മലയാള സിനിമയിൽ മോഹൻലാലും മമ്മൂട്ടിയും കഴിഞ്ഞാൽ നാളത്തെ മലയാള സിനിമയുടെ നെടുംതൂണുകളിൽ ഒന്നാണ് പൃഥ്വിരാജ് സുകുമാരൻ. എന്നാൽ സീനിയർ താരങ്ങളിൽ നിന്നും വ്യത്യസ്തമായി വിഷയങ്ങൾ ഏതായാലും എന്തായാലും തന്റെ അഭിപ്രായം തുറന്നു പറയാൻ മടിയില്ലാത്ത താരം ആണ് പൃഥ്വിരാജ്. ഈ അടുത്ത കാലത്തിൽ ലക്ഷ ദ്വീപ് വിഷയത്തിൽ കൃത്യമായ മറുപടി പറയുകയും ഒരു വിഭാഗം ആളുകൾ അദ്ദേഹത്തെ സോഷ്യൽ മീഡിയയിൽ കൂടി ആക്ഷേപിച്ചിരുന്നു.
എന്നാൽ അതിനു നിരവധി താരങ്ങൾ ശക്തമായ പിന്തുണ ആയി വന്നു എങ്കിൽ കൂടിയും മോഹൻലാൽ , മമ്മൂട്ടി , ദിലീപ് അടക്കമുള്ള സീനിയർ താരങ്ങൾ മൗനമായി നിൽക്കുകയാണ് ചെയ്തത്. എന്നാൽ ഇപ്പോൾ ഈ വിഷയത്തിൽ മലയാളം സിനിമയിലെ താരസംഘടനയായ അമ്മ മൗനമായി നിന്നു. ഈ വിഷയത്തിൽ സിനിമ ആസ്വാദകൻ പങ്കു വെച്ച കുറിപ്പ് ആണ് മല്ലിക സുകുമാരൻ ആണ് ഷെയർ ചെയ്തിരിക്കുന്നത്. ആ കുറിപ്പിൽ പറയുന്നത് ഇങ്ങനെ..
താര സംഘടനയായ ‘അമ്മ’ പ്രിത്വിരാജിന് ഐക്യദാർഢ്യം പുറപ്പെടുവിച്ചില്ല എന്നതിൽ തികച്ചും വിസ്മയകരമായി പ്രേക്ഷകർക്ക് തോന്നുന്നുവെങ്കിൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലന്നും കൂടാതെ ലക്ഷദ്വീപ് വിഷയത്തിൽ പൃഥ്വിരാജ് തന്റെ പ്രസ്താവനയിൽ ഉപയോഗിച്ചിരിക്കുന്ന വാക്കുകൾ ആരെയും കുറ്റപ്പെടുത്തുന്നതായി തോന്നുന്നില്ലെന്നും തദ്ദേശവാസികളിൽ തനിക്ക് വേണ്ടപ്പെട്ട ചിലരുടെ ആശങ്കകളെക്കുറിച്ച് അവരിൽ നിന്നുമറിഞ്ഞപ്പോൾ രാഷ്ട്രീയ വൽക്കരിക്കാതെയാണ് പൃഥ്വി അതിനെക്കുറിച്ചൊരു പോസ്റ്റ് എഴുതിയിട്ടിരിക്കുന്നതെന്നും കുറിപ്പിൽ പറയുന്നു.
ഒരു സെലിബ്രിറ്റി എന്ന നിലയിലല്ലാതെ വ്യക്തി എന്ന നിലയ്ക്ക് തീർച്ചയായും പൃഥ്വിയ്ക്ക് തന്‍റെ സംശയം ദുരീകരിക്കാനുള്ള ഒരു ചോദ്യമായി അതിനെ എന്തുകൊണ്ട് വിമർശനം ഉന്നയിക്കുന്നവർക്ക് കാണാൻ കഴിയാതെ പോയെന്നും കുറിപ്പിൽ ചോദിക്കുന്നു. മലയാള സിനിമയിൽ പൃഥ്വിയെപ്പോലെ ജനപ്രിയരായ ഒത്തിരി യുവനായകരുണ്ട്. അവരെയൊന്നും ഒരിക്കലും സ്പര്ശിക്കാതെ പൃഥ്വിയെ മാത്രം തിരഞ്ഞു പിടിച്ച് മാധ്യമങ്ങൾക്ക് മുമ്പിൽ വിചാരണയ്ക്കായി തൊടുത്തു വിടുന്ന രീതി അത്ര ശരിയല്ലെന്നും തുടങ്ങി നിരവധി കാര്യങ്ങൾ ആ കുറിപ്പിൽ പറയുന്നുണ്ട്.
കലാകാരന്മാരുടെ രാഷ്ട്രീയം എന്തു തന്നെയായാലും അവനവനുള്ള ഒരു വ്യക്തിബോധം നമ്മളെപ്പോലെ അവരോരുത്തർക്കും ഉണ്ടെന്നത് നാം മറക്കരുത് എന്നും ആ കുറിപ്പിൽ പറയുന്നു. മല്ലിക സുകുമാരൻ ഈ കുറിപ്പ് പങ്കുവെച്ചതിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത് താൻ പറയാൻ ആഗ്രഹിക്കുന്ന വാക്കുകളും ഉന്നയിക്കാൻ ശ്രമിക്കുന്ന ചോദ്യങ്ങളുമാണ് ഈ കുറിപ്പിൽ ഉള്ളത് എന്നാണ്. കഴിഞ്ഞ ദിവസം നടൻ സുരേഷ് ഗോപി, അജു വർഗീസ്, ടോവിനോ, പാർവതി, റിമ, ഗീതു മോഹൻദാസ്, അപ്പാനി ശരത് തുടങ്ങി നിരവധി പേർ പ്രിത്വിരാജിന് പിന്തുണ അറിയിച്ചിരുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…