വിവാദ പരാമര്ശങ്ങളിലൂടെ കോളിളക്കം സൃഷ്ടിക്കുന്ന പത്ര പ്രവർത്തകരിൽ ഒരാൾ ആണ് പല്ലിശേരി. ദിലീപ് കാവ്യ പ്രണയത്തെ കുറിച്ചും പ്രിത്വിരാജിനോടുള്ള ശത്രുതയെ കുറിച്ചും പല്ലിശ്ശേരി പറയുന്നത് ഇങ്ങനെ,
ദിലീപ് ഒരു നായക നടനിൽ നിന്നും സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയർന്ന ചിത്രമാണ് മീശമാധവൻ. ആ ചിത്രത്തിൽ ദിലീപ് തിരക്കഥയിൽ അധികമായി എഴുതി ചേർത്ത സീനുകൾ ഉണ്ട് എന്നാണ് പല്ലിശ്ശേരി പറയുന്നത്.
കാവ്യ മാധവൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വീടിന്റെ മച്ച് പൊളിച്ച് ഇറങ്ങുന്നതും അരഞ്ഞാണം മോഷ്ടിക്കുന്നതുമായ സീൻ ദിലീപ് എഴുതി ചേർത്തത് ആണെന്നാണ് പല്ലിശ്ശേരിയുടെ വാദം. ആ സീൻ വമ്പൻ സ്വീകാര്യത നേടുന്നതിന് ഒപ്പം കാവ്യയുടെ എല്ലാം ദിലീപ് കവർന്നു എന്നാണ് അണിയറ സംസാരം ഉണ്ടായി എന്നും പല്ലിശേരി പറയുന്നു.
ദിലീപിന്റെ അടുത്ത സുഹൃത്ത് ആയ കൊച്ചിൻ ഹനീഫയോട് ഇതിനെ കുറിച്ചു ചോദിച്ചപ്പോൾ നിന്റെ മുഖത്ത് അണിഞ്ഞിരിക്കുന്ന മഞ്ഞ കണ്ണടയാണ് ഇതുപോലെ ഒരു വാർത്ത കേൾക്കാൻ കാരണം എന്നും പറയുന്നു.
എന്നാൽ പിന്നീട് ദിലീപ് നിരവധി കൊമേഷ്യൽ ചിത്രങ്ങൾ ചെയ്ത് മുന്നേറുമ്പോൾ ആണ് ദിലീപിന് ദേശിയ അവാർഡ് മോഹം ഉണ്ടായത് എന്നും അങ്ങനെയാണ് കഥാവശേഷൻ എന്ന ചിത്രം പണം മുടക്കി ദിലീപ് ചെയ്തത് എന്നും പല്ലിശേരി പറയുന്നു.
തുടർന്ന് ദിലീപ് കാവ്യ പ്രണയം കൊടുംബിരി കൊണ്ട് നിൽക്കുന്ന സമയത്താണ് കാവ്യ കൊച്ചിൻ ഹനീഫയോട് ആ ചോദ്യവുമായി എത്തുന്നത് എന്നും പല്ലിശേരി പറയുന്നു. ഹനീഫക്ക് പിറക്കാത്ത പെങ്ങൾ പോലെ ആയിരുന്നു കാവ്യ മാധവൻ.
പൃഥ്വിരാജ് ചേട്ടൻ ആൾ എങ്ങനെ ആയിരുന്നു എന്നായിരുന്നു കാവ്യയുടെ ചോദ്യം എന്നും ആ ചോദ്യത്തിൽ പ്രിത്വിരാജിനോടുള്ള ഇഷ്ടം വെളിപ്പെട്ടു എന്നും അതിലൂടെ കാവ്യ പൃഥ്വിരാജിനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു എന്നുമാണ് പല്ലിശേരി പറയുന്നത്.
അതുപോലെ തന്നെ ഈ സംഭവങ്ങൾക്ക് ശേഷം ആണ് ദിലീപിന്റെ വലിയ ശത്രുവായി പൃഥ്വിരാജ് മാറുന്നത് എന്നാണ് പല്ലിശേരി പറയുന്നത്. പൃഥ്വിരാജ് സിനിമകളെ തകർക്കാൻ ഉള്ള ശ്രമങ്ങൾ പോലും നടന്നു എന്നും പല്ലിശേരി പറയുന്നു.
പിന്നീട് കുഞ്ചാക്കോ ബോബൻ എതിരെയും വ്യാപകമായ ആക്രമണങ്ങൾ ഉണ്ടായി എന്നും കുഞ്ചാക്കോ ബോബന് ഒരു ചെറിയ ഇടവേളയിൽ സിനിമയിൽ നിന്നും അകറ്റി റിയൽ എസ്റ്റേറ്റ് അജ്ഞാത വാസത്തിലേക്ക് മാറ്റിയതിനു പിന്നിൽ ദിലീപ് ആണെന്നാണ് പല്ലിശേരി പറയുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…