അവതരണം കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷക മനസുകൾ കീഴടക്കിയ താരം ആണ് പേർളി മാണി. ഇതുവരെ ഒരു അവതാരകക്കും ഉണ്ടാക്കാൻ കഴിയാത്ത മൈലേജ് ആണ് ചുരുങ്ങിയ കാലം കൊണ്ട് പേർളി നേടിയെടുത്തത്. എല്ലാ കാര്യത്തിലും തനിക്ക് തന്റേതായാ ഒരു ശൈലി ഉണ്ടെന്നു കാണിക്കുന്ന പേർളിക്ക് പിന്തുണയായി ഉള്ളത് ഒട്ടേറെ ആരാധകരെ തന്നെയാണ്.
സോഷ്യൽ മീഡിയയിൽ കൂടി തന്റെ ഏത് ചെറിയ കാര്യങ്ങൾ പോലും താരം പങ്കുവെക്കാറുണ്ട്. ബിഗ് ബോസ് സീസൺ 1 ൽ മത്സരാർത്ഥിയായി എത്തിയപ്പോൾ ഉണ്ടായ പ്രണയം വെറും കാട്ടിക്കൂട്ടലുകൾ മാത്രം ആണെന്ന് പലരും വിമർശനവുമായി എത്തിയിരുന്നു. എന്നാൽ അത് അസ്ഥിക്ക് പിടിച്ച പ്രണയം തന്നെ ആയിരുന്നു എന്ന് സഹ മത്സരാർത്ഥിയായ ശ്രീനിഷിനെ വിവാഹം കഴിച്ചു തന്നെ പേർളി തെളിയിച്ചു.
വിവാഹം ഹിന്ദു മത ആചാര പ്രകാരവും ക്രിസ്ത്യൻ ആചാര പ്രകാരവും നടന്നു. വിമർശിച്ചരുടെ വായടപ്പിക്കുന്ന മറുപടി തന്നെ ആയിരുന്നു ഇത്. ഒമ്പത് മാസം നീണ്ടു നിന്ന പ്രണയത്തിന്റെ അവസാനം ആയിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിച്ചതോടെ തങ്ങളുടെ ഇഷ്ടം മത്സരം ജയിക്കാൻ വേണ്ടി ഉള്ളത് ആയിരുന്നില്ല എന്ന് പേർളി തെളിയിക്കുക മാത്രമല്ല ചെയ്തത്.
വമ്പൻ ആരാധകരെ ഒറ്റ നിമിഷം കൊണ്ട് ഉണ്ടാക്കുകയും ചെയ്തു. ഇന്നും പേർളിയുടെയും ശ്രീനിഷിന്റെയും വിശേഷങ്ങൾക്കായി ഇരുവരും കാത്തിരിക്കാറുണ്ട്. ലോക്ക് ഡൌൺ ആയപ്പോൾ ശ്രീനിക്കൊപ്പം വെബ് സീരിസുമായി ഇരുവരും എത്തിയിരുന്നു എം യൂട്യൂബ് ട്രെന്റ് ആയ എപ്പിസോഡുകൾ ആയിരുന്നു എല്ലാം. ഇതിനെല്ലാം പുറമെ താൻ അമ്മയാകാൻ പോകുന്നു എന്നുള്ള സന്തോഷം പങ്കുവെച്ചാണ് താരം ഇപ്പോൾ എത്തുന്നത്.
നിറവയറിൽ ഉള്ള വീഡിയോ ആണ് താരം പങ്കുവെച്ചത്. രണ്ടു വർഷം മുന്നേ നീ എന്നെ പ്രൊപ്പോസ് ചെയ്തു. ഇപ്പോൾ നിന്റെ ഒരു ഭാഗം എന്നിൽ വളരുന്നു.
ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു എന്നാണ് പേർളി കുറിച്ചത്. ഗർഭിണിയായ പേർളിയെ ചേർത്ത് പിടിച്ചുള്ള വീഡിയോ ശ്രീനിഷ് പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്.
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…