ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിൽ കൂടി മലയാളി മനസ്സുകളിലേക്ക് ചേക്കേറിയ താരമാണ് ഗീത വിജയൻ. നൂറ്റിയമ്പതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരം മലയാളത്തിൽ ആണ് കൂടുതൽ വേഷങ്ങൾ ചെയ്തിട്ടുള്ളത്. അതെ സമയം താരം ചില ഹിന്ദി, തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
മലയാള സിനിമ മേഖലയിൽ ചൂഷണം നടക്കുന്നതിനെ കുറിച്ച് താരം ഇപ്പോൾ വെളിപ്പെടുന്നത്. സിനിമ മേഖല അത്രക്കും സേഫ് സോൺ ഒന്നുമല്ല എന്നാണ് ഗീതയുടെ വാക്കുകളിൽ നിന്നും പുറത്തുവരുന്നത്. അതെ സമയം അത്തരത്തിൽ ഉള്ള മോശം അനുഭവങ്ങൾ പണ്ടുകാലം മുതൽ തന്നെ ഉണ്ടായിരുന്നു എന്ന് ഗീത പറയുന്നു.
ഗീത വിജയൻറെ വാക്കുകൾ ഇങ്ങനെ..
1992 ൽ ഒരു സിനിമ ചെയ്യുമ്പോൾ അതിന്റെ സംവിധായകൻ, അന്നത്തെ മിക്ക നടിമാരും അയാളുടെ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. എന്നോട് ഒരു തരത്തിൽ ആണ് സംസാരിക്കുന്നതും പെരുമാറുന്നതും എല്ലാം. ഉദ്ദേശിച്ച കാര്യം നടക്കാതെ വന്നപ്പോൾ ചുമ്മാ ഓരോ കാര്യങ്ങൾക്കും വഴക്ക് പറയുകയാണ്.
സീൻ ഒക്കെ ഷൂട്ട് ചെയ്യുന്നതിനൊപ്പം എന്തെങ്കിലും കാര്യങ്ങൾ ഒക്കെ പറഞ്ഞു എല്ലാവരുടെയും മുന്നിൽ വെച്ച് എന്നെ ഇൻസൾട്ട് ചെയ്യും. ഇങ്ങനെ ആണെങ്കിൽ ഈ പ്രോജെക്ടിൽ നിന്നും താൻ മാറുകയാണ് എന്ന് നിർത്താവിനോടും വിതരണക്കാരനോടും ഞാൻ പറഞ്ഞു.
ഇരുവരോടും സംവിധാകൻ തന്നെ അപ്രോച്ച് ചെയ്ത ആവശ്യത്തിനെ കുറിച്ച് ഞാൻ കൃത്യമായി ധരിപ്പിച്ചു. പിന്നീട് നിർമാതാവും വിതരണക്കാരനും കൂടി ഇടപെട്ട് സംവിധായകനോടും സംസാരിക്കുകയും താക്കീത് നൽകുകയും ചെയ്തു. എന്നാൽ അതിന്റെ ദേഷ്യത്തിൽ സംവിധായകൻ ഷൂട്ടിങ്ങിനു ഇടയിൽ ഇടക്കിടെ ചീത്ത വിളിക്കും.
എന്നാൽ സംവിധായകൻ എങ്ങനെ ചീത്ത വിളിക്കുമ്പോൾ കൂടെ സെറ്റിൽ ഉള്ള ആളുകൾക്ക് മനസിലാകും എന്താണ് സംവിധായകൻ എങ്ങനെ ചീത്ത വിളിക്കുന്നതെന്ന്. ആദ്യ കാലങ്ങളിൽ സിനിമയിൽ ആയിരുന്നു എങ്കിൽ രണ്ടായിരത്തിലേക്ക് എത്തുമ്പോൾ താരം സീരിയൽ അഭിനയത്തിലും സജീവമാകുക ആയിരുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…