പത്തൊമ്പതാം വയസിൽ മനസ്സിനക്കരെ എന്നെ ചിത്രത്തിൽ കൂടിയായിരുന്നു നയൻതാര എന്ന താരം അഭിനയ ലോകത്തിലെക്ക് എത്തുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്തു ജയറാം നായകനായ മനസ്സിനക്കരെ എന്ന ചിത്രത്തിൽ കൂടി എത്തിയ താരം മലയാളത്തിൽ കുറെയേറെ വേഷങ്ങൾ ചെയ്തു എങ്കിൽ കൂടിയും താരത്തിന്റെ ശുക്രൻ തെളിഞ്ഞത് അയ്യാ എന്ന ചിത്രത്തിൽ കൂടി തമിഴിൽ എത്തിയതോടെ ആയിരുന്നു.
തുടർന്ന് തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ ആയി മാറിയ താരം ഇന്ന് ഏറ്റവും വിലയേറിയ തെന്നിന്ത്യൻ നായിക കൂടി ആണ്. എന്നാൽ താരം ക്രിസ്ത്യനിൽ നിന്നും ഹിന്ദു മതം സ്വീകരിച്ചു എന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. ചെന്നൈ ആര്യ സമാജം അമ്പലത്തിൽ വെച്ച് 7 ആഗസ്ത് 2011 ആണ് തരാം ഹിന്ദു മതം സ്വീകരിക്കുകയും ഡയാന മറിയം കുര്യൻ എന്ന ഔദ്യോഗിക പേര് ഉപേക്ഷിച്ചു നയന്താര എന്ന പേര് ഔദ്യോഗിക പേരായി സ്വീകരിക്കുകയായിരുന്നു.
സന്യാസിയുടെ മുന്നിൽ മതം മാറിയ സമയത്ത് ചടങ്ങിന്റെ ഭാഗമായി അവർ വേദത്തിൽ നിന്നും ഗായത്രി മന്ത്രത്തിൽ നിന്നും സ്തുതി ഗീതങ്ങൾ ആലപിച്ചു. വർഷങ്ങൾക്ക് മുന്നേ മതം മാറിയത് ആണ് എങ്കിൽ കൂടിയും വിഗ്നേഷ് ശിവനും ആയുള്ള പ്രണയവും അതോടൊപ്പം മാതൃദിനത്തിൽ ഉള്ള വിഗ്നെഷിന്റെ പോസ്റ്റുമാണ് വീണ്ടും നയൻസിന്റെ മതമാറ്റ വാർത്ത വൈറൽ ആകാൻ കാരണം.
എന്നാൽ പ്രഭുദേവയെ വിവാഹം കഴിക്കാൻ ആയിരുന്നു നയൻതാരയുടെ മതമാറ്റം. വിവാഹിതനായ പ്രഭുദേവയും അതൊന്നും വക വെക്കാതെ ആയിരുന്നു നയൻസിന്റെ പ്രണയം. ഡയാന എന്ന തന്റെ പേര് മാറ്റി താരം ഹിന്ദു മതം സ്വീകരിക്കുന്നതിനൊപ്പം നയന്താര എന്നുള്ളത് ഔദ്യോഗിക പേരാക്കി മാറ്റുകയും ചെയ്തു. പ്രഭുദേവയുടെ പേര് നയന്താര കൈകളിൽ പച്ച കുത്തുകയും ചെയ്തിരുന്നു. പ്രണയ തകർച്ചയെ കുറിച്ചും പ്രഭുദേവ പ്രണയത്തെ കുറിച്ചും പിങ്ക് വില്ലക്ക് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞത് ഇങ്ങനെ..
ഞാൻ പ്രണയത്തിൽ ആയിരുന്നപ്പോൾ 100 ശതമാനം അതിൽ തന്നെ ആയിരുന്നു. എന്നാൽ കാര്യങ്ങൾ ഒന്നും പ്രതീക്ഷിച്ചതുപോലെ നടന്നില്ല. അതുകൊണ്ടു തന്നെ എന്റെ മുന്നിൽ ഉള്ള വഴി അത് ഉപേക്ഷിക്കുക എന്നുള്ളത് ആയിരുന്നു. പ്രഭുദേവയും ആയി ഒന്നിച്ചു ജീവിക്കാൻ ഉദ്ദേശിച്ചിരുന്നു എങ്കിൽ കൂടിയും അദ്ദേഹത്തിൽ നിന്നും അകന്നപ്പോൾ ഞാൻ തകർന്നു. തളർന്നു.
മൂന്നര വർഷം കടുത്ത പ്രണയത്തിൽ ആയിരുന്നു. ബ്രേക്ക് അപ്പിൽ നിന്നും പുറത്തുവരാൻ കുറെ സമയം എടുത്തു. പ്രഭുദേവ ആദ്യ ഭാര്യയിൽ നിന്നും വിവാഹ മോചനം നേടുന്നതിന് മുന്നേ തന്നെ നയൻസുമായി പ്രഭുദേവ ലിവിങ് ടുഗതർ തുടങ്ങിയിരുന്നു. അതിനെതിരെ ഭാര്യ സത്യാഗ്രഹം വരെ നടത്തിയിരുന്നു.
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക്…