മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ അഭിനയ ലോകത്തിൽ ബാലതാരമായി ആണ് അരങ്ങേറിയത് എങ്കിലും നായകനായി വെറും രണ്ടു ചിത്രങ്ങൾ മാത്രമാണ് റിലീസ് ചെയ്തിട്ടുള്ളത്. മരക്കാർ അറബിക്കടലിന്റെ സിംഹം ആണ് ഇനി റിലീസ് ചെയ്യാൻ ഉള്ള പ്രണവ് മോഹൻലാൽ ചിത്രം. അതോടൊപ്പം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയം ആണ് ഇനി നായകനായി എത്തുന്ന ചിത്രത്തിൽ ചിത്രത്തിൽ നായികയായി എത്തുന്നത് കല്യാണി പ്രിയദർശൻ ആണ്.
ചെറുപ്പം മുതലേ അടുത്ത സുഹൃത്തുക്കൾ ആയി തുടർന്ന് പോകുന്നവർ ആണ് ഇവരുവരും. മലയാളത്തിൽ ദുൽഖർ സൽമാന്റെ നായികയായി അരങ്ങേറിയ കല്യാണിയുടെ ആദ്യ ചിത്രം തെലുങ്കിൽ ആയിരുന്നു. തുടർന്ന് തമിഴിലും അഭിനയിച്ച ശേഷം ആണ് മലയാളത്തിൽ എത്തിയത്. മരക്കാരിലും പ്രണവിന്റെ നായിക കല്യാണിയാണ്. എന്നാൽ ഇരുവരും ഒന്നിച്ചുള്ള ഒരു സെൽഫി വൈറൽ ആയതോടെ നിരവധി ആളുകൾ ആണ് ഇവരും തമ്മിൽ പ്രണയത്തിൽ ആണെന്നുള്ള തരത്തിൽ വാർത്തകൾ വന്നത്.
ഇത്തരത്തിൽ ഉള്ള വർത്തകയോട് കല്യാണി പിന്നീട് നൽകിയ മറുപടി ഇപ്രകാരം ആയിരുന്നു. ഞങ്ങളുടെ ഫാമിലി സർക്കിളിൽ കുട്ടികളുടെ ഹീറോയാണ് പ്രണവ് എന്ന് കല്യാണി പറയുന്നു. ഒരു ടീ ഷർട്ടും പാന്റും ചപ്പലുമുണ്ടെങ്കിൽ പ്രണവ് ജീവിക്കും. ഇത്രയും വലിയ ഒരു നടന്റെ മകൻ ഇത്ര ലാളിത്വത്തോടെ ജീവിക്കുന്നു.
ഞങ്ങൾക്കെല്ലാം ചേട്ടനോട് ആരാധനയാണെന്നും കല്യാണി കൂട്ടിച്ചേര്‍ത്തു. ഞാനും അപ്പുച്ചേട്ടനും പ്രണയത്തിലാണെന്ന് വാർത്ത വന്നു. ഇത് കണ്ട് ഞങ്ങൾ ഒരുപാട് ചിരിച്ചു. വാർത്ത കണ്ട് അന്നു തന്നെ ചേട്ടൻ ഞങ്ങൾ ഒരുമിച്ചുള്ള ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. താരം പറയുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…