കുറച്ചു ദിവസങ്ങൾക്ക് മുന്നേ ആയിരുന്നു ഇന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങൾ എല്ലാം തന്നെ പങ്കെടുത്ത നയൻതാരയുടെ വിവാഹം. മലയാളത്തിൽ ദിലീപ് മാത്രം ആയിരുന്നു നടനായി പങ്കെടുത്തത്. തമിഴകത്തെ നിന്നും രജനികാന്ത്, മണിരത്നം, വിജയ് സേതുപതി, അടക്കമുള്ള വലിയ താരങ്ങൾ എത്തിയപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ കേന്ദ്രം ആയത് ബോളിവുഡ് താരം ഷാരൂഖ് ഖാൻ ആയിരുന്നു.
വിവാഹ വേദിയിൽ പത്ര മാധ്യമങ്ങൾക്ക് അടക്കം കടുത്ത വിലക്കേർപ്പെടുത്തിയ നയൻതാര തന്റെ വിവാഹം നേടി ഫ്ലിക്സിന് വിൽക്കുകയും ചെയ്തിരുന്നു. എന്നാൽ വിവാഹ ശേഷം മാധ്യമങ്ങൾക്കായി പത്ര സമ്മേളനം നടത്താൻ ഇരുവരും മറന്നില്ല. ഇപ്പോൾ കേരളത്തിൽ ആണ് നയൻതാരയും വിഘ്നേഷ് ശിവനും ഉള്ളത്. കൊച്ചിയിൽ മാധ്യമങ്ങളെ കാണുകയും അതിനൊപ്പം തന്നെ തിരുവല്ലയിൽ അമ്മയുടെ അടുത്തേയ്ക്ക് എത്തുകയും ചെയ്തിരുന്നു നയന്താരയും വിഘ്നേഷ് ശിവനും.
നയൻതാരയുടെ അമ്മ വിവാഹത്തിൽ പങ്കെടുത്തിരുന്നില്ല. ഇപ്പോൾ നയന്താരയുടേതായി അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ച ചില കാര്യങ്ങൾ ആണ് പുറത്തു വരുന്നത്. ആദ്യ കാലങ്ങളിൽ ബോൾഡ് ആൻഡ് ഹോട്ട് വേഷങ്ങളിൽ എത്തിയിരുന്ന നയൻതാര പിന്നീട് ലേഡി സൂപ്പർ സ്റ്റാർ ആയതിനു പിന്നാലെ വസ്ത്ര ധാരണത്തിൽ അടക്കം ചില ചിട്ടകൾ കൊണ്ട് വന്നിരുന്നു. കൂടുതൽ ശരീര പ്രദർശനം നടത്താൻ നയൻതാര വിസമ്മതിച്ചിരുന്നു.
അതെ സമയം കാത്തുവക്കുള്ളെ രണ്ടു കാതൽ എന്ന ചിത്രത്തിൽ വിജയ് സേതുപതിയുടെ നായിക ആയി ആയിരുന്നു നയൻസ് എത്തിയത്. ഇരുവരും തമ്മിലുള്ള പ്രണയ സീനുകൾ കാണുമ്പോൾ തനിക്ക് സഹിക്കുന്നില്ല എന്ന് വിഘ്‌നേശ് അന്ന് പറഞ്ഞിരുന്നു. വിഘ്നേഷ് ആയിരുന്നു ചിത്രത്തിന്റെ സംവിധയകനും.
എന്നാൽ വിവാഹ ശേഷം ഇന്റിമേറ്റ് സീനുകൾ നയൻതാര അഭിനയിക്കാൻ തയ്യാറാവില്ല എന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അതുപോലെ നിലവിൽ കരാർ ചെയ്തിരിക്കുന്ന ചിത്രങ്ങൾ അല്ലാതെ പുത്തൻ ചിത്രങ്ങൾ ഒന്നും ഇപ്പോൾ സ്വീകരിക്കുന്നില്ല എന്നും സിനിമയിൽ നിന്നും ചെറിയ ഇടവേള ഉണ്ടാവും എന്നും അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതെ സമയം അഭിനയിക്കുന്നതിൽ ഉപരിയായി തങ്ങളെ പ്രൊഡക്ഷൻ കമ്പനിയും ആയിരിക്കും നയൻതാര കൂടുതൽ ശ്രദ്ധ കൊടുക്കുന്നത് എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഈ വാർത്തകൾക്ക് ഒന്നും ഉത്തരം നൽകാൻ വിഘ്‌നേശോ നയന്താരയോ തയ്യാറായിട്ടില്ല.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…