മലയാള സിനിമയുടെ വേറിട്ട മുഖമാണ് പാർവതി തിരുവോത്ത്. വിവാദങ്ങൾ നോക്കാതെ ഏത് വിഷയത്തിലും തന്റെ നിലപാടുകൾ വ്യക്തമാക്കാൻ കെൽപ്പുള്ള മലയാളത്തിലെ കരുത്തുറ്റ നായികമാരിൽ ഒരാൾ ആണ് പാർവതി.
2006 ൽ പുറത്തിറങ്ങിയ ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിൽ കൂടി ആണ് പാർവതി അഭിനയ ലോകത്തിൽ എത്തുന്നത്. എന്നാൽ നോട്ട് ബുക്ക് എന്ന ചിത്രത്തിൽ കൂടി ആണ് താരത്തിന് ആദ്യമായി പ്രേക്ഷക ശ്രദ്ധ ലഭിക്കുന്നത്.
മലയാളത്തിൽ നിന്നും തമിഴിലും കന്നടയിലും എല്ലാം അഭിനയിച്ച താരം 2014 ൽ അഭിനയിച്ച മാരിയൻ എന്ന ധനുഷ് ചിത്രത്തിൽ കൂടി ആണ് അഭിനയ ലോകത്തിൽ തിരിച്ചു വരവിൽ എത്തിയത്. തുടർന്ന് ബാംഗ്ലൂർ ഡേയ്‌സ് , എന്ന് നിന്റെ മൊയിദീൻ , ചാർലി തുടങ്ങി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി മാറി.
തുടർന്ന് നായിക എന്ന നിലയിൽ ഒറ്റക്ക് വിജയങ്ങൾ നേടി എടുക്കാൻ കഴിയുന്ന ഉയരെ അടക്കമുള്ള ചിത്രങ്ങൾ താരം ചെയ്തു. തൊഴിലിടങ്ങളിലും ജോലിസ്ഥലത്തും സ്ത്രീകൾ നേരിടുന്ന അവഗണനകളെയും അതി.ക്രമങ്ങളെയും പറ്റി പഠിക്കാൻ സർക്കാർ നിയമിച്ച ജസ്റ്റിസ് ഹേമ കമ്മീഷനുമായി ബന്ധപ്പെട്ട് താരം തുറന്നടിച്ചിരുന്നു.
തൊഴിലിടങ്ങളിൽ തങ്ങൾ അവഗണിക്കപ്പെട്ടതും അതിക്രമങ്ങൾക്ക് ഇരയായതുമായ നിരവധി സംഭവങ്ങൾ പലരും കമ്മീഷനു മുമ്പാകെ അവതരിപ്പിച്ചെങ്കിലും ഇതിൽ എന്തുകൊണ്ട് സർക്കാർ തുടർ നടപടികൾ എടുക്കുന്നില്ല എന്നും താരം ചോദിക്കുന്നുണ്ട്.
മാത്രമല്ല പലരും തങ്ങളുടെ രഹസ്യ അനുഭവങ്ങൾ കമ്മീഷനുമായി പങ്കുവച്ചിരുന്നു എന്നും അതിനാൽ തന്നെ ഇവ എഴുതി ചേർക്കപ്പെട്ട ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് എവിടെ എന്നും താരം ശക്തമായ ഭാഷയിൽ ചോദിക്കുന്നുണ്ട്.
മറ്റു തൊഴിലുകളിൽ എന്നപോലെ സിനിമാ മേഖലയിലും സ്ത്രീകൾ നിരവധി ചൂഷണത്തിന് ഇരയാകുന്നുണ്ടെന്നും സിനിമയിൽ ഒന്ന് മുഖം കാണിക്കണമെങ്കിൽ സംവിധായകരുടെ കൂടെ കിടപ്പറ പങ്കിടേണ്ട അവസ്ഥ വരെ പലർക്കും ഉണ്ടായിട്ടുണ്ട് എന്നും ഇത്തരത്തിലുള്ള നിരവധി പരാതികൾ ഉന്നയിച്ചിട്ടും എന്തുകൊണ്ടാണ് നടപടികൾ സ്വീകരിക്കാത്തത് എന്നും താരം ചോദിക്കുന്നുണ്ട്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…