയായി അഭിനയിക്കെണ്ടി വന്നിട്ടുണ്ട് നയൻതാരക്ക്. എന്നാൽ തമിഴകത്തിലേക്ക് എത്തിയപ്പോൾ ആദ്യ കാലങ്ങളിൽ ഗ്ലാമർ വേഷങ്ങൾ അടക്കം ചെയ്തു നയൻസ്. അതിൽ ഏറെ വിവാദം ഉണ്ടാക്കിയ വേഷം ആയിരുന്നു ചിമ്പുവിനൊപ്പം അഭിനയിച്ച വല്ലഭൻ.
ചുംബന രംഗം അടക്കം ഏറെ വിവാദം ഉണ്ടാക്കിയിരുന്നു. ഇരുവരും പ്രണയത്തിൽ ആയിരുന്നു എന്ന് വരെ വാർത്തകൾ വന്നിരുന്നു. എന്നാൽ പിന്നീട് സിനിമയിൽ പോലും ഉണ്ടാകാതെ ഇരുന്ന ചുംബന രംഗം ലീക്ക് ആകുക ആയിരുന്നു. അതിനെ കുറിച്ച് ഏറെ കാലങ്ങൾക്ക് ശേഷം ചിമ്പു ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വീണ്ടും വൈറൽ ആകുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗം ആയി എടുത്ത ചിത്രങ്ങൾ ആണ് പിന്നീട വിവാദം ആക്കിയത്.
സിനിമക്ക് ഗുണം ആകുന്ന രീതിയിൽ ആണ് ഫോട്ടോസ് എടുത്തത് എങ്കിൽ കൂടിയും പിന്നീട് ഏറെ വിവാദങ്ങൾ ഉണ്ടാക്കി. ചിത്രം വിവാദമായതോടെ നയൻതാരയോട് താൻ മാപ്പ് പറഞ്ഞതായി ചിമ്പു. സിനിമ പുറത്തിറങ്ങി വർഷങ്ങൾക്ക് ശേഷമാണ് ചിമ്പു ഇക്കാര്യം വെളിപ്പെടുത്തിയത്. താൻ കാരണമാണ് നയൻതാരക്ക് പഴികേൾക്കേണ്ടി വന്നതെന്നുള്ള കുറ്റബോധത്തിന് പിന്നാലെയാണ് മാപ്പ് പറഞ്ഞതെന്നും ചിമ്പു പറയുന്നു
എന്നാൽ നയൻസിന്റെ പ്രതികരണം ഏറെ ഞെട്ടിച്ചതായും താരം അഭിമുഖത്തിൽ പറഞ്ഞിരുന്നു. ജോലിയുടെ ഭാഗമായിട്ടാണ് ആ ഫോട്ടോഷൂട്ടിനെ കണ്ടതെന്നും ചിമ്പു ക്ഷമ പറയേണ്ടതില്ലെന്നുമായിരുന്നു നയന്‍താരയുടെ മറുപടി. ആ സീന്‍ സംവിധായകന്റെ കാഴ്ചപ്പാടാണെന്നും നയന്‍സ് പറഞ്ഞു. ഈ പ്രൊഫഷനല്‍ വ്യക്തിത്വവും കാഴ്ചപ്പാടുമാണ് നയന്‍താരയെ ഇന്നത്തെ തെന്നിന്ത്യന്‍ സൂപ്പര്‍ലേഡി ആക്കിയതെന്നും ചിമ്പു അഭിപ്രായപ്പെടുന്നു. ഏതായാലും ഇരുവരുടെയും സൗഹൃദം ഇന്നും തുടരുന്നു. തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ ആണ് ഇന്നും നയൻസ് എന്ന് പറയുന്ന ചിമ്പു വിഗ്നേഷ് ശിവനും അടുത്ത സുഹൃത്ത് ആണെന്ന് പറയുന്നു. ഇരുവരും പ്രണയത്തിൽ ആണെന്ന് തന്നോട് പറഞ്ഞട്ടില്ല എന്നും എന്നാൽ പ്രണയം തുറന്നു പറഞ്ഞു വിവാഹത്തിന് ക്ഷണിച്ചാൽ താൻ തീർച്ചയായും പോകും എന്നും അല്ലെങ്കിൽ തന്റെ നല്ല സൗഹൃദം ഇല്ലാതെ ആകും എന്നും ചിമ്പു പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…