എനിക്ക് മേക്കപ്പ് ഇഷ്ടമല്ല; പക്ഷെ മേക്കപ്പിടും; ആനിക്ക് ട്രോൾ കിട്ടിയ വിഷയത്തിൽ പ്രതികരിച്ച് നിമിഷ സജയൻ..!!

ലോക്ക് ഡൌൺ സമയത്തു പഴയ നിരവധി വിഡിയോകൾ പോസ്റ്റുകൾ എന്നിവ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടിയത്. അതിൽ കൂടി പണികിട്ടിയ ഒട്ടേറെ സെലിബ്രറ്റികൾ ഉണ്ട്. ആനിയും മോഡോണയും ഒക്കെ അതിൽ പെടും. ആനീസ് കിച്ചൺ എന്ന പരിപാടിയിൽ കൂടി ഉണ്ടായ വിവാദത്തിൽ ആദ്യമായി പ്രതികരണം നടത്തി ഇരിക്കുകയാണ് നിമിഷ സജയൻ ഇപ്പോൾ. മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് അടക്കം നേടിയിട്ടുള്ള നിമിഷ സജയൻ ഇപ്പോൾ ആനീസ് കിച്ചൺ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ്. ആദ്യമായി ആണ് താരം ഈ വിഷയത്തിൽ പ്രതികരിക്കുന്നത്.

തനിക്ക് മേക്കപ്പ് ഇടാൻ താല്പര്യം ഇല്ല എന്നും തനിക്ക് കിട്ടിയിട്ടുള്ള കഥാപാത്രങ്ങൾ അത്തരത്തിൽ ഉള്ളത് ആയിരുന്നു എന്നും താരം പറയുന്നു. എന്നാൽ അതോടൊപ്പം തന്നോട് ചോദിച്ച ചോദ്യത്തിന് ഉള്ള മറുപടി മാത്രമായിരുന്നു അത് എന്നും. മേക്കപ്പ് ഇഷ്ടം ആണോ എന്ന് ചോദിച്ചപ്പോൾ ഇഷ്ടം അല്ല എന്ന് താൻ പറഞ്ഞത് എന്നാണ് നിമിഷ പറയുന്നത്. നിമിഷ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ..

ഞാൻ പങ്കെടുത്ത ഒരു ടെലിവിഷൻ ഷോയുമായി ബന്ധപ്പെട്ട് ഒരുപാട് അഭിപ്രായങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വരുന്നുണ്ട് അതിനെ സംബന്ധിച്ച് കുറച്ചു കാര്യങ്ങൾ ഇവിടെ വ്യക്തമാക്കുകയാണ്. എന്നോട് വ്യക്തിപരമായി ചോദിച്ച ഒരു ചോദ്യമായിരുന്നു നിമിഷക്ക് മേക്കപ്പ് ഇഷ്ടമാണോ? ഇല്ലയോ? അതിന് ഞാൻ നൽകിയ മറുപടി വ്യക്തപരമായി എനിക്ക് മേക്കപ്പ് താൽപര്യം ഇല്ല പക്ഷേ സിനിമയുടെ ആവശ്യത്തിന് മേക്കപ്പ് ആവശ്യമായി വന്നാൽ ഞാൻ ഇടും എന്നും പറഞ്ഞിട്ടുണ്ട്.

കുറച്ച് പേർ ഞാൻ മേക്കപ്പ് ഇട്ട ഫോട്ടോസ് കണ്ടിട്ട് ഇതിൽ മേക്കപ്പ് ഇല്ലോ എന്ന് ചോദിച്ചു. എനിക്ക് പറയാനുള്ളത് സിനിമയുടെ ആവശ്യത്തിന് ഉള്ള ഫോട്ടോ ഷൂട്ട്, ചാനൽ പരിപാടികൾ മാഗസിൻ ഫോട്ടോ ഷൂട്ട് തുടങ്ങിയ സാഹചര്യങ്ങളിൽ മേക്കപ്പ് അനിവാര്യമാണ് ഞാൻ ഇടുകളും ചെയ്യും അത് തന്നെ പ്രെഫഷണലിന്റെ ഭാഗമാണ്. മേക്കപ്പ് ഇഷ്ടമല്ല എന്നത് വ്യക്തി ജീവിതത്തിന്റെ ഭാഗവും. എനിക്ക് ഒരുപാട് ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ വന്നു എല്ലാവർക്കും മറുപടി നൽകാൻ സാധിക്കാതത്തിനാൽ ഇവിടെ ക്കുറിപ്പ് നൽക്കുന്നു

NB: വാക്കുകളിലെ സത്യം മനസ്സിലാക്കി നന്മകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കു.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago