മലയാള സിനിമയിൽ എന്നും ഓർക്കുന്ന ഒട്ടേറെ ചിത്രങ്ങളിൽ നായികയായി എത്തിയ താരം ആണ് ശോഭന. 13 ആം വയസിൽ ബാലചന്ദ്ര മേനോൻ ആണ് ശോഭനയെ അഭിനയ ലോകത്തിലേക്ക് കൊണ്ടുവരുന്നത്. ഏപ്രിൽ 18 എന്ന ചിത്രത്തിൽ കൂടിയാണ് അരങ്ങേറ്റം. അതും ബാലചന്ദ്രന്റെ ഭാര്യയുടെ വേഷത്തിൽ.
മലയാളത്തിന് പുറമെ തെന്നിന്ത്യൻ ഭാഷകളിൽ എല്ലാം ശോഭന അഭിനയ പാടവം കൊണ്ട് തിളങ്ങിയിട്ട് ഉണ്ടെങ്കിൽ കൂടിയും ശോഭന ഏറെ ശ്രദ്ധ നേടിയത് മലയാളത്തിൽ ആയിരുന്നു. അഭിനയത്തിന് ഒപ്പം തന്നെ മികച്ച ഭാരതനാട്യ നർത്തകി കൂടിയാണ്. രണ്ട് ദേശീയ അവാർഡുകളും ഒട്ടനവധി സംസ്ഥാന അവാർഡുകളും ശോഭനക്കു ലഭിച്ചിട്ടുണ്ട്.
സിനിമയ്ക്കും ഭരതനാട്യത്തിനുമുള്ള സംഭാവനകളെ മുന്നിർത്തി ഇന്ത്യാ സർക്കാർ ശോഭനയെ 2006 ജനുവരിയിൽ പത്മശ്രീ പട്ടം നൽകി ആദരിച്ചു. ഒരുകാലത്ത് തെന്നിന്ത്യൻ സിനിമ ലോകത്തിൽ താരറാണിയായിരുന്നു ശോഭന ഏറെ കാലത്തെ ഇടവേളക്ക് ശേഷം വീണ്ടും സുരേഷ് ഗോപിയുടെ നായികയായി അഭിനയ ലോകത്തിലേക്കു തിരിച്ചെത്തിയിരുന്നു.
ഇപ്പോൾ തന്റെ നൃത്ത വിദ്യാലയവും വളർത്തു മകളുമൊക്കെയായി ജീവിതം മുന്നോട്ട് കൊണ്ട് പോകുക ആണ് ശോഭന. ലോക നൃത്ത ദിനത്തിൽ ശോഭന പറഞ്ഞ ചില വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. നർത്തകി പ്രിയദർശിനി ഗോവിന്ദനുമായി നടത്തിയ സംഭവനത്തിൽ ആണ് ശ്രദ്ധ നേടുന്നത്. നൃത്തത്തിനൊപ്പം സിനിമയും കൂടെ കൊണ്ട് പോകാൻ വലിയ ബുദ്ധിമുട്ട് ആണെന്ന് ശോഭനയുടെ അഭിപ്രായം.
ചെറിയ ഗ്രാമകളിൽ ഒക്കെ ആയിരിക്കും ഷൂട്ടിംഗ് നടക്കുക. താമസം അവിടെ ഉള്ള ചെറിയ ലോഡ്ജുകളിൽ ആയിരിക്കും. കിടക്കാനുള്ള സൗകര്യം മാത്രമായിരിക്കും ഉണ്ടാകുക അവിടെ ഡാൻസ് പരിശീലനം നടത്തുക പ്രയാസമായിരുന്നു. രണ്ട് ശൈലിയിൽ ആയിരുന്നു നൃത്തങ്ങൾ. ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് പോവുക എന്നത് എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസമുള്ള ഘട്ടമായിരുന്നു.
അതാവട്ടെ ഒരുപാട് കാലം നീണ്ട് പോവുകയും ചെയ്തു. ക്ലാസിക്കൽ നൃത്തത്തിന്റെ ആശയങ്ങൾ സിനമയിലേക്ക് അവിടെ ചേരുന്ന വിധത്തിൽ സംശീകരിക്കുക എന്നതായിരുന്നു ബുദ്ധിമുട്ട്. പലപ്പോഴും എന്നോട് ചെയ്യാൻ പറയുന്ന കാര്യങ്ങൾ മുഖവിലയ്ക്ക് എടുത്ത് എനിക്ക് ചെയ്യേണ്ടിയും വന്നിട്ടുണ്ട്.
