Categories: Gossips

എന്നെക്കുറിച്ചുള്ള ഗോസിപ്പുകൾ ഞാൻ തന്നെ ഉണ്ടാക്കുന്നത്; ചൊറിയാൻ വന്ന അവതാരകക്ക് മാസ്സ് മറുപടിയുമായി പൃഥ്വിരാജ്..!!

മലയാള സിനിമയിൽ ഇന്ന് ഏറ്റവും തിരക്കേറിയ താരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ് സുകുമാരൻ. നടൻ ആയും നിർമാതാവ് ആയും സംവിധായകൻ ആയും എല്ലാം ഏത് മേഖല എടുത്താലും പ്രിത്വിരാജ് തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. തനിക്ക് ഒരു തിരക്കഥ ഇഷ്ടപ്പെട്ട് കഴിഞ്ഞാൽ അത് ഒരു സിനിമ ആക്കാനുള്ള എല്ലാ സംവിധാനങ്ങളും ഇപ്പോൾ ഉണ്ട് എന്ന് പൃഥ്വിരാജ് പറയുന്നു.

അത് സത്യം ആണ് താനും. സിനിമയിൽ എല്ലാ മേഖലയിലും തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു പൃഥ്വിരാജ്. അന്യഭാഷാ ചിത്രങ്ങൾ അടക്കം വിതരണത്തിന് എടുക്കുകയും അതുപോലെ തന്നെ നിർമാണവും ഒക്കെ ചെയ്യുന്ന പൃഥ്വിരാജ് തന്റെ പുതിയ ചിത്രം റീലീസ് ചെയ്യുന്നതിനോട് അനുബന്ധിച്ചു നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്.

കോൾഡ് കേസ് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗാമായി യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് അവതാരക ചൊറിയുന്ന തരത്തിലുള്ള ചോദ്യങ്ങളുമായി എത്തിയത്. ദി ഔട്ട് സൈഡർ എന്ന അമേരിക്കൻ ടെലിവിഷൻ സീരിസിനെ ആസ്പദമാക്കി എത്തുന്ന സിനിമ സംവിധാനം ചെയ്യുന്നത് തനു ബാലക് ആണ്. ആന്റോ ജോസഫ് , ജോമോൻ ടി ജോൺ , ഷമീർ മുഹമ്മദ് എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.

അതിഥി ബാലൻ ആണ് നായികയായി എത്തുന്നത്. സംവിധായകൻ തനു നായിക അതിഥി പൃഥ്വിരാജ് എന്നിവർ ഉള്ള ഓൺലൈൻ ഇന്റർവ്യൂവിൽ ആയിരുന്നു അവതാരകയുടെ ചോദ്യം. മേജർ രവി സാറിനെ ഇന്റർവ്യൂ ചെയ്തിരുന്നു. അപ്പോൾ സാർ പ്രിത്വിയെ കുറിച്ച് പറഞ്ഞ ഒരു ഡയലോഗ് ഉണ്ടായിരുന്നു.

പ്രിത്വിയായി സിനിമ ചെയ്യുന്നതിന് മുന്നേ തന്നെ പല ആളുകളും എന്നോട് പറഞ്ഞു പ്രിത്വി ഒരു മടിയൻ ആണെന്നും കൃത്യ സമയത്ത് ലോക്കഷനിൽ എത്തില്ല എന്നും അപ്പോൾ ഞാൻ പ്രിത്വിയോട് ഇക്കാര്യം നേരിട്ട് തന്നെ ചോദിച്ചു. നിന്നെ കുറിച്ച് ഇങ്ങനെ ഒരു കംപ്ലയിന്റ് ഉണ്ടല്ലോ ഇങ്ങനെ ഒക്കെ ആളുകൾ പറയുന്നുണ്ടല്ലോ എന്ന്. അപ്പോൾ പ്രിത്വി പറഞ്ഞത് സാർ എന്റെ ഒപ്പം രണ്ടു ദിവസം വർക്ക് ചെയ്യൂ അപ്പോൾ അറിയാല്ലോ എന്നായിരുന്നു.

അതോടൊപ്പം അദ്ദേഹം പറഞ്ഞു പൃഥ്വിരാജ് എന്ന ആളുടെ ഡെഡിക്കേഷനും കമ്മിറ്റ്മെന്റും ഒക്കെ കണ്ടു നമിച്ചു പോകേണ്ടത് ആണെന്ന്. തുടർന്ന് അവതാരക ചോദിക്കുന്നത് എങ്ങനെ ആണ് പ്രിത്വിയെ കുറിച്ചുള്ള ഇത്തരത്തിൽ ഉള്ള ഗോസ്സിപ്പുകൾ ഉണ്ടാക്കുന്നത് എന്നായിരുന്നു.. ഞാൻ തന്നെ പറഞ്ഞു പരത്തുന്നത് ആണ് എന്നായിരുന്നു പൃഥ്വിരാജ് നൽകിയ പെട്ടന്ന് ഉള്ള മറുപടി.

അങ്ങനെ ആണല്ലേ എന്നാണ് അവതാരക തിരിച്ചു ചോദിക്കുന്നത്. അല്ലാതെപിന്നെ ഞാൻ എന്ത് ഉത്തരം പറയാൻ ആണ്. എന്നോട് ഉള്ള ഗോസ്സിപ് ഉണ്ടാകുന്നത് എങ്ങനെയാണ് എന്ന് ചോദിച്ചാൽ ഞാൻ എങ്ങനെ ഉത്തരം നൽകും. കൂടെ വർക്ക് ചെയ്യുന്നവർ തന്നെ ഇങ്ങനെ പറയുമ്പോൾ എന്ത് ചെയ്യും എന്നായി അവതാരക. നല്ലതാണ് അപ്പോൾ കൂടെ വർക്ക്‌ ചെയ്യാൻ വരുന്നവർക്ക് അമിത പ്രതീക്ഷ ഉണ്ടാവില്ലല്ലോ എന്നും പൃഥ്വിരാജ് പറയുന്നു.

News Desk

Recent Posts

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

1 day ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

2 weeks ago

ബാംഗ്ലൂരിലും തമിഴ്‌നാട്ടിലും വമ്പൻ ബുക്കിംഗ്; മൂന്നാം വാരത്തിലും പാൻ ഇന്ത്യൻ വിജയം തുടർന്ന് ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…

2 weeks ago

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് – ധ്യാൻ ശ്രീനിവാസൻ ചിത്രം ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ പൂജ

ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…

2 weeks ago

ഞാൻ കണ്ടതാ സാറെ സിനിമയുടെ ടീസർ പുറത്തിറങ്ങി..!!

ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…

3 weeks ago

അനുഷ്ക ഷെട്ടി- ക്രിഷ് ജാഗർലാമുഡി ചിത്രം ‘ ഘാട്ടി’ ഫസ്റ്റ് ലുക്ക് പുറത്ത്

ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…

4 weeks ago