മലയാളത്തിൽ മനസ്സിനക്കരെ എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തേക്ക് എത്തിയ താരം ആണ് നയൻതാര. തുടർന്ന് മലയാളത്തിൽ നായികയായും സഹ താരമായും ആയിരുന്ന നയൻസിന്റെ തലവര തെളിഞ്ഞത് തമിഴകത്തും നിന്നും അവസരം വന്നതോടെ ആയിരുന്നു.
അയ്യാ എന്ന ചിത്രത്തിൽ കൂടി തമിഴകത്തിൽ എത്തിയ താരം തെലുങ്കിലും കന്നടയിലും നിറസാന്നിധ്യമായി മാറി. തുടർന്ന് നെട്ടോട്ടം ആയിരുന്നു നിർമാതാക്കൾ നയൻസിന്റെ ഒരു ഡേറ്റിനായി. എന്നാൽ തെന്നിന്ത്യൻ സിനിമ ലോകത്തിൽ ലേഡി സൂപ്പർ സ്റ്റാർ ആയി മാറിക്കഴിഞ്ഞ താരത്തിന് കൂടെ വിവാദങ്ങൾ ഒട്ടേറെ ഉണ്ടായിരുന്നു.
തമിഴകത്തിൽ നടൻ ചിമ്പുവുമായി ഉള്ള പ്രണയവും പ്രഭുദേവയുമായി ഉള്ള പ്രണയവും പ്രണയ തകർച്ചയും വാർത്തകളിൽ ഇടം നേടി. എന്നാൽ ഏറെ കാലം ആയി നയൻസ് സംവിധായകൻ വിഗ്നേഷ് ശിവനുമായി പ്രണയത്തിൽ ആണ്.
ആദ്യ തമിഴ് ചിത്രത്തിൽ തന്നെ മേനിയഴക് പ്രദർശിപ്പിച്ചു തന്നെ ആയിരുന്നു നയൻതാരയുടെ തുടക്കം. 1984 നവംബർ 18 ന് തിരുവല്ലയിലെ ഒരു സാധാരണ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചു വളർന്ന നയൻതാര ഇന്ന് തെന്നിന്ത്യൻ സിനിമയ്ക്ക് പകരം വയ്ക്കാൻ കഴിയാത്തൊരു സാന്നിധ്യമാണ്.
മലയാള സിനിമയിൽ മലയാളിത്തം തുളുമ്പുന്ന വേഷങ്ങളായിരുന്നു നയൻതാര ചെയ്തിരുന്നത് എന്നാൽ അന്യഭാഷാ ചിത്രങ്ങളിൽ എത്തിയതോടെ ഗ്ലാമറസ് വേഷങ്ങളിൽ മാത്രമായിരുന്നു നയൻതാരയെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചത്. ഗ്ലാമർ വേഷങ്ങളുടെ അതിപ്രസരം തന്നെ ഉണ്ടാവുകയും വല്ലഭൻ എന്ന സിനിമയിൽ തമിഴകത്തെ ലിറ്റിൽ സൂപ്പർസ്റ്റാർ ചിമ്പുവുമായുള്ള ലിപ് ലോക്ക് രംഗം വിവാദമാവുകയും ചെയ്തിരുന്നു.
എന്നാൽ ഇപ്പോൾ നയൻതാര ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. ആദ്യമൊക്കെ തുണി കരയുമ്പോൾ നാണം തോന്നിയിരുന്നു എന്നാണ് നയന്താരയുടെ വെളിപ്പെടുത്തൽ. എന്നാൽ പിന്നീട് അത് ആവശ്യം ആണെന്ന് തോന്നി എന്നും താരം പറയുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ..
സിനിമയിലെത്തി ആദ്യ കാലങ്ങളിൽ അഭിനയിക്കുമ്പോൾ മുട്ടിന് മുകൾ ഭാഗം കാണുന്ന വസ്ത്രങ്ങൾ ധരിക്കാൻ നാണമായിരുന്നു. അത്തരം വേഷങ്ങൾ ഇട്ട് ഒരുപാട് പേരുടെ മുന്നിൽ നിൽക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.
എന്നാൽ പിന്നീട് കഥാപാത്രങ്ങൾക്ക് അത്തരം വസ്ത്രങ്ങൾ ആവിശ്യമാണെന്നങ്കിൽ അത് ചെയ്യാൻ തയ്യാറാവുകയായിരുന്നു. കഥാപാത്രം ആവശ്യപ്പെട്ടാൽ കലാകാരി എന്ന നിലയിൽ അത് ചെയ്യുന്നതിൽ എന്താണ് തെറ്റെന്നും നയൻതാര ചോദിക്കുന്നു. മലയാളത്തിൽ അത്തരം വേഷങ്ങൾ ചെയ്യേണ്ടി വന്നിട്ടില്ല. ആവശ്യപ്പെട്ടാൽ ചെയ്യുമെന്നും താരം നയൻതാര വ്യക്തമാക്കി.
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…