മോഹൻലാലിനും പ്രിത്വിരാജിനും പണത്തിനോടുള്ള ആർത്തി തീരില്ല; ഇവരെ വെച്ച് പടമെടുത്ത താനിന്ന് ജീവിക്കുന്നത് വാടക വീട്ടിൽ; നിർമാതാവ് തന്റെ അവസ്ഥ പറയുമ്പോൾ..!!
സിനിമ എന്നത് സംവിധായകന്റെയും നടന്റെയും എല്ലാം കലയാണ് എന്ന് പറയുമ്പോൾ അത്തരത്തിൽ ഒരു സിനിമ ഉണ്ടാവണം എങ്കിൽ വേണ്ടത് ഒരു നിർമാതാവ് ആണ്. എന്നാൽ കാലകാലങ്ങൾ ആയി നിരവധി നിർമാതാക്കൾ വരുകയും സിനിമകൾ ചെയ്യുകയും പണം നേടുകയും നേടാതെ ഇരിക്കുകയും എല്ലാം ചെയ്തിട്ടുണ്ട്.
ഇപ്പോൾ മലയാളത്തിലെ ഒരു പഴയ നിർമാതാവ് തന്റെ ഇന്നത്തെ ജീവിത അവസ്ഥകൾ യൂട്യൂബ് ചാനലിൽ അഭിമുഖത്തിൽ പറഞ്ഞു രംഗത്ത് വന്നിരിക്കുകയാണ്. മലയാള സിനിമയിൽ യാതൊരു വിലയും ഇന്നില്ലാത്ത ആളുകൾ ആണ് നിർമാതാക്കൾ എന്നാണ് നിർമാതാവ് ഗിരീഷ് ലാൽ പറയുന്നത്.
താൻ മോഹൻലാലിനെയും പ്രിത്വിരാജിനെയും അതുപോലെ ശ്രീനിയേട്ടനെയും എല്ലാം വെച്ച് സിനിമകൾ നിർമിച്ചിട്ടുള്ള ആൾ ആണ്. എന്നാൽ താൻ ഇന്ന് ജീവിക്കുന്നത് വാടക വീട്ടിൽ ആണ്. സിനിമയിലെക്ക് വന്നപ്പോൾ തന്നെ വസ്തുവും വീടും നഷ്ടമായി. സിനിമ ചെയ്യാൻ എത്തുന്ന 99 ശതമാനം നിർമാതാക്കളുടെയും അവസ്ഥ ഇതാണ്. അതിനുള്ള കാരണവും ഞങ്ങൾ തന്നെയാണ്.
ഞാൻ അഞ്ച് സിനിമ നിർമ്മിച്ച ആൾ ആണ്. പത്ത് സിനിമ എടുത്തുവെന്നിരിക്കട്ടെ പെട്ടെന്ന് വീണുപോയി അല്ലെങ്കിൽ രണ്ട് മൂന്ന് കൊല്ലങ്ങൾ ഈ മേഖലയിൽ ഇല്ല എങ്കിൽ നമ്മൾ ജീവിച്ചിരിക്കുന്നുവോ എന്ന് പോലും ആരും അന്വേഷിക്കില്ല എന്നാണ് ഗിരീഷ് ലാൽ പറയുന്നത്.
ഞാൻ മോഹൻലാലിനെ വെച്ച് രണ്ട് സിനിമയെടുത്തു, പൃഥ്വിരാജിനെ വച്ച് സിനിമയെടുത്തു, ശ്രീനിയേട്ടനെ വച്ച് സിനിമയെടുത്തു എന്നാൽ ഇയാൾ ഇപ്പോൾ എവിടെയാണെന്ന് അന്വേഷിക്കുന്ന ഒരു ഫോൺ കോൾ പോലും മലയാള സിനിമയിൽ നിന്നും ഉണ്ടാകില്ല. പൈസയുണ്ടോ സിനിമയുണ്ട്. പൈസയില്ലെങ്കിൽ വീട്ടിലിരിക്കാം.
ഞാൻ കടക്കാരൻ ആയി പോയാൽ എന്റെ വീട്ടുകാർ അനുഭവിക്കും പക്ഷെ ഇവരൊന്നും നോക്കില്ല. പണ്ട് നിർമാതാവിന് ഒരു നഷ്ടം വന്നാൽ പ്രേം നസീർ വിളിച്ച് സിനിമ കൊടുക്കുമെന്ന് കേട്ടിട്ടുണ്ട്. എന്നാൽ ഇനി മലയാള സിനിമയിൽ അങ്ങനൊരു കാലമുണ്ടാകുമെന്ന് തോന്നുന്നില്ല. ജീവിച്ചിരിക്കുന്നുണ്ടോ എന്ന് പോലും അന്വേഷിക്കില്ല.
നമ്മൾ വിളിച്ചാലോ ഞാൻ പൈസ ചോദിക്കാൻ വിളിക്കുകയായിരിക്കുമെന്ന് കരുതി ഫോൺ എടുക്കത്തുമില്ല. മലയാള സിനിമയുടെ ശാപമാണ്. എത്ര കിട്ടിയാലും ഇവർക്ക് പൈസയോടുള്ള ആർത്തി തീരില്ല. അദ്ദേഹം പറഞ്ഞു.