2003ൽ പുറത്തിറങ്ങിയ എവരെ അടക്കാടു എന്ന തെലുങ്ക് ചിത്രത്തിൽ കൂടിയാണ് മോഡൽ കൂടിയാണ് പ്രിയാമണി (priyamani) എന്ന താരം അഭിനയ ലോകത്തേക്ക് എത്തുന്നത്. എന്നാൽ ആദ്യ ചിത്രം വമ്പൻ പരാജയം ആയി മാറി. തുടർന്ന് സത്യം എന്ന ചിത്രത്തിൽ കൂടി 2004ൽ മലയാളത്തിൽ എത്തി എങ്കിൽ കൂടിയും സ്ഥിതി വ്യത്യാസം ഒന്നും ഇല്ലായിരുന്നു. എന്നാൽ കാർത്തിയുടെ നായികയായി പരുത്തിവീരൻ എന്ന ചിത്രത്തിൽ നായികയായി എത്തി മികച്ച നടിക്കുള്ള ദേശിയ അവാർഡ് നേടിയതോടെ താരത്തിന്റെ തലവര മാറുക ആയിരുന്നു.
തുടർന്ന് തിരക്കഥ എന്ന മലയാളം ചിത്രവും ഏറെ ശ്രദ്ധ നേടി. പഠനത്തിന് ശേഷം പ്രിയാമണി മോഡലിങ്ങിലേക്ക് തിരിഞ്ഞു. പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ തമിഴ് സംവിധായകൻ ഭാരതിരാജയാണ് അവരെ സിനിമാ മേഖലയിലേക്ക് പരിചയപ്പെടുത്തിയത്. പല സംവീധായകർ സമീപിച്ചതിനും പരിഗണിച്ചതിനും ശേഷം പ്രിയാമണി സംവിധായകൻ ഭാരതി രാജയുടെ കൺകളാൽ കൈത് സൈ എന്ന സിനിമയിലൂടെ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിക്കുകയും ഈ സിനിമ 2004ൽ പുറത്തിറങ്ങുകയും ചെയ്തു.
2017ൽ ആയിരുന്നു ഏറെ കാലത്തെ പ്രണയത്തിന്റെ അവസാനം പ്രിയാമണി മുസ്തഫയെ വിവാഹം കഴിക്കുന്നത്. നടിയും നർത്തകിയും ഒക്കെയായ പ്രിയാമണി തുടർന്ന് അഭിനയ ലോകത്തിൽ നിന്നും പിന്മാറുക ആയിരുന്നു. അതിനുള്ള കാരണം താരം ഇപ്പോൾ വെളിപ്പെടുത്തി ഇരിക്കുന്നത്. തന്റെ ഭർത്താവ് മുസ്തഫക്ക് ചില കാര്യങ്ങൾ അഭിനയിക്കുന്നത് ഇഷ്ടം അല്ലാത്തത് കൊണ്ടാണ് അഭിനയിക്കാത്തത് എന്ന് പ്രിയാമണി പറയുന്നു. മലയാളം ഇംഗ്ലീഷ് ഹിന്ദി തമിഴ് തെലുഗ് കന്നഡ എന്നീ ഭാഷകൾ സംസാരിക്കാനും അറിയാം പ്രിയാമണിക്ക്.
2007ൽ പരുത്തിവീരൻ സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് സ്വന്തമാക്കിയ താരമാണ് പ്രിയാമണി. നീണ്ടനാള പ്രണയത്തിലായിരുന്ന ബിസിനസ്കാരനായ മുസ്തഫയുമായിരുന്നു താരത്തിന്റെ വിവാഹം. വിവാഹശേഷവും അഭിനയം തുടർന്ന താരം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
‘മുസ്തഫയ്ക്ക് നായകന്മാരോട് അടുത്തിടപഴകി അഭിനയിക്കുന്നതിനോട് താത്പര്യമില്ല. ഓൺസ്‌ക്രീൻ കിസ്സിങ് സീനുകൾ എല്ലാം താൻ ഒഴിവാക്കും. മുസ്തഫക്ക് മാത്രമല്ല അദ്ദേഹത്തിന്റെ അച്ഛനും അമ്മക്കും അത് ഇഷ്ടപ്പെടാൻ വഴിയില്ല. ബോയി ഫ്രണ്ടുമായി പ്രണയത്തിലായിരുന്ന മറ്റുള്ള ചില നായികമാരോട് ഞാൻ ഈ കാര്യം ചോദിച്ചു. ഇത് നമ്മുടെ ജോലി അല്ലേ ഞങ്ങളുടെ ബോയി ഫ്രണ്ടിന് അതൊന്നും കുഴപ്പമില്ലായെന്നായിരുന്നു അവർ പറഞ്ഞത്. പക്ഷേ വിവാഹശേഷം നീ അഭിനയിക്കണമെന്ന് പറഞ്ഞത് മുസ്തഫയാണ്.
അതിന് ഭർത്താവ് മാത്രമല്ല കുടുംബവും നല്ല പിന്തുണ നൽകുന്നുണ്ട്. സിനിമയോടുള്ള എന്റെ പാഷൻ മുസ്തഫക്ക് നന്നായി അറിയാം. ആ പ്രോത്സാഹനം ഞാൻ വലിയ ഭാഗ്യമായിട്ടാണ് കരുതുന്നത്. ഞങ്ങൾ രണ്ട് മതത്തിൽ നിന്നുള്ളവരാണ്. വിവാഹശേഷം മതംമാറാൻ പറ്റില്ലായെന്ന് ഞാൻ ആദ്യമേ പറഞ്ഞിരുന്നു. എല്ലാ ആഘോഷങ്ങളും ഒന്നിച്ച് ആഘോഷിക്കുമെന്നും പ്രിയാമണി പറഞ്ഞു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…