ഒരു മതവും ആരോടും ഷഡ്ഢിയിടാൻ പറയുന്നില്ല; എന്നാലും ഇത് ജനാതിപത്യ വസ്ത്രമായി; ഹരീഷ് പേരാടി..!!

93

വിഷയങ്ങൾ ഏത് തന്നെ ആയാലും അതിലെല്ലാം തങ്ങളുടെ അഭിപ്രായം കൃത്യമായി പറയുന്ന ആൾ ആണ് നടൻ ഹരീഷ് പേരാടി. സിനിമയിൽ മാത്രമല്ല അതെ സമയം തന്നെ നാടകങ്ങളിലും മിനി സ്ക്രീനിലും തിളങ്ങി നിൽക്കുന്ന ആൾ ആണ് ഹരീഷ് പേരാടി.

സിബി മലയിലിന്റെ ആയിരത്തിലൊരുവൻ എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് റെഡ്‌ ചില്ലീസ് എന്ന ചിത്രത്തിൽ അഭിനയിച്ചു. മലയാളത്തിനൊപ്പം തമിഴിലും ഗംഭീര കഥാപാത്രങ്ങൾ ചെയ്യുന്ന ഹരീഷ് പേരാടി ഇപ്പോൾ ഹിജാബ് വിഷയത്തിൽ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്.

ഒരു മതവും ആരോടും ഷഡ്ഢി ഇടാൻ പറയുന്നില്ല. എന്നാൽ എല്ലാവരും ഇടുന്നുണ്ട് എന്ന് ഹരീഷ് പറയുന്നു. രാഷ്ട്രീയവും മതവും ഇല്ലാത്ത ഷഡ്ഢിപോലെ ഒരു പൊതു വസ്ത്രം നമ്മൾ കണ്ടെത്തേണ്ടതായി ഉണ്ടെന്ന് അദ്ദേഹം പറയുന്നു. കുറുപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ഒരു മതവും ആരോടും ഷഡ്ഡി ഇടാൻ പറയുന്നില്ല.. പക്ഷെ നിങ്ങളുടെ ലൈഗിംഗ അവയവങ്ങളെ ഇങ്ങിനെ ഉഷണിപ്പിച്ചുനിർത്തുന്നത് ശാസ്ത്രിയമായി ശരിയല്ലാ എന്നറിഞ്ഞിട്ടും എല്ലാ പുരോഗമനവാദികളും എല്ലാ മതക്കാരും ഷഡ്ഡിയിട്ടാണ് പൊതു സമൂഹത്തിൽ ഇറങ്ങുന്നത്.

എല്ലാ മതക്കാർക്കും മതമില്ലാത്തവർക്കും പൊതുസമ്മതനായ ഷഡ്ഡിയെപോലെയുള്ള ഒരു ജനാധിപത്യ വസ്ത്രം ഒരു പാർട്ടികളുടെയും തിരഞ്ഞെടുപ്പ് ചിഹ്‌നം പോലുമല്ല. മതമില്ലാത്ത ഷഡ്ഡിയെ പോലത്തെ ഒരു പൊതു വസ്ത്രം നമ്മൾ കണ്ടെത്തേണ്ടിയിരിക്കുന്നു. ഷഡ്ഡി നി ശരിക്കും ജനാധിപത്യത്തിന്റെ ഒരു വല്ലാത്ത ചോയിസാണ്.

You might also like