2015 ൽ പുറത്തിറങ്ങിയ ജമിനാപ്യാരി എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായി അഭിനയ ലോകത്തിൽ എത്തിയ ആൾ ആണ് ഗായത്രി ആർ സുരേഷ്. തുടർന്ന് മലയാളത്തിൽ ഒട്ടേറെ വേഷങ്ങൾ ചെയ്തിട്ടുള്ള താരം തൃശൂർ സ്ലാങ്ങിൽ സംസാരിക്കുന്ന മലയാളി നടിയാണ്.
മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും താരം ഇപ്പോൾ അഭിനയിക്കുന്നുണ്ട്. നടി എന്ന എന്നതിന് ഒപ്പം തന്നെ മോഡൽ ആയും അതുപോലെ തന്നെ പരസ്യ ചിത്രങ്ങളിലും അവതാരകയായും എല്ലാം ഗായത്രി എത്താറുണ്ട്.
കട്ട നിവിൻ പോളി ഫാൻ ആണെന്ന് പറയുന്ന ഗായത്രി വിവാഹം കഴിക്കാൻ കൊതിക്കുന്നത് പ്രണവ് മോഹന്ലാലിനെയാണ് എന്നാണ് പറയുന്നത്. ഇപ്പോൾ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് ഗായത്രി തന്റെ മോഹത്തെ കുറിച്ച് പറഞ്ഞത്. തന്നെ ഒരുപാടു ചേട്ടന്മാർ പ്രൊപ്പോസ് ചെയ്തിട്ടുണ്ട്.
എന്നാൽ തനിക്ക് ആരോടും അങ്ങനെ ഒരു ഇഷ്ടം തോന്നിയിട്ടില്ല. മാത്രമല്ല, മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ മകനും യുവ താരവുമായ പ്രണവ് മോഹൻലാലിനോട് തനിക്കു ഭയങ്കര ക്രഷ് ആണെന്നും പ്രണവ് മോഹൻലാലിനെ കല്യാണം കഴിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ഗായത്രി സുരേഷ് ആ അഭിമുഖത്തിൽ പറയുന്നു.
ഏതായാലും നടിയുടെ ഈ പ്രസ്താവന സോഷ്യൽ മീഡിയയിൽ വളരെ വലിയ രീതിയിൽ ആണ് പ്രചരിക്കുന്നത്. എന്നാൽ ഗായത്രി ഇത് ആദ്യമായല്ല പറയുന്നത് എന്നതാണ് വസ്തുത. ഇതേ കാര്യം തന്നെ ഗായത്രി വർഷങ്ങൾക്ക് മുൻപും പറഞ്ഞിട്ടുണ്ട്. ഏതായാലും ലാലേട്ടന്റെ മരുമകൾ ആവാനുള്ള പരിപാടി ആണല്ലേ എന്നും ചോദിച്ചാണ് സോഷ്യൽ മീഡിയയിൽ ട്രോളന്മാർ ഇത് ആഘോഷിക്കുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…