തെന്നിന്ത്യൻ സിനിമ ലോകത്ത് എതിരാളികൾ ഇല്ലാത്ത താര സുന്ദരിയാണ് മലയാളി കൂടിയായ നയൻതാര. മലയാള സിനിമയിൽ കൂടിയാഞ്ഞ നയൻതാര സിനിമ ലോകത്ത് എത്തിയത് എങ്കിൽ കൂടിയും നയൻതാര കൂടുതൽ തിളങ്ങിയത് തമിഴിലും തെലുങ്കിലുമാണ്.
ഈ അടുത്ത് നൽകിയ ആഭിമുഖത്തിൽ ആണ് നയൻതാര വിവാദമായ വെളിപ്പെടുത്തൽ നടത്തിയത്. ഗജനി വലിയ വിജയ ചിത്രമായെങ്കിൽ കൂടിയും തന്റെ കരിയറിലെ ഏറ്റവും മോശം ചിത്രം ഇതാണ് എന്നാണ് നയൻതാര പറയുന്നത്.
കഥ പറഞ്ഞപ്പോൾ പറഞ്ഞ രീതിയിൽ അല്ല, കഥാപാത്രം സിനിമയിൽ എത്തിയത് എന്നും നയൻ പറയുന്നു.
ഗജനി ചിത്രത്തിലെ അഭിനയത്തെ കുറിച്ച് നയൻതാര പറഞ്ഞത് ഇങ്ങനെ,
സൂര്യ നായകനായ ഗജിനി ചെയ്യാൻ തീരുമാനിച്ചത് എന്റെ കരിയറിലെ ഏറ്റവും മോശം തീരുമാനം ആയിരുന്നു. എന്നോട് തിരക്കഥ പറയുമ്പോഴുള്ളത് പോലെയല്ലായിരുന്നു ചിത്രം പുറത്തുവന്നപ്പോൾ. വളരെ മോശമായിട്ടാണ് എന്റെ കഥാപാത്രത്തെ ചിത്രീകരിച്ചത്. പക്ഷേ, അക്കാര്യത്തിൽ ഞാനാരോടും പരാതി പറഞ്ഞിട്ടില്ല. അത് എനിക്കൊരു പാഠമായിരുന്നു – നയന്‍താര പറഞ്ഞു.
എന്നാൽ, ഹസിനും സൂര്യക്കും ഏറെ നേട്ടങ്ങൾ ഉണ്ടാക്കിയ ചിത്രം കൂടി ആയിരുന്നു ഗജിനി എന്നും ഈ ചിത്രത്തിന് ശേഷം മൾട്ടി സ്റ്റാർ ചിത്രങ്ങൾ ചെയ്യുമ്പോൾ രണ്ടുവട്ടം ആലോചിക്കാറുണ്ട് എന്നും വിജയിക്ക് ഒപ്പം ശിവകാശിയും രജനി സാറിന് ഒപ്പം ചന്ദ്രമുഖിയും ചെയ്തപ്പോൾ അതിലെ ഗാന രംഗങ്ങൾ അഭിനയിക്കാൻ രണ്ട് വട്ടം ആലോചിച്ചതിന് ശേഷമാണ് തീരുമാനിച്ചത് എന്നും നയൻതാര പറയുന്നു. എന്നാൽ ആ രണ്ട് ചിത്രങ്ങൾ എനിക്ക് കരിയറിൽ വലിയ നേട്ടങ്ങൾ തന്നു എന്നും നയൻതാര പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…