അഭിനയ ലോകത്തിൽ കഴിഞ്ഞ 35 വർഷമായി ഉള്ള താരം ആണ് നീന കുറിപ്പ്. സീരിയലുകൾ വഴിയും സിനിമകൾ വഴിയും കുറെയേറെ ആളുകൾക്ക് സുപരിചിതമാണ് നീന കുറുപ്പിന്റെ മുഖം. മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരം പിന്നീട് തിളങ്ങിയത് സഹ താരവേഷങ്ങളിൽ കൂടി ആയിരുന്നു.
മമ്മൂട്ടിയുടെ നായികയായി ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന ചിത്രത്തിൽ സിനിമയിൽ എത്തിയ നീനക്ക് കുറച്ചു കാലങ്ങൾ കഴിഞ്ഞതോടെ സിനിമയിൽ വലിയ പ്രാധാന്യം ഉള്ള കഥാപാത്രങ്ങൾ ലഭിക്കാതെ ആയി. നായികയുടെ തോഴി ആയിട്ടൊ ഡയലോഗ് പോലും ഇല്ലാത്ത കഥാപാത്രങ്ങളിൽ മാത്രമായോ നീന ഒതുങ്ങി സിനിമ ജീവിതത്തിൽ പലപ്പോഴും.
എന്നാലും താരം എപ്പോഴും അഭിനയ മോഹങ്ങൾ ഉള്ളതുകൊണ്ട് തന്നെ തനിക്കായി ഉള്ള വേഷങ്ങൾക്ക് വേണ്ടി അഭിനയ ലോകത്തിൽ നിന്നു. സിനിമ സീരിയൽ എന്നിവ കൂടാതെ ഷോർട് ഫിലിമിലും എല്ലാം നീന അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തിലെ ഓർമകൾ പങ്കുവെക്കുകയാണ് നീന കുറുപ്പ്. ഈ ഓർമകൾ തനിക്ക് ഇന്നും വേദന നൽകുന്നു എന്നാണ് നീന പറയുന്നത്.
മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നീന കുറുപ്പ് മനസ് തുറന്നത്. തന്റെ അഭിനയ ജീവിതത്തിലുണ്ടായ വലിയ സങ്കടത്തെ കുറിച്ചും നഷ്ടത്തെ കുറിച്ചുമെല്ലാം നീന കുറുപ്പ് സംസാരിക്കുന്നുണ്ട്. നിന പറയുന്നത് ഇങ്ങനെ…
‘മിഖായേലിന്റെ സന്തതികൾ’ എന്ന ടിവി സീരിയലിന്റെ രണ്ടാം ഭാഗമായിട്ടാണല്ലോ ബിജു മേനോൻ നായകനായി ‘പുത്രൻ’ എന്ന സിനിമ വന്നത്. സീരിയലില്‍ ബിജു മേനോൻ ചെയ്ത അലോഷിയുടെ കാമുകിയായ ലേഖയെ അവതരിപ്പിച്ചത് ഞാനായിരുന്നു. പക്ഷേ സിനിമ വന്നപ്പോൾ ലേഖ ഞാനല്ല. എന്നോടൊന്നു പറഞ്ഞതുപോലുമില്ല. 27 വർഷം മുമ്പ് നടന്ന കാര്യമാണെങ്കിലും ആ ഒഴിവാക്കൽ ഇപ്പോഴും വേദന തന്നെയാണ്.
ഒരു ഉണങ്ങാത്ത മുറിവ് തന്നെയാണ്. അതുപോലെ തന്നെ, ഷൂട്ട് തുടങ്ങുന്ന തീയതി വരെ ഉറപ്പിച്ചതിനുശേഷം ഒഴിവാക്കിയ രണ്ടു മൂന്നു സംഭവങ്ങളും ഉണ്ട്. ‘ആവശ്യത്തിന് പ്രായം തോന്നുന്നില്ല, അല്ലെങ്കിൽ വണ്ണം കുറവാണ് എന്നതൊക്കെ ആയിരുന്നു അവർ പറഞ്ഞ പ്രശ്‌നം. എന്നെ കാസ്റ്റ് ചെയ്യാൻ തീരുമാനിച്ചത് ഇതൊന്നും നോക്കാതെയാണോ എന്നോർത്തിട്ടുണ്ടെങ്കിലും അതൊരു വിഷമമായി ഞാൻ കൊണ്ടു നടക്കുന്നില്ല. എല്ലാം മനസിന്റെ സ്‌ട്രോങ് റൂമിൽ പൂട്ടിവച്ചിരിക്കുകയാണ്, ഭാവിയിലേക്കുള്ള പാഠങ്ങളായി – എന്നും നീന പറയുന്നു.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…