കസബ എന്ന മമ്മൂട്ടി ചിത്രത്തിൽ കൂടി മലയാള അഭിനയ ലോകത്തിൽ അരങ്ങേറ്റം കുറിച്ച താരം ആണ് നേഹ സക്‌സേന.
ഏറെ വർഷങ്ങൾ ആയി അഭിനയ ലോകത്തിൽ എത്തിയ താരം മികച്ച മോഡൽ കൂടി ആണ്. മലയാളത്തിൽ ആദ്യ രണ്ടു ചിത്രങ്ങളിൽ മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചിരുന്നു. മലയാളത്തിൽ കൂടാതെ തമിഴ് തെലുങ്ക് കന്നഡ ഹിന്ദി ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്.
മോഡലായി ആയിരുന്നു താരത്തിന്റെ തുടക്കം. അന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് ആണ് താരം ഇപ്പോൾ മനസ്സ് തുറക്കുന്നത്. ആദ്യ കാലങ്ങളിൽ ഫാഷൻ മോഡലിംഗ് ഫോട്ടോഷൂട്ട് എന്നിവയിൽ കൂടി ആയിരുന്നു തുടക്കം. ഇപ്പോൾ താരം പ്രമുഖ മാഗസിൻ നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആകുന്നത്. നേഹയുടെ വാക്കുകൾ ഇങ്ങനെ..
എന്റെ ആദ്യ ലക്ഷ്യം അമ്മക്ക് സുരക്ഷിതമായ ഒരു ജീവിതം ഉണ്ടാക്കുക എന്നുള്ളത് ആയിരുന്നു. ബംഗളുരു ക്ലബ് മഹേന്ദ്ര ഹോളിഡേയിസിൽ ജോലി ചെയ്യുമ്പോൾ ആയിരുന്നു ഫാഷൻ ഷോയിലേക്ക് കടക്കുന്നത്. അവിടെ എന്നാൽ തനിക്ക് ഒട്ടേറെ അനുഭവങ്ങൾ ഉണ്ടായി.
എന്നാൽ അന്നൊക്കെ നേരിട്ട പ്രശ്നങ്ങൾ കാസ്റ്റിംഗ് കൗച്ച് ആണെന്നും ഒന്നും എനിക്ക് അറിയില്ലായിരുന്നു. അങ്ങനെ ഒരു പേര് പോലും ഞാൻ ആ കാലത്തിൽ കേട്ടിട്ടില്ലായിരുന്നു. ഓഡിഷനിൽ ഒക്കെ പോകുമ്പോൾ നല്ല ആത്മവിശ്വാസം ആയിരുന്നു. നല്ല ഉയരവും കണ്ണുകളും ബാക്കി ഫീച്ചേർസും ഉണ്ടായിരുന്നു.
ഓടിഷനിൽ പോയി അടുത്ത ദിവസം സംവിധായകൻ അല്ലെങ്കിൽ നിർമാതാവ് അല്ലെങ്കിൽ കോ ഓർഡിനേറ്ററിൽ നിന്നും ഫോൺ കാൾ വരും.. മോശമായി സംസാരിക്കും. നാളെ ഷോർട്ട് ഡ്രെസിൽ വരാൻ കഴിയുമോ എന്നായിരിക്കും ചോദ്യം. എന്തിനാണ് ഷോർട്ട് ഡ്രസ്സ് എന്ന് ചോദിച്ചാൽ മാഡം വന്നത് ചുരിദാറിൽ അല്ലെ.
ഷോർട്ട് ഡ്രസ്സ് ഇട്ടുള്ള കഥാപാത്രം ആണ് സിനിമയിൽ അതുകൊണ്ടു ആണ് എന്നാണു മറുപടി. വെസ്റ്റേൺ വസ്ത്രങ്ങൾ സ്‌ക്രീനിൽ കാണാൻ നല്ലത് ആണ് എങ്കിൽ കൂടിയും നേരിൽ കാണാൻ അങ്ങനെ അല്ല എന്ന് ഞാൻ അവരോടു പറഞ്ഞു. തുടർന്ന് പലയിടത്തും വെച്ച് കാണാം എന്നുള്ള മറുപടി വരും. ഫോൺ കാൾ വരും.
എന്നാൽ ഞാൻ എങ്ങും പോയില്ല. പിനീടാണ് ഇതാണ് കാസ്റ്റിംഗ് കൗച്ച് എന്ന് ഞാൻ മനസിലാക്കിയത്. ബംഗളുരുവിൽ എന്റെ ഒരു ഷോ കണ്ട ശേഷം ആണ് രാജശേഖരൻ സാർ എന്നെ വിളിക്കുന്നത്. ആ സമയത് നീളൻ മുടിയൊക്കെ ഉണ്ട്. എനിക്ക് ഉയരം അഞ്ചടി ഏഴിഞ്ച് ആയിരുന്നു.
അത്രക്കും തന്നെ മുടിയും എനിക്ക് ഉണ്ടായിരുന്നു. ഷോയുടെ കോർഡിനേറ്ററോട് ആരാണ് ഈ കുട്ടി എന്ന് രാജശേഖരൻ സാർ ചോദിച്ചു. എനിക്ക് ഇഷ്ടമായി എന്ന് പറഞ്ഞു. തന്റെ അടുത്ത ചിത്രത്തിൽ നായികയായ വകീൽ വേഷം ചെയ്യാൻ അനുയോജ്യ ആണെന്ന് പറഞ്ഞു. അതിനു ശേഷം എനിക്ക് തമിഴിലും ഹിന്ദിയിലും കണ്ണടയിലും വേഷങ്ങൾ കിട്ടി.
അവസാനം മലയാളത്തിലും. തുളു ഭാഷയിൽ ആയിരുന്നു നേഹയുടെ ആദ്യ ചിത്രം. റിക്ഷ ഡ്രൈവർ എന്ന ചിത്രത്തിൽ ലോയർ അനിത എന്ന വേഷത്തിൽ ആണ് താരം എത്തിയത്. 2013 ൽ ആയിരുന്നു ആ സിനിമ എത്തിയത്. 32 വയസു ള്ള താരം ഇന്ന് തെന്നിന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന താരം കൂടി ആണ്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…