മലയാളത്തിൽ ആദ്യ ചിത്രത്തിൽ കൂടി തന്നെ ഭാഗ്യ നായിക എന്ന പട്ടം നേടിയ താരമായിരുന്നു കനക. സിദ്ധിഖ് ലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ ഗോഡ് ഫാദർ എന്ന ചിത്രത്തിൽ മുകേഷിന്റെ നായികയായി മാളു എന്ന വേഷത്തിൽ ആയിരുന്നു കനക എത്തിയത്.
മലയാളത്തിൽ ഇന്നും തിരുത്താതെ റെക്കോർഡ് ഉള്ള തീയറ്ററുകളിൽ ഏറ്റവും കൂടുതൽ ഓടിയ ചിത്രം കൂടിയായിരുന്നു ഗോഡ് ഫാദർ. 410 ദിവസം തീയറ്റർ റൺ കിട്ടിയ ചിത്രം. തുടർന്ന് കണ്ണകിയുടെ കാലമായിരുന്നു എന്ന് വേണം എങ്കിൽ പറയാം. നിരവധി ചിത്രങ്ങളിൽ മലയാളത്തിൽ അഭിനയിച്ചു.
തുടർന്ന് വിയറ്റനാം കോളനി തുടങ്ങി ചിത്രങ്ങളിൽ അഭിനയ കനക രണ്ടായിരത്തിൽ ഒക്കെ എത്തിയപ്പോൾ സിനിമയിൽ നിന്നും പിന്മാറുന്ന അവസ്ഥയിലേക്ക് എത്തി. മോഹൻലാലിനൊപ്പം നരസിംഹത്തിൽ സഹോദരി വേഷം ആയിരുന്നു അവസാനം എത്തിയ മലയാള സിനിമ.
മലയാളത്തിനൊപ്പം തമിഴിലും അഭിനയിച്ചിട്ടുള്ള കനക എന്നാൽ തെലുങ്കിൽ ഒരു സിനിമ മാത്രമായിരുന്നു ചെയ്തത്. ഇപ്പോൾ അമ്പത് വയസായി താരത്തിന്. സിനിമയിൽ കാണാതെപോയ താരം ഇപ്പോൾ എവിടെ എന്നൊക്കെ അറിയാൻ ആരാധകർക്ക് ഇഷ്ടമാണ്.
താരം വീണ്ടും അഭിനയ ലോകത്തിലേക്ക് തിരിച്ചു വരാൻ ഉള്ള മോഹം പറയുകയാണ്. അഭിനയ ലോകത്തിൽ താൻ എത്തിയിട്ട് 30 വർഷത്തിൽ അധികമായി. എന്നെ സംബന്ധിച്ചിടത്തോളം താൻ പഴയത് ആയി കഴിഞ്ഞു. എനിക്ക് ഇപ്പോൾ അമ്പത് വയസായി.
30 – 32 വർഷങ്ങൾ ആയി ഞാൻ അഭിനയം തുടങ്ങിയിട്ട്. എന്നാൽ ഇപ്പോൾ ഞാൻ ഒത്തിരി പുതിയ കാര്യങ്ങൾ പഠിക്കാൻ ഉണ്ട്. മേക്കപ്പ് , ഹെയർ സ്റ്റൈൽ , ഡ്രസിങ് , ചെരുപ്പ് , ആഭരണങ്ങൾ , സംസാരിക്കുന്നത് , ചിരിക്കുന്നത് അങ്ങനെ തനിക്ക് ചുറ്റുമുള്ള എല്ലാം മാറിപ്പോയി.
കനകക്ക് മുന്നിൽ ഡ്രെസ്സൊന്നും ഇടാതെ നിൽക്കുമെന്ന് മുകേഷ് ബെറ്റ് വെച്ചു; അവസാനം സംഭവിച്ചത്..!!
ഞാൻ പണ്ട് ചെയ്തത് പോലെ ചെയ്താൽ വളരെ പഴഞ്ചൻ ആയിപോയി എന്ന് പുതുതലമുറ പറയും. ഒരു പത്ത് വർഷത്തിനുള്ളിൽ സംഭവിച്ചത് മാത്രമേ പുതിയത് എന്ന് പറയാൻ കഴിയൂ.. ഞാൻ പത്ത് വർഷമായി സിനിമയിൽ അഭിനയിച്ചട്ടില്ല. ചില വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് ആണ് വിട്ടുനിന്നത്.
എന്നാൽ ഈ പ്രായത്തിൽ പുതിയത് പഠിക്കാനും അതിനു വേണ്ടി മാറ്റങ്ങൾ വരുത്താനും എനിക്ക് ആഗ്രഹം ഉണ്ട്. എന്നാൽ ചെറിയ പ്രായത്തിൽ പഠിക്കുന്നത് പോലെ പ്രായം ആകുമ്പോൾ പഠിക്കാൻ കഴിയില്ല. ചിലപ്പോൾ സമയം എടുത്തേക്കാം. എന്നാലും മനസ്സിൽ തീർത്ത ആഗ്രഹങ്ങൾ ഉള്ളതുകൊണ്ട് പെട്ടന്ന് പഠിക്കാൻ കഴിയും എന്നാണ് കരുതുന്നത്.
എന്നാലും ഒരുപാട് കഷ്ടപ്പെട്ട് പഠിക്കും. ഇനി പഠിച്ചില്ല എങ്കിലും ആരും എന്നോട് ചോദിക്കാൻ പോകുന്നില്ലല്ലോ. വയസ്സ് കാലത്തിൽ ബോധം ഉണ്ടായി എന്ന് ചിലർ പറഞ്ഞേക്കാം. എന്നാലും എല്ലാവരോടും ഒപ്പം ഒരു സുഹൃത്തായി ഇരിക്കാൻ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു.
നിങ്ങളുടെ കൂടെ കൊഞ്ചി കളിക്കുന്ന ഉപദേശിക്കുന്ന ഒരു സുഹൃത്തായി ഇരിക്കാൻ എനിക്ക് സന്തോഷമേ ഉളളൂ. ഞാൻ എന്ത് ചെയ്താലും അതിനെ പറ്റിയുളള വിമർശനവും എന്നെ അറിയിക്കാൻ മടിക്കേണ്ട. നിങ്ങളുടെ വിമർശനങ്ങളെ ഒരു പ്രചോദനമായി എടുത്ത് വീണ്ടും മെച്ചപ്പെടുത്താൻ ഞാൻ ശ്രമിക്കും കനക വീഡിയോയിൽ പറയുന്നു.
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…