Categories: Gossips

നയൻ‌താര വിവാഹിതയായി; വിവാഹ ചടങ്ങിൽ അതിഥികളായി ഷാരൂഖ് ഖാൻ , രജനികാന്ത് മുതൽ മലയാളത്തിലെ സൂപ്പർ താരങ്ങൾ വരെ..!!

തെന്നിന്ത്യൻ പ്രേക്ഷകർ വർഷങ്ങൾ ആയി കാത്തിരുന്ന ആ ധന്യ മുഹൂർത്തം കഴിഞ്ഞു എന്നുള്ള വാർത്തകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്.

ഇന്ത്യൻ സിനിമയുടെ ലേഡി സൂപ്പർ സ്റ്റാറും മലയാളി നടിയുമായ നയൻതാരയും സംവിധായകനും നിർമാതാവും ആയ വിഗ്നേഷ് ശിവനും തമ്മിൽ ഉള്ള വിവാഹം കഴിഞ്ഞു എന്നുള്ള വാർത്തകൾ ആണ് എത്തുന്നത്.

തമിഴ് നാട്ടിൽ മഹാബലിപുരത്ത് ഷെറാട്ടൺ ഗ്രാൻഡ് ഹോട്ടലിൽ വെച്ച ആയിരുന്നു വിവാഹം. മലയാളം തമിഴ് തെലുങ്ക് കന്നഡ ഹിന്ദി സിനിമകളിലെ സൂപ്പർതാരങ്ങളും ഇരുവരുടെയും അടുത്ത ബന്ധുക്കളും പങ്കെടുത്ത ഒരു ബ്രഹ്മണ്ഡ വിവാഹമാണ് നടന്നിരിക്കുന്നത്.

സൂപ്പർസ്റ്റാറുകൾ ഉൾപ്പടെ വരുന്നത് കൊണ്ട് തന്നെ വിവാഹവേദിയും പരിസരവും കനത്ത സുരക്ഷയിലാണ്. നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ജവാനിലെ നായകനായ കിംഗ് ഖാൻ ഷാരൂഖ് ഖാനായിരുന്നു വിവാഹവേദിൽ എത്തിയ പ്രധാന താരങ്ങളിൽ ഒരാൾ.

സ്റ്റൈലിഷ് ലുക്കിൽ വിവാഹത്തിന് എത്തിയ ഷാരൂഖിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എങ്ങും വൈറലായി കഴിഞ്ഞിട്ടുമുണ്ട്. ഷാരൂഖിനെ കൂടാതെ രജനികാന്ത് എം.കെ സ്റ്റാലിൻ കമൽഹാസൻ വിജയ് അജിത് കാർത്തി ചീരഞ്ജീവി മണിരത്‌നം എ.എൽ വിജയ് ബോണി കപൂർ ദിലീപ് തുടങ്ങിയവർ ചടങ്ങിൽ എത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.

ഇതിൽ പലരുടെയും ഫോട്ടോസും പുറത്തുവന്നിട്ടുണ്ട്. നയൻതാരയുടെയും വിഘ്‌നേഷിന്റെയും ഫോട്ടോയോടൊപ്പം ഇരുവരുടെയും പ്രൊഡക്ഷൻ കമ്പനിയായായ റൗഡി പിച്ചേഴ്സിന്റെ ലോഗോയും അടങ്ങിയുള്ള ബോട്ടിലായിരുന്നു വിവാഹത്തിന് എത്തിയവർക്ക് വെള്ളം നൽകിയത്.

അതുപോലെ താര വിവാഹത്തിന് അതിഥികൾക്ക് കഴിക്കാനുള്ള ഫുഡ് മെനുവിന്റെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇരുപത്തിയേഴ് വെജിറ്റേറിയൻ ഡിഷെസാണ് മെനുവിലുള്ളത്.

വിഗ്നേഷ് സംവിധാനം ചെയ്ത ‘നാനും റൗഡി താൻ’ എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്താണ് നയൻതാരയും വിഘ്‌നേഷും തമ്മിൽ പ്രണയത്തിലാവുന്നതും പിന്നീട് ഇരുവരും ഒരുമിച്ച് താമസിക്കുകയും ചെയ്തത്.

അന്ന് മുതൽ തന്നെ ഇരുവരുടെയും വിവാഹത്തെ പറ്റി പല തവണ വാർത്ത വന്നിരുന്നു. ഇപ്പോൾ അത് ഔദ്യോഗികമായി സംഭവിച്ചിരിക്കുകയാണ്.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago