അവൾ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നത് ബാലയെ; റബേക്കയുടെ വാക്കുകൾ, പ്രണയം അറിഞ്ഞപ്പോൾ ബാലക്കും ആവേശം..!!

194

മിനി സ്ക്രീനിലെ മികച്ച റേറ്റിങ് ഉള്ള ചാറ്റ് ഷോയാണ്, മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്ന്. ഗായികയും നടിയുമായ റിമി ടോമിയാണ് ഷോയുടെ അവതാരക.

മിനി സ്ക്രീനിൽ ഏറെ ആരാധകർ ഉള്ള സീരിയൽ നടിമാരായ റബേക്കയും പ്രതീക്ഷയും അഥിതി ആയി എത്തിയപ്പോൾ ആണ് റിമിയുടെ രസകരമായ ചോദ്യത്തിന് മുന്നിൽ റബേക്ക പ്രതീക്ഷയെ കുടുക്കിയത്.

ഭാവി വരനെയും വിവാഹ സങ്കൽപ്പങ്ങളെയും കുറിച്ച് ചോദിച്ചപ്പോൾ ആണ് പ്രതീക്ഷ നടൻ ബാലയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു എന്നും അതുപോലെ ഒരാളെയാണ് വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നത് എന്നും വ്യക്തമാക്കിയത്.

പ്രതീക്ഷക്ക് ബാലയെ വിവാഹം കഴിക്കാൻ സാധിച്ചാൽ അവൾ അത്രയും സന്തോഷവധി ആയിരിക്കും എന്നും റബേക്ക പറഞ്ഞു, ഞാൻ ഇത് പറയുമ്പോൾ അവളുടെ സന്തോഷം കണ്ടോ എന്നും, ഇത് കേട്ട റിമി അതിശയത്തോടെ എന്റെ ദൈവമേ എന്ന് വിളിക്കുകയും ചെയ്തു.

പ്രതീക്ഷയുടെ വാക്കുകൾ ഇങ്ങനെ,

”പണ്ടു മുതലേ ബാലയുടെ ആരാധികയാണ്. പത്തനംത്തിട്ടയാണ് എന്റെ സ്ഥലം, പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ അവിടെ ഒരു ഉദ്ഘാടനത്തിന് അദ്ദേഹം വന്നിരുന്നു. ഞാന്‍ ഇത് അറിഞ്ഞില്ല. അപ്രതീക്ഷതമായി എന്റെ ഇഷ്ടതാരം അവിടെ നില്‍ക്കുന്നുതാണ് കാണുന്നത്”- പ്രതീക്ഷ പറഞ്ഞു. അന്ന് ഒരുപാട് പണിപ്പെട്ട് പ്രതീക്ഷ ബാലയുടെ ഓട്ടോഗ്രാഫ് സ്വന്തമാക്കി.

ഇതെല്ലാം വെളിപ്പെടുത്തുമ്പോള്‍ പ്രതീക്ഷയുടെ കണ്ണുകളിലെ തിളക്കം കണ്ടോ എന്നായിരുന്നു റബേക്കയുടെ പ്രതികരണം.

ഐഡിയ സ്റ്റാർ സിംഗർ വഴി ഗായിക ആയി എത്തിയ അമൃത സുരേഷിനെയാണ് ബാല വിവാഹം ചെയ്തത്. പ്രണയ വിവാഹം ആയിരുന്നു എങ്കിൽ കൂടിയും ഇരുവരെയും ഒതുപോകാൻ കഴിയാതെ പിരിയുകയായിരുന്നു. ഇരുവർക്കും അവന്തിക എന്ന പേരിൽ ഒരു മകളും ഉണ്ട്.

You might also like