പരിപാടി കഴിഞ്ഞ ശേഷമേ ശരീരത്തെ കുറിച്ച് ചിന്തിക്കാറുള്ളൂ; നിത്യ മേനോൻ..!!

ബാലതാരം ആയി ആണ് അഭിനയ ലോകത്തിൽ എത്തിയ താരം ആണ് നിത്യ മേനോൻ. കന്നഡ സിനിമയിൽ നായിക ആയി അരങ്ങേറിയ താരം തുടർന്ന് തികച്ചും ഇംഗ്ലീഷ് ആഖ്യാന ശൈലിയിൽ സംവിധാനം ചെയ്യപ്പെട്ട ആകാശ ഗോപുരം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്തു പ്രവേശിച്ച നിത്യാ മേനോൻ പ്രകടനം കാഴ്ച വച്ചു.

തെലുങ്കിൽ മോഡലൈണ്ടി തമിഴിൽ 180 എന്നിവയായിരുന്നു അരങ്ങേറ്റ ചിത്രങ്ങൾ. മലയാളത്തിനു പുറത്ത് മറ്റു ഇന്ത്യൻ ഭാഷകളിലും കൂടുതൽ ആരാധകരെ നേടാൻ നിത്യ മേനോനു കഴിഞ്ഞു. തെലുങ്ക് ചിത്രങ്ങളായ ഗുണ്ടെ ജാരി ഗല്ലന്തയ്യിന്റെ മല്ലി മല്ലി ഇഡി റാണി റോജു തമിഴിലെ മെർസൽ എന്നീ ചിത്രങ്ങൾക്ക് മൂന്ന് ഫിലിംഫെയർ അവാർഡുകൾ ലഭിച്ചിരുന്നു.

പുതിയ തലമുറയുടെ ചിന്തകൾക്കും ശൈലികൾക്കും ഒരുപോലെ ഇണങ്ങുന്നതും അതേ സമയം തന്നെ പ്രാചീനതയുടെ കുലീന വേഷങ്ങളും (ഉറുമി) നിത്യ മേനോനു അവതരിപ്പിക്കാൻ കഴിഞ്ഞു. 2019 ഓഗസ്റ്റിൽ മിഷൻ മംഗൾ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. അഭിനയിക്കുന്ന വേഷങ്ങൾ ഏതായാലും വലുപ്പമുള്ളത് ആയാലും ചെറുത് ആയാലും അഭിനയ മികവുകൾ കൊണ്ട് ശ്രദ്ധ നേടാൻ എന്ന് നിത്യക്ക് കഴിഞ്ഞിരുന്നു.

എന്നാൽ തടിയുടെയും പൊക്കത്തിന്റെയും കാര്യത്തിൽ എന്നും സാമൂഹിക മാധ്യമത്തിൽ ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് താരത്തിന്. വിമർശങ്ങൾ ഒന്നും താൻ വില നൽകാറില്ല എന്ന് നിത്യ പറയുന്നു. പെർഫോം ചെയ്തു കഴിഞ്ഞു മാത്രമേ താൻ തന്റെ ശരീരത്തെ കുറിച്ച് ചിന്തിക്കാറുള്ളൂ എന്നും താരം പറയുന്നു. തന്നെ ഇതുപോലെ വിമർശിക്കുന്നവരുടെ വാക്കുകൾ കേട്ട് ജിമ്മിൽ പോകാനോ പട്ടിണി കിടക്കാനോ കഴിയില്ല എന്നും താരം പറയുന്നു.

തനിക്ക് പുതിയ ഭാഷകളിൽ അഭിനയിക്കാനും പുത്തൻ ഭാഷകൾ സംസാരിക്കാനും തനിക്ക് ഏറെ ഇഷ്ടമുള്ള കാര്യം ആണെന്നും താൻ സ്വന്തം ആയി ആണ് തന്റെ ചിത്രങ്ങളിൽ ശബ്ദം കൊടുക്കുന്നത് എന്നും അതുപോലെ ഓരോ നാട്ടിൽ ചെല്ലുമ്പോഴും അവരുടെ ഭാഷയിൽ സംസാരിക്കാൻ ശ്രമിക്കാറുണ്ട് എന്നും നിത്യ പറയുന്നു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

3 weeks ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

3 weeks ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

4 weeks ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

2 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

2 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

2 months ago