വിവാഹ മോചനം കഴിഞ്ഞു ഏഴ് വർഷങ്ങൾക്കു ഇപ്പുറം വീണ്ടു വിചാരം ഉണ്ടായിരിക്കുന്നു ഈ താരദമ്പതികൾക്ക്. അതെ സിനിമ പ്രേമികളുടെ ഇഷ്ട താരങ്ങൾ ആയ പ്രിയ രാമനും രഞ്ജിത്തും ജീവിതത്തിൽ ഒന്നിക്കാനുള്ള തീരുമാനത്തിൽ ആണ് ഇപ്പോൾ.
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന പ്രിയ രാമൻ. മലയാളം തമിഴ് തെലുങ്ക് സിനിമകളിലും ഒരു കന്നഡ സിനിമയിലും അവർ വേഷമിടുകയും ഒപ്പം രണ്ട് ഭാഷകളിലേയും ടെലിവിഷൻ പരമ്പരകളിൽ അഭിനയിക്കുകയും ചെയ്തു.
1993 ൽ രജനികാന്ത് നിർമ്മിച്ച വള്ളി എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് അവർ ചലച്ചിത്രലോകത്തു പ്രവേശിച്ചു. 1993 ൽ പുറത്തിറങ്ങിയതും ഐ. വി. ശശി സംവിധാനം ചെയ്തതുമായ അർത്ഥനയായിരുന്നു അവർ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ചിത്രം.
സിനിമയിൽ തിളങ്ങി നിന്ന താരം ടെലിവിഷൻ പാരമ്പരകളിലും മികവുറ്റ പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ ആണ് പ്രിയ രാമൻ വിവാഹം കഴിക്കുന്നത്. മലയാളികൾക്ക് സുപരിചിതൻ ആയ മമ്മൂട്ടി ചിത്രം രാജമാണിക്യത്തിൽ വില്ലനായി എത്തിയ രഞ്ജിത്ത് ആയിരുന്നു പ്രിയ രാമന്റെ ഭർത്താവ്.
സിനിമയിൽ നിന്നുള്ള ആൾ ആയിട്ട് പോലും ആ വിവാഹ ജീവിതം പാതി വഴിയിൽ തകർന്നു വീഴുക ആയിരുന്നു. ഇരുവരുടെയും പ്രണയവും വിവാഹവും അതിനു ശേഷം ഉള്ള വേർപിരിയലും എല്ലാം വലിയ വാർത്ത ആയപ്പോൾ അന്ന് താൻ അനുഭവിച്ച മാനസിക സംഘർഷങ്ങൾ തനിക്ക് സഹിക്കാൻ കഴിഞ്ഞിരുന്നില്ല എന്ന് നേരത്തെ പ്രിയ തുറന്നു പറഞ്ഞിട്ടുണ്ട്.
1999 ൽ പുറത്തിറങ്ങിയ നെസ്സം പുതുസ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് രഞ്ജിത്തും പ്രിയയും പ്രണയത്തിൽ ആകുന്നത്. തുടർന്ന് ആണ് വിവാഹം കഴിക്കുന്നത്. 2014 ൽ ആണ് ഇരുവരും വിവാഹ മോചനം നേടുന്നത്. തുടർന്ന് രഞ്ജിത് രണ്ടാം വിവാഹം കഴിച്ചു. വിവാഹ മോചന സമയത്തിൽ രണ്ടു ആൺമക്കൾ ആയിരുന്നു പ്രിയക്കും രഞ്ജിത്തിനും ഉണ്ടായിരുന്നത്.
ഇരുവരെയും നോക്കിയിരുന്നത് പ്രിയ ആയിരുന്നു. പിന്നീട് രഞ്ജിത്ത് നടി രാഗസുധയെ വിവാഹം ചെയ്തുവെങ്കിലും ഒരു വർഷത്തിനുള്ളിൽ തന്നെ ഇവർ വിവാഹമോചനം നേടി. പ്രിയയുടെയും രഞ്ജിത്തിന്റേയും ഇരുപത്തിരണ്ടാം വിവാഹ വാർഷികത്തിൽ ആണ് ഇവരും വീണ്ടും ജീവിതത്തിൽ ഒന്നിക്കുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…