നാൽപ്പതുകളിലും അമ്പതുകളിലും അറുപതുകളിലും സിനിമയിൽ കണ്ട നൃത്തത്തിന് അപ്പോൾ നിലവിലുള്ള ശാസ്ത്രീയ നൃത്തവുമായി വലിയ വ്യത്യാസം ഉണ്ടായിരുന്നില്ല. നൃത്ത സംവിധായകർ ക്ലാസിക്കൽ നർത്തകരുടെ ശൈലികളാണ് പിന്തുടർന്നു വന്നിരുന്നത്. പലരും പേര് കേട്ട നർത്തകരുടെ ശിഷ്യന്മാരുമായിരുന്നു.
പാശ്ചാത്യ നൃത്തത്തിന്റെ സ്വാധീനം അന്ന് കുറവായിരുന്നു. പക്ഷേ ഞാനൊക്കെ സിനിമയിൽ എത്തിയ എണ്പതുകളിൽ ക്ലാസിക്കൽ നൃത്തം സിനിമയിൽ നിന്ന് പുറത്ത് പോയിരുന്നു. നൃത്തം ആസ്പദമാക്കിയ ചുരുക്കും ചില സിനിമകൾ ഒഴിച്ച് ബാക്കി എല്ലാത്തിലുമുള്ള ഡാൻസ് ഒരു മാറ്റത്തില്‍ കൂടി കടന്ന് പോവുകയായിരുന്നു.
അതായത് ഇന്ന് ബോളിവുഡ് എന്ന് വിളിക്കുന്ന ആ ശൈലിയിലേക്കുള്ള മാറ്റം. ഞാൻ അതിന്റെ നടുക്കും. പക്ഷേ എനിക്ക് പെട്ടെന്ന് തന്നെ മനസിലായി. ആ ശൈലി പഠിച്ച് സിനിമയ്ക്ക് ആവശ്യമുള്ള ഫോർമാറ്റിൽ അവതരിപ്പിക്കുക എന്നതാണ് ഈ ജോലിയെ സംബന്ധിച്ച് പ്രധാനം എന്ന്. എനിക്കിത് വരെ പരിചയമില്ലാത്ത മൂവുമെന്റുകൾ പഠിച്ചെടുക്കേണ്ടി വന്നിട്ടുണ്ട്. സിനിമ ക്യാമറ 360 ഡിഗ്രി തിരിയും.
അപ്പോൾ ശരീരവും അങ്ങനെ ആവണം. അതിനൊപ്പം പോകേണ്ടതുണ്ട്. എല്ലാം ഒരുവിധത്തില്‍ മാനേജ് ചെയ്ത് പോവുകയായിരുന്നു. അപ്പോഴാണ് പ്രഭുദേവയുടെ വരവ്. അദ്ദേഹം ഫിലിം ഡാൻസ് എന്ന ആശയത്തെ തന്നെ പൊളിച്ചെഴുതി. ഞാൻ അദ്ദേഹത്തിന്റെ അച്ഛൻ സുന്ദരം മാസ്റ്റർക്ക് ഒപ്പം പ്രവർത്തിച്ചിട്ടുണ്ട്.
സുന്ദരം മാസ്റ്റർ ഗോപികൃഷ്ണയുടെ ശിഷ്യനായ തങ്കപ്പൻ മാസ്റ്ററുടെ ശിഷ്യനാണ്. അതുകൊണ്ട് തന്നെ ക്ലാസിക്കൽ രീതിയിലുടെ ചില അംശങ്ങൾ സുന്ദരം മാസ്റ്ററുടെ നൃത്തത്തിൽ ഉണ്ടായിരുന്നു. പക്ഷേ പ്രഭു വന്നതോടെ എല്ലാം മാറി.
അതോടെയാണ് സിനിമ നൃത്തം സംബന്ധിച്ച് എന്റെ ആപ്പീസ് പൂർണ്ണമായും പൂട്ടി പോയത് എന്നും ശോഭന പറയുന്നു. ചെന്നൈയിൽ ആണ് ഇപ്പോൾ ശോഭന. ലോകം മുഴുവൻ ശോഭനയ്ക്ക് ആരാധകർക്ക് ഒപ്പം തന്നെ ശിഷ്യന്മാരും ഉണ്ട്. കലാർപ്പണ എന്നാണ് ശോഭനയുടെ നൃത്ത വിദ്യാലയത്തിന്റെ പേര്.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…