ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്ക്ക് ഇരട്ട കുട്ടികൾ ജനിച്ചു. കുട്ടികൾ ഉണ്ടായ വിവരം ഭർത്താവും സംവിധായകുമായ വിഗ്നേഷ് ശിവൻ ആണ് ട്വിറ്റെർ വഴി അറിയിച്ചത്. ഇരട്ട ആൺകുട്ടികൾ ആണ് ഇരുവർക്കും ജനിച്ചത്. 2022 ജൂൺ 9 ആയിരുന്നു വിഘ്‌നേഷും നയൻതാരയും തമ്മിൽ ഉള്ള വിവാഹം നടക്കുന്നത്.
വിവാഹം നടന്നു വെറും നാല് മാസങ്ങൾ ഇന്ന് തികയുമ്പോൾ ആണ് നയന്താരക്കും വിഗ്നേഷ് ശിവനും കുട്ടികൾ ജനിക്കുന്നത്. നയൻതാര അമ്മയാകാൻ പോകുന്നു എന്നുള്ള സൂചനകൾ നേരത്തെ തന്നെ ദമ്പതികൾ ട്വിറ്റെർ വഴി സൂചിപ്പിച്ചിരുന്നു. ഉയിർ, ഉലകം എന്നിങ്ങനെയാണ് കുട്ടികൾക്ക് നൽകിയിരിക്കുന്ന പേരുകൾ എന്നാണ് വിവരം. ഞാനും നയൻസും അമ്മയും അച്ഛനുമായി.
ഇരട്ട ആൺകുട്ടികളാൽ ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഇരട്ട കുട്ടികൾ, ഞങ്ങളുടെ പൂർവികരുടെ എല്ലാം പ്രാർത്ഥനയും പൂർവികരുടെ അനുഗ്രഹങ്ങളും ഇരട്ട കുട്ടികളുടെ രൂപത്തിൽ വന്നിരിക്കുന്നു. നിങ്ങളുടെയും പ്രാർത്ഥനകൾ വേണം. ഉയിർ ഉലകം എന്നാണ് വിഗ്നേഷ് ശിവൻ കുറിച്ചത്. ഏറെ നാളുകൾ നീണ്ടു നിന്ന പ്രണയത്തിന് ശേഷം ആയിരുന്നു ഈ കഴിഞ്ഞ ജൂണിൽ ഇരുവരും വിവാഹം കഴിക്കുന്നത്.
നയൻതാര നായികയായി എത്തിയ നാനും റൗഡി തൻ എന്ന ചിത്രത്തിൽ സംവിധായകായി എത്തിയ വിഗ്നേഷ് ശിവനുമായി നയൻതാര അടുപ്പത്തിൽ ആകുക ആയിരുന്നു. മഹാബലിപുരത്തിൽ വെച്ചായിരുന്നു ഷാരൂഖ് ഖാൻ അടക്കം വമ്പൻ താരങ്ങൾ എത്തിയ നയൻതാരയുടെ വിവാഹം നടക്കുന്നത്.
നേരത്തെ വാടക ഗർഭ പാത്രത്തിൽ കൂടി നയൻതാരയും വിഘ്‌നേഷും കുട്ടികൾക്കായി ശ്രമിക്കുന്നു എന്നുള്ള വാർത്തകൾ ഉണ്ടായിരുന്നു എങ്കിൽ കൂടിയും ഇരുവരും ഇക്കാര്യത്തിൽ പ്രതികരണങ്ങൾ ഒന്നും നടത്തിയിരുന്നില്ല.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…