priyanka chopra nick jonas photos from instagram
ബോളിവുഡിലെ പല താരങ്ങളെ പോലെയും താരകുടുംബ പാരമ്പര്യമോ പിന്തുണയോ ഇല്ലാതെ സ്വപ്രയത്നം കൊണ്ട് ബോളിവുഡ് സിനിമ ലോകം കീഴടക്കിയാൾ ആണ് പ്രിയങ്ക ചോപ്ര. ഇന്ത്യൻ സിനിമക്ക് അപ്പുറം ഹോളിവുഡ് ചിത്രങ്ങളുടെ ഭാഗമായി മാറാനും താരത്തിന് കഴിഞ്ഞിരുന്നു.
പോപ്പ് താരം നിക്ക് ജോനാസിനെ ആയിരുന്നു പ്രിയങ്ക വിവാഹം കഴിച്ചത്. ഇരുവർക്കും പെൺകുഞ്ഞു ജനിക്കുകയും ചെയ്തിരുന്നു. മാൽതി മേരി എന്നാണ് വാടക ഗർഭ പാത്രം വഴി ജനിച്ച കുഞ്ഞിന് പേര് നൽകി ഇരിക്കുന്നത്. തന്നെക്കാൾ പ്രായം കുറഞ്ഞ ആളെ ആയിരുന്നു പ്രിയങ്ക വിവാഹം കഴിച്ചത്.
അതിന്റെ പേരിൽ ഇരുവരും വിവാഹ മോചനം നേടുമെന്ന് പലപ്പോഴും വാർത്തകൾ എത്തിയിരുന്നു. ബോളിവുഡിൽ നിന്നും ഹോളിവുഡിൽ എത്തി, അമേരിക്കൻ പോപ്പ് ഗായകൻ നിക്ക് ജോനാൻസനെ പ്രണയിച്ചു വിവാഹം കഴിഞ്ഞ നടിയാണ് പ്രിയങ്ക ചോപ്ര. അതും തന്നെക്കാൾ 12 വയസ്സ് കുറവാണ് നിക്കോളാസ് ജെറി ജോനാസിന്.
അഭിനയെത്രിക്ക് ഒപ്പം ഗായിക, നിർമാതാവ് എന്ന നിലയിൽ ഒക്കെ പ്രശസ്തി നേടിയിട്ടുള്ള പ്രിയങ്ക ചോപ്ര, 2000ൽ ലോക സുന്ദരിയും ആയിരുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടികൂടിയാണ് പ്രിയങ്ക ചോപ്ര. ഏറെ വിവാദങ്ങൾക്ക് ശേഷം ആയിരുന്നു 26 കാരനായ നിക്ക് ജോനാസിനെ 37 കാരിയായ പ്രിയങ്ക വിവാഹം കഴിച്ചത്.
എന്നാൽ നിക്കിന്റെ ഈ സ്വഭാവത്തെ കുറിച്ചാണ് പ്രിയങ്ക മനസ്സ് തുറന്നിരിക്കുന്നത്. ഏത് ഭാര്യയും കിടപ്പറയിൽ നിന്നും എഴുന്നേൽക്കുമ്പോൾ ആഗ്രഹിക്കുന്ന ഒന്നാണെങ്കിൽ കൂടിയും തനിക്ക് അതൊരു അരോചകമാണ് എന്നാണ് പ്രിയങ്ക അഭിമുഖത്തിൽ പറഞ്ഞത്.
‘ഞാൻ പറയുന്നത് ചിലപ്പോഴൊക്കെ കേൾക്കുന്നവർക്ക് അരോചമായി തോന്നാം. ഞാൻ പക്ഷേ, നിക്കിന്റെ ഈ സ്വഭാവം ശരിക്കും ആസ്വദിക്കുകയാണ്. ഞാൻ ഉണരുമ്പോൾ എന്റെ മുഖത്ത് നോക്കിയിരിക്കണമെന്ന് നിക്കിനു നിർബന്ധമുണ്ട്. അങ്ങനെ നിക്ക് നോക്കിയിരിക്കുമ്പോൾ ഞാൻ പറയും.
അൽപ്പം കാത്തിരിക്കൂ. ഞാൻ മേക്കപ്പിട്ടു വരാം. ചിലപ്പോഴൊക്കെ നിക്കിന്റെ ഈ സ്വഭാവം അലോസരപ്പെടുത്താറുണ്ടെങ്കിലും ഞാൻ ആസ്വദിക്കാറുണ്ട്. നീ ഉണരുന്നതു വരെ ഞാനിവിടെ കാത്തിരിക്കട്ടെ എന്ന് നിക് ചോദിക്കാറുണ്ട്. തമാശ പറയുന്നതെല്ലാം. ഇത് സത്യമാണ്’.പ്രിയങ്ക പറയുന്നു.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…