മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ നായിക നിരയിൽ നിന്നും മാറി നിൽക്കുന്ന പാർവതി തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് ഇപ്പോൾ മനസ്സ് തുറന്ന് സംസാരിച്ച കാര്യങ്ങൾ ആണ് വൈറൽ ആകുന്നത്.
സിനിമ രംഗത്ത് താൻ ഒരിക്കൽ പോലും ഒരു നടന്മാരുമായോ സംവിധായകന്മാരുമായോ റിലേഷൻഷിപ്പ് ഉണ്ടാക്കിയിട്ടില്ല എങ്കിൽ കൂടിയും ടെക്‌നീഷ്യന്മാരുമായി ബന്ധങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പറയുകയാണ് പാർവതി. മുൻ കാമുകന്മാരുമായി റിലേഷൻ സൂക്ഷിക്കുന്നതും അവരോടു സൗഹൃദം തുടരുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട് എങ്കിൽ കൂടിയും താൻ കുറെ കാലങ്ങളായി സിംഗിൾ ആണെന്ന് പാർവതി പറയുന്നു.
ഈ മുൻ കാമുകന്മാർക്കൊപ്പം എല്ലാം ഒന്നിച്ച് ജീവിക്കണം എന്ന് ആഗ്രഹിച്ച ആൾ ആയിരുന്നു താൻ എന്നും എന്നാൽ അതിന് കഴിഞ്ഞില്ല എന്നും എന്നാൽ അവരൊക്കെ സതോഷത്തോടെ ഇരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു എന്നും കാരണം ഞാൻ ഇപ്പോൾ സന്തോഷവതിയാണെന്ന് പാർവതി പറയുന്നു, ചിലപ്പോൾ നമുക്ക് ഒറ്റപ്പെടൽ തോന്നാം, കെട്ടിപിടിക്കണം എന്ന് തോന്നുന്ന ദിവസങ്ങളുണ്ട്.
മനുഷ്യ സ്പര്ശമില്ലാതെ നമ്മൾ കടന്നു പോകുന്ന ദിവസങ്ങൾ അത് ന്യായരഹിതമാണ്. പ്രണയത്തിൽ ആകുന്നത് തനിക്ക് ഇഷ്ടമുള്ള കാര്യമാണ് എന്ന് പറയുന്ന പാർവതി താൻ കുറെ വര്ഷങ്ങളായി സിംഗിൾ ആണെന്ന് പറയുന്നു. കഴിഞ്ഞ മൂന്നര വർഷമായി സിംഗിൾ ആയി ജീവിക്കുന്ന തനിക്ക് സുഹൃത്തുക്കൾ നാല് മാസങ്ങൾക്ക് മുന്നേ ഡേറ്റിങ് ആപ്പുകൾ പരിചയപ്പെടുന്നത് എന്നും പാർവതി പറയുന്നു.
ഫ്രാൻസിൽ വെച്ച് ടിന്ററിൽ അക്കൗണ്ട് തുടങ്ങുകയും തുടർന്ന് സുഹൃത്തിനൊപ്പം ഉള്ള പ്രൊഫൈൽ പിക്ച്ചർ വെച്ചെങ്കിലും തന്നെ ആരും തിരിച്ചറിഞ്ഞില്ല എന്ന് പാർവതി പറയുന്നു. പിന്നീട് ടിന്റർ ഉപേക്ഷിച്ചു.. ബബിൾ, രായ തുടങ്ങിയ അപ്പുകളിൽ ഇപ്പോഴും സജീവമായി തുടരുന്നു എന്ന് പാർവതി തിരുവോത്ത് പറയുന്നു.
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…