ബാലതാരം ആയി ആണ് അഭിനയ ലോകത്തിൽ എത്തിയ താരം ആണ് നിത്യ മേനോൻ. കന്നഡ സിനിമയിൽ നായിക ആയി അരങ്ങേറിയ താരം തുടർന്ന് തികച്ചും ഇംഗ്ലീഷ് ആഖ്യാന ശൈലിയിൽ സംവിധാനം ചെയ്യപ്പെട്ട ആകാശ ഗോപുരം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്തു പ്രവേശിച്ച നിത്യാ മേനോൻ പ്രകടനം കാഴ്ച വച്ചു.
തെലുങ്കിൽ മോഡലൈണ്ടി തമിഴിൽ 180 എന്നിവയായിരുന്നു അരങ്ങേറ്റ ചിത്രങ്ങൾ. മലയാളത്തിനു പുറത്ത് മറ്റു ഇന്ത്യൻ ഭാഷകളിലും കൂടുതൽ ആരാധകരെ നേടാൻ നിത്യ മേനോനു കഴിഞ്ഞു. തെലുങ്ക് ചിത്രങ്ങളായ ഗുണ്ടെ ജാരി ഗല്ലന്തയ്യിന്റെ മല്ലി മല്ലി ഇഡി റാണി റോജു തമിഴിലെ മെർസൽ എന്നീ ചിത്രങ്ങൾക്ക് മൂന്ന് ഫിലിംഫെയർ അവാർഡുകൾ ലഭിച്ചിരുന്നു.
പുതിയ തലമുറയുടെ ചിന്തകൾക്കും ശൈലികൾക്കും ഒരുപോലെ ഇണങ്ങുന്നതും അതേ സമയം തന്നെ പ്രാചീനതയുടെ കുലീന വേഷങ്ങളും നിത്യ മേനോനു അവതരിപ്പിക്കാൻ കഴിഞ്ഞു. 2019 ഓഗസ്റ്റിൽ മിഷൻ മംഗൾ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. അഭിനയിക്കുന്ന വേഷങ്ങൾ ഏതായാലും വലുപ്പമുള്ളത് ആയാലും ചെറുത് ആയാലും അഭിനയ മികവുകൾ കൊണ്ട് ശ്രദ്ധ നേടാൻ എന്ന് നിത്യക്ക് കഴിഞ്ഞിരുന്നു.
എന്നാൽ തടിയുടെയും പൊക്കത്തിന്റെയും കാര്യത്തിൽ എന്നും സാമൂഹിക മാധ്യമത്തിൽ ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് താരത്തിന്. വിമർശങ്ങൾ ഒന്നും താൻ വില നൽകാറില്ല എന്ന് നിത്യ പറയുന്നു. പെർഫോം ചെയ്തു കഴിഞ്ഞു മാത്രമേ താൻ തന്റെ ശരീരത്തെ കുറിച്ച് ചിന്തിക്കാറുള്ളൂ എന്നും താരം പറയുന്നു.
തന്നെ ഇതുപോലെ വിമർശിക്കുന്നവരുടെ വാക്കുകൾ കേട്ട് ജിമ്മിൽ പോകാനോ പട്ടിണി കിടക്കാനോ കഴിയില്ല എന്നും താരം പറയുന്നു. ചിലർ എന്റെ സൈസിനെ കുറിച്ച് ആണ് കളിയാക്കൽ മറ്റു ചിലർ വൃത്തികേട് ആയി ആണ് പറയുന്നത്. അതിനൊന്നും താൻ വില കൊടുക്കുന്നില്ല എന്നും തനിക്ക് നന്നായി അഭിനയിക്കുന്നതിൽ മാത്രമാണ് ശ്രദ്ധ എന്നും അതുപോലെ തനിക്ക് പുതിയ ഭാഷകളിൽ അഭിനയിക്കാനും പുത്തൻ ഭാഷകൾ സംസാരിക്കാനും തനിക്ക് ഏറെ ഇഷ്ടമുള്ള കാര്യം.
താൻ സ്വന്തം ആയി ആണ് തന്റെ ചിത്രങ്ങളിൽ ശബ്ദം കൊടുക്കുന്നത് എന്നും അതുപോലെ ഓരോ നാട്ടിൽ ചെല്ലുമ്പോഴും അവരുടെ ഭാഷയിൽ സംസാരിക്കാൻ ശ്രമിക്കാറുണ്ട് എന്നും നിത്യ പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…