ബാഹുബലി ഒന്നിന്റെയും രണ്ടിന്റെയും വിജയത്തിന് ശേഷം പിന്നീട ചെയ്ത ചിത്രങ്ങൾ ഒന്നും തന്നെ വിജയമാക്കാൻ കഴിയാതെ പോയ താരമാണ് പ്രഭാസ്. പ്രഭാസിനെ നായകനാക്കി രാധാകൃഷ്ണ കുമാർ സംവിധാനം ചെയ്ത ചിത്രം ആണ് രാധേ ശ്യാം.
2022 മാർച്ച് 11 ആയിരുന്നു ചിത്രം തീയറ്ററുകളിൽ എത്തിയത്. ഒരു സിനിമ 350 കോടി മുതൽ മുടക്കിൽ എത്തിയിട്ടും അതിന്റെ എല്ലാ മേഖലയും ഇത്രയേറെ വിമർശനം ഏറ്റുവാങ്ങുന്നത് ഇത് ആദ്യമായി ആയിരിക്കും.
ചിത്രത്തിന്റെ പ്രമേയം ഛായാഗ്രഹണം വി എഫ് എക്സ് എഡിറ്റിംഗ് എല്ലാം വിമർശനം ഏറ്റുവാങ്ങി ഇരുന്നു. ഇപ്പോൾ 350 കോടി മുതൽ മുടക്കി എടുത്ത ചിത്രം നേടിയത് 214 കോടി മാതരം ആണ്.
ഈ ദയനീയ പരാജയത്തിൽ ഇപ്പോൾ സംസാരിക്കുകയാണ് പാൻ ഇന്ത്യൻ സ്റ്റാർ പ്രഭാസ്. തന്നിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് ഇതിൽ കൂടുതൽ ആയിരിക്കും എന്നാണ് ഒരു ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രഭാസ് പറഞ്ഞത്. പ്രഭാസിന്റെ വാക്കുകൾ ഇങ്ങനെ..
കോവിഡ് അല്ലെങ്കിൽ തിരക്കഥയിൽ എന്തോ ഒരു കുറവ് അതുകൊണ്ട് ആയിരിക്കും ഇങ്ങനെ സംഭവിച്ചത്. എന്നെ അങ്ങനെ കാണുവാൻ ആളുകൾ ആഗ്രഹിക്കുന്നുണ്ടാവില്ല. എന്നിൽ നിന്നും നല്ലത് മാത്രം പ്രതീക്ഷിക്കുന്നത് കൊണ്ടായിരിക്കും. ടി സീരിസും യുവി ക്രീയേഷൻസും ചേർന്ന് ആയിരുന്നു ചിത്രം നിർമ്മിച്ചത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